ലോകത്തില്‍ വച്ച് ഏറ്റവും വലിയ അത്ഭുതം സ്നേഹമെന്നാണെനിക്ക് തോന്നിയത് . സ്നേഹം നിറഞ്ഞ ഹൃദയത്തോടെയുള്ള ഇടപെടലുകള്‍ ചില ജീവിതങ്ങളെ ഒത്തിരി മാറ്റിയതായി കണ്ടിട്ടുണ്ട്. ലോകത്തിലെ സകല ചരാചരങ്ങളും സ്നേഹം ആഗ്രഹിക്കുന്നുണ്ട് അത് പ്രകടിപ്പിക്കാറുണ്ട്. മണ്ണില്‍നിന്നും ഉടലെടുത്ത മനുഷ്യന്‍ മണ്ണിനെ സ്നേഹിക്കേണ്ടത് അനിവാര്യമല്ലേ? മണ്ണിനെ സ്നേഹിക്കാത്ത മനുഷ്യന് , മനുഷ്യനെ സ്നേഹിക്കാന്‍ കഴിയുമോ ?
പാദരക്ഷകള്‍ ഉപേക്ഷിച്ച ഒരു മനുഷ്യസ്നേഹിയുടെ ചില നിരീക്ഷണം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി, കാലിനടിയില്‍ ഞെരിഞ്ഞമരുന്ന സൂക്ഷ്മപ്രപഞ്ചത്തോട് ഉണര്‍വുപുലര്‍ത്താത്ത നമ്മുടെ ചെരുപ്പുകള്‍ വേണ്ട - പുല്‍കൊടിയേപോലും വേദനിപ്പിക്കാന്‍ തയ്യാറല്ലപോലും---പ്രകൃതിയോടുള്ള സ്നേഹം---.
മാറ് മറക്കാന്‍ വസ്ത്രം ഇല്ലാതിരുന്ന സ്ത്രീക്ക് സ്വന്തം മേല്‍വസ്ത്രം അഴിച്ചുകൊടുത്തു , പാവപ്പെട്ടവര്‍ ജീവിക്കുന്ന രാജ്യത്ത് മുഴുവസ്ത്രം ധരിക്കാന്‍ യോഗ്യതയില്ലന്നു തീരുമാനിച്ച് വെടിയേറ്റുമരിക്കുംവരെ അര്‍ത്ഥനഗ്നനായി ജീവിച്ച ബാപ്പുജി സ്നേഹത്തിന്റെ അമൂര്‍ത്തമായ ഒരു ഉദാഹരണമല്ലേ. സ്നേഹം മാത്രം പഠിപ്പിക്കുന്ന മതങ്ങള്‍, സ്നേഹിക്കുന്ന ദൈവത്തെ വിഗ്രഹമായി പള്ളിയിലും അമ്പലത്തിലും കുടിയിരുത്തിയില്ലേ. ദൈവം മനുഷ്യനെ തേടി തെരുവിലും, ആശുപത്രിയിലും, അലയുന്നു, മനുഷ്യന്‍ സ്നേഹമാം ദൈവത്തെ തേടി വിജനതയിലും , ചില വൈരുദ്ധ്യങ്ങള്‍---.സകല ചരാചരങ്ങളിലും ചൈതന്യംമുണ്ടെന്ന് പഠിപ്പിക്കുന്ന മതങ്ങള്‍ പലതും മറന്നുപോയോ ? മനുഷ്യന്റെ നിലനില്പിനു ആധാരമായ ഓക്സിജന്‍ നല്‍കുന്ന മരങ്ങള്‍ ഇന്ന് അന്യമാകുകയാണോ . പ്രസവം എന്ന പ്രകൃതിയുടെ ദാനം മറന്ന് സിസേറിയനിലേക്ക് പോകുന്ന ലോകം, സ്നേഹത്തെയും സേവനത്തെയും മറയാക്കി കപട്യത്തില്‍ ഉയരുന്നു ബഹുനിലആശുപത്രികള്‍, മനുഷ്യനന്മയുടെ പേരില്‍ പലതും കാട്ടിക്കൂട്ടുമ്പോള്‍ എന്തേ നീ പ്രകൃതിയെ മറന്നോ--.എവിടെയും നന്മ വറ്റാതെ ചില കരങ്ങള്‍ -കണ്ടല്‍കാടുകള്‍ക്കും- അവയവദാനത്തിനും--സാന്ത്വനസ്പര്‍ശത്തിനുമായി ഇപ്പോഴും ജന്മമെടുക്കുന്നു ,അവസാനമായി സാനുമാഷിന്റെ ഒരു വരി കടം എടുത്തോട്ടെ.
"മൃത്യു ജയിക്കുന്നില്ല ജയിക്കുന്നത് സ്നേഹമാണ്."

മനോഹരം .......ആശംസകള്‍
മറുപടിഇല്ലാതാക്കൂ