സുന്ദരമായ ഹൃദയങ്ങള്‍
***************************
പച്ചപ്പ് നിറഞ്ഞ കുന്നുകള്‍ എല്ലാമനുഷ്യരേയും ഒരു നിമിഷമെങ്കിലും
എല്ലാം മറന്ന് നോക്കി നില്‍ക്കാന്‍ പ്രേരിപ്പിക്കും അത്ര മനോഹരമാണ്
ആ കാഴ്ച. പച്ചപ്പ് ഉള്ള പ്രദേശങ്ങളില്‍ ജീവന്‍റെ തുടിപ്പുകള്‍ സര്‍വ്വസാധാരണയാണല്ലോ. അതിന് വിപരീതമായി നില കൊള്ളുന്ന
ചില പച്ചപ്പ് ഇല്ലാത്ത കുന്നുകള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ഉയരം കൊണ്ടോ അതിന്‍റെ വലിപ്പം കൊണ്ടോ മാത്രം നമ്മള്‍ നോക്കാറുണ്ട്, സൂര്യന്‍റെ
ചൂടും പിന്നെ മാറി വരുന്ന കാലാവസ്ഥാവ്യതിയാനങ്ങള്‍ എല്ലാം സഹിച്ച്
തന്നെയൊന്നു പുതക്കാന്‍ ഒരു പച്ചപ്പ് പോലും ഇല്ലല്ലോയെന്നോര്‍ത്തു
നില്‍ക്കുന്ന കുന്നുകള്‍------അത്തരം ചില കുന്നുകളിലായിരിക്കും ദൈവം പല
വിലപ്പെട്ട അഭ്രപാളികളും രത്നങ്ങളും വൈഡൂര്യവും
ഒളിപ്പിച്ചിരിക്കുന്നത്, അതുപോലെയാണ് പല മനുഷ്യജന്മങ്ങളും കാഴ്ചക്ക് ഭംഗിയോ,പെട്ടെന്ന് ആരെയും ആകര്‍ഷിക്കാന്‍ കഴിയാത്തവരും
ജീവിതത്തിലെ എല്ലാ കയ്പേറിയ പ്രശ്നങ്ങളും സഹിച്ച് വേറിട്ട വ്യക്തിത്വമായി പരാതിയോ പരിഭവമോ ഇല്ലാതെ ജീവിച്ചു കടന്നുപോകുന്നവര്‍ അവരുടെ ഹൃദയ മനോഹാരിത എത്രയോ ശ്രേഷ്ഠമാണ്--അത്തരം ജീവിതങ്ങള്‍ അവര്‍ണ്ണനീയമല്ലേ.----
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ