പ്രവാസത്തില്‍ വീണുകിട്ടിയൊരു സമയം
നാട്ടിലേക്കൊരു മടക്കയാത്ര
ചായംപൂശണം വീടിന്, കാലില്‍
മണ്ണ് പറ്റാതെമുറ്റത്ത് പാകേണമിഷ്ടിക
അങ്ങനെയാശകള്‍ പലതുമുണ്ടെന്നില്‍
സൂര്യോദയത്തിന് മുന്നേയെത്തിയെന്‍ നാട്ടില്‍
കടല്‍വറ്റും ചൂടെന്ന് പഴമക്കാര്‍ ചൊല്ലും കന്നിമാസത്തില്‍,
വിശ്വസിക്കാന്‍ കഴിയുന്നില്ലെനിക്കിന്ന്
തോരാത്തമഴയും വെള്ളപ്പൊക്കവും
റോഡുകള്‍ തോടുകള്‍ കുളങ്ങല്‍ നദികളെല്ലാമൊരുപോല്‍
നാട്ടിലെങ്ങുംപെരുകുന്നു രോഗങ്ങള്‍ ദുരിതങ്ങള്‍
ഒരിക്കല്‍ഞാന്‍ സ്നേഹിച്ചിരിന്നൊരു മഴയെപഴിച്ചു
ചിന്താനിമഗ്നനായി നിന്നൊരു നിമിഷം
അന്താരാത്മാവില്‍ നിന്നുയര്‍ന്നു ഭൂമിദേവിതന്‍ രോദനം--
ഹേ മനുഷ്യ ഭൂമിക്ക് കാവലാകേണ്ട നീ-
യെന്ന് ഭൂമിക്കധിപനായി
കാട്ടാറിന്‍ സ്വാതന്ത്ര്യം കവര്‍ന്നെടുത്തില്ലേ
സ്വാതന്ത്രമായ് വിഹരിച്ചോരു നദിയുടെ
തീരങ്ങള്‍ നീ കൈയ്ക്കലാക്കിയില്ലേ ?
പച്ചപ്പ് നിറഞ്ഞൊരുപാടങ്ങള്‍ നികത്തിയില്ലേ?
ഗ്രാമത്തിന്‍ ഭംഗിനിറഞ്ഞൊരാമ്പല്‍കുളം മലിനമാക്കിയില്ലേ ?
ജീവവായുനല്‍കും വൃക്ഷങ്ങളെ നശിപ്പിച്ചില്ലേ ?
ചില്ലയില്‍ കൂടൊരുക്കിയ പക്ഷിക്കൂട്ടത്തെ കൊന്നോടുക്കിയില്ലേ ?
ജീവാരുവിയെ പ്ലാസ്റ്റിക് കൊണ്ട് മൂടിയില്ലേ
നിന്‍ മനസ്സ് ലാഭക്കൊതിയാല്‍ നിറഞ്ഞില്ലേ
അന്നംതന്നോരുമണ്ണിനെ വിഷക്കൂമ്പാരമാക്കിയില്ലേ?
ഇനിയും തീര്‍ന്നില്ലേ നിന്‍ ക്രൂരത ---
മറുപടിയില്ലാത്ത സമസ്യക്കുമുന്നില്‍ നമ്രശിരസ്കരായി
മാപ്പിന്പോലും അര്‍ഹതയില്ലാത്തൊരു
മനുഷ്യന്‍ ഞാന്‍---ഭൂമിദേവി മാപ്പ്-----ഭൂമിദേവി മാപ്പ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ