ആകാശത്തു വിരിയും നക്ഷത്രങ്ങളെ കാണാന്‍ കണ്ണുകള്‍ ഇല്ലാത്തവര്‍
പഞ്ചനക്ഷത്രങ്ങളെ നോക്കി പായുന്നു , സൂര്യന്‍റെ വിരഹം വിതറും
അസ്തമയത്തിനുശേഷം വിടരും പൂര്‍ണചന്ദ്രനെ നോക്കാന്‍ കഴിയാത്തവര്‍
ഡാന്‍സ് ബാറുകള്‍ക്കു പിന്നാലെ പായുന്നു. പ്രഭാതംതോറും പ്രതീക്ഷ നല്‍കി
കുന്നിറങ്ങി വരുന്ന സൂര്യരശ്മികളെ നോക്കി പുഞ്ചിരിക്കുന്ന പുല്‍കൊടിയെ
കാണാത്ത മനുഷ്യന്‍, സ്വയം ഹത്യ ചെയ്യുന്നു. വിത്തുകള്‍ ഉള്ളില്‍ ഒളിപ്പിച്ച്
മഴ കാത്തു കിടക്കുന്ന മണ്ണിന് തുല്ല്യമല്ലേ മനുഷ്യഹൃദയം വളര്‍ന്നു പന്തലിച്ച ഒരു വൃക്ഷത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും അതിന്ടെ ശിഖരങ്ങൾ എത്രത്തോളം പക്ഷികൾക്ക്
കൂട് കൂട്ടാൻ ഇടം നല്കിയെന്ന് .
ഒരു മനുഷ്യൻ വിദ്യഭ്യസപരമായുംസാമ്പത്തികപരമായും എത്രത്തോളം ഉന്നതി പ്രാപിച്ചു എന്നതിലല്ല അവന്റെ അസ്ഥിത്വം മറിച്ചു അവന്റെ നേട്ടങ്ങൾ മറ്റു മനുഷ്യര്‍ക്ക് എത്രത്തോളം സഹായകമായിയെന്നതാണ് പരിഗണിക്കപ്പെടെണ്ടത്. വിളഞ്ഞു നില്ക്കുന്ന നെൽപാടങ്ങളിൽ നിന്ന് നെൽകതിരുകൾകൊത്തി കൊണ്ട് പോകുന്ന പക്ഷികളെ ഒന്ന് നോക്കുക അത് ആ ദിവസത്തേക്കുള്ള നെന്മണികൾ മാത്രമേയെടുക്കാറുള്ളൂ , ആർത്തി
പൂണ്ടു പ്രകൃതിയെ പോലും ചൂഷണം ചെയ്യ്തു പല തലമുറകള്‍ക്കായി സംബാധിച്ചു കൂട്ടുന്ന മാനുഷ്യർ ഇതൊന്നു കണ്ടിരുന്നുയെങ്കിൽ ,ആഹാരം സംഭരിക്കാനായി കൂട്ടത്തോടെ ഒരേ മനസോടെ വരി വരിയായി നീങ്ങുന്ന ഉറുമ്പുകളെ ഒന്ന് നോക്കുക വര്‍ഷകാലത്തേക്കായി
എത്ര തീവ്രമായാണ് അത് ജോലി ചെയ്യുന്നത്,കൂട്ടത്തിൽ ഒരു ഉറുമ്പ് മൃതി ആയാൽ അതിനെ ഒരിക്കലും വഴിയിൽ ഉപേക്ഷികാതെ അവിടെ നിന്ന് കൊണ്ട് പോകുന്നതും , ഇന്നത്തെ കാലത്ത് മനുഷ്യന് നഷ്ടപെട്ട ചില ഗുണങ്ങൾ അല്ലെയിത് . ഒരു നിമിഷത്തെ ധ്യാനം കൊണ്ട് ഒരു സ്നേഹസ്പര്‍ശംകൊണ്ട് മാറ്റിമറിയ്ക്കപ്പെടേണ്ട ജീവിതങ്ങള്‍ പ്രകൃതിയെ കണ്ടു പഠിച്ചിരുന്നെങ്കില്‍--
--- "അമ്മ തൻ മാറിൽ മയങ്ങും
കുഞ്ഞുപോൽ പ്രകൃതി തൻ
മാറിൽ ഉറങ്ങുവാൻ
കൊതിച്ചീടുന്നു ഞാൻ " മരുപ്പച്ച

താങ്കളുടെ എഴുത്തു വായിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് ബഷീറിന്‍റെ "ഭൂമിയുടെ അവകാശികള്‍" എന്ന കഥയാണ്....
മറുപടിഇല്ലാതാക്കൂആതുനികതയുടെ പേരും പറഞ്ഞ് മറ്റുള്ളവര്‍ക്കു കൂടി അവകാശപ്പെട്ട ഈ സുന്ദര ഭൂമിയെ ചൂഷണം ചെയ്യുന്ന മനുഷ്യ കുലത്തിന്‍റെ അഹന്തയെ ഓര്‍ത്തു ഞാന്‍ ലജ്ജിതനാകുന്നു...
നല്ല എഴുത്ത് ആശംസകള്‍...
വായനക്ക് നന്ദിയുണ്ടേ
മറുപടിഇല്ലാതാക്കൂ