എനിക്ക് നിന്നോടും നിനക്ക് എന്നോടുമുള്ള
പ്രണയം അനശ്വരവും സര്‍ഗാത്മകവുമാണെങ്കില്‍
നമ്മുടെ പാദം സ്പര്‍ശിക്കുന്ന മണ്ണ്‍
കോരിത്തരിക്കും നമ്മള്‍ നടക്കുന്ന
വഴിയിലെ പുമരങ്ങള്‍ പൂപൊഴിക്കും
നമ്മെ കാണുംപക്ഷികള്‍ സംഗീതമുതിര്‍ക്കും
ഇളം തെന്നല്‍ നമ്മെ തഴുകും .പകല്‍ നമ്മെ
പുണരുന്ന അരുണകിരണങ്ങള്‍ക്ക്
ചാരുതയേറും, രാത്രിയുടെ യാമങ്ങളില്‍
പൂര്‍ണേന്ദു നമുക്കായി നിലാവ് പരത്തും
അങ്ങനെ പ്രകൃതി നമുക്കായി ഒരുങ്ങും
മനോഹരിയായി പുഷ്പിണിയായി-
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ