2016, ഏപ്രിൽ 30, ശനിയാഴ്‌ച

പ്രണയം

നാല് വര്‍ഷങ്ങള്‍ക്ക്  മുന്‍പ് അത്യാവശ്യമായി നാട്ടിലേക്കു പോകേണ്ട ഒരു സാഹചര്യം ഉണ്ടായി. നാട്ടിലേക്കുള്ള വിമാനത്തില്‍ അന്നേദിവസം ടിക്കറ്റ്
കിട്ടാത്ത കാരണം ഞാന്‍ ചെന്നൈ വഴി നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചു.
രാവിലെ ചെന്നൈയില്‍ എത്തിയ എനിക്ക് പന്ത്രണ്ട് മണിക്കൂര്‍ ചെന്നൈയില്‍
ചിലവഴിക്കേണ്ടാതായിവന്നു. ഞാന്‍ ചെറിയ ഒരുഹോട്ടെലില്‍ മുറി എടുത്തു കുറച്ചു നേരം വിശ്രമിച്ച ശേഷം ചെന്നൈ നഗരത്തിലെ ചില ഭാഗങ്ങള്‍ നടന്നു
കാണാന്‍ പുറത്തേക്കിറങ്ങി. മഴ അതിന്‍റെ സാന്നിധ്യം വ്യക്തമാക്കിയ ദിവസമായിയിരുന്നു,   ചേറു നിറഞ്ഞു വൃത്തിഹീനമായ റോഡുകള്‍ ആരെയും
കൂസാതെ റോഡ്‌ കയ്യടക്കിയ കറവ മാടുകള്‍ , കടയുടെ തിണ്ണയില്‍ ചേക്കേറിയ
ചില  ജീവിതങ്ങള്‍ . അന്നത്തിനായി അപരന്റെ മുന്നില്‍ കൈനീട്ടേണ്ടി വരുന്ന
ജീവിതങ്ങള്‍ ആ നഗരത്തിന്റെ അല്ലെങ്കില്‍ ഇന്ത്യയുടെ ശാപമായി ഇന്നും തുടരുന്നു. ഇത്തരം കാഴ്ചകല്ക്കിടയിലൂടെ നടക്കുമ്പോള്‍ വിക്ടര്‍ ഹൂഗോയുടെ പാവങ്ങള്‍ എന്ന കഥയിലെ ജീന്‍വാല്ജീനെ ഓര്‍മിപ്പികും വിധം
ഭാണ്ഡം പേറിയ ഒരു മനുഷ്യനും കൂടെ സഹയാത്രികയായ ഒരു സ്ത്രീയും, മഴയില്‍നിന്ന്  രക്ഷ നേടാനായി കടയുടെ  തിണ്ണയില്‍ ഇരിക്കുന്നു. ശരീരത്തിലെ മുറിവുകള്‍  അയ്യാളെ വല്ലാതെ അസ്വസ്ഥനാക്കും പോലെ, തുണികള്‍ കൊണ്ട് മറച്ച  മുറിവുകളില്‍ ഈച്ചയുടെ ശല്യം, വല്ലാതെ കഷ്ടപ്പെടുന്ന മനുഷ്യനെ സ്നേഹപൂര്‍വ്വം പരിചരിക്കുന്ന ആ സ്ത്രീ---. ഒരു നിമിഷം ചിന്തിക്കാന്‍ കിട്ടിയ
വിഷയം---ഏതൊരവസ്ഥയിലും പരസ്പരം താങ്ങുന്ന രണ്ട് ഹൃദയങ്ങള്‍
ഇവര്‍ക്കിടയിലല്ലേ  ശെരിക്കും പ്രണയം കുടികൊള്ളുന്നത്‌ നിസ്സാരകാര്യങ്ങളുടെ പേരില്‍ പിരിയാന്‍ പോകുന്നവര്‍ ഇതൊന്നു കണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ ഞാനൊന്ന് ആശിച്ചുപോയി----. സഹനത്തിന്‍റെയും  ത്യാഗത്തിന്റെയും ചെരാതു കല്‍ക്കിടയിലൂടെ കരുണയുടെയും  കരുതലിന്റെയും നെരിപ്പോട് കത്തിച്ചു കാത്തിരിക്കുന്ന ജീവിതങ്ങള്‍ക്കിടയിലല്ലേ പ്രണയം സാക്ഷാത്ക്കരിക്കപ്പെടൂ----ഇല്ലാത്ത ജീവിതങ്ങള്‍ ശലഭം തൊടാത്ത പുഷ്പം പോലെ ആയിതീരില്ലേ--

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

മദ്യം

മദ്യത്തില്‍  മുങ്ങിയ ചേട്ടനും
സീരിയലില്ഭ്രമം മൂത്ത ചേച്ചിയും
വാട്സ്അപ്പിലും ഫെയ്സ്ബുക്കിലും
ചങ്ങാത്തം കൂടിയ മക്കളും
ചേര്‍ന്നതാണിന്നിന്റെ കേരളം

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

പൗലോ കൊയ്‌ലോ-- ഫിഫ്ത് മൌണ്ടന്‍

ലോകപ്രശസ്തനായ ബ്രസീലിയന് എഴുത്തുകാരന്‍പൗലോ കൊയ്‌ലോയുടെ  ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ആല്‍കെമിസ്റ്റ് പോലെ  മനോഹരമായ ഒരു കഥയാണ്  ഫിഫ്ത് മൌണ്ടന്‍ .  ബി സി  870 -മാണ്ടില്‍
നിനവേ എന്ന സ്ഥലം ആണ് കഥയുടെ പശ്ചാത്തലം. രാജ്യം ഭരിച്ചിരുന്ന
ജസബേല്‍ രാജ്ഞിഒരു കല്പന പുറപ്പെടുവിക്കുന്നു. ഫിനിഷ്യര്‍ വിശ്വസിക്കുന്ന ബാല്‍ ദേവനില്‍ വിശ്വസിക്കുക അല്ലെങ്കില്‍ മരിക്കുക . അതേസമയം
സത്യദൈവത്തില്‍ വിശ്വസിക്കാനുള്ള ആഹ്വാനവുമായി  ദൈവത്തിന്റെ മാലാഖയുമായി നിരന്തരം സംസാരിക്കുന്ന ഏലിയാ പ്രവാചകന്‍ രംഗപ്രവേശനം ചെയ്യുന്നു.  ദൈവത്തിന്‍റെ കല്പന പ്രകാരം താന്‍ പറയാതെ
ഇനി മഞ്ഞോ മഴയോ പെയ്യില്ല എന്ന് ഏലിയാ പ്രവാചകന്‍   ആഹാബ് രാജാവിന്റെ  (ജെസബേല്‍ രാജകുമാരിയെ വിവാഹം കഴിച്ചത് ആഹാബ്)   സന്നിധിയില്‍ അറിയിക്കുന്നതോട് കൂടി  പ്രവാചകന് മരണശിക്ഷക്ക് വിധിക്കപ്പെടുന്നു. ശത്രുകരങ്ങളില്‍ നിന്നു രക്ഷപ്പെടുന്ന പ്രവാചകന്‍  ഒരു നദിയുടെ തീരത്തിരുന്നു  ഒരു കാക്കയുമായി സംസാരത്തിലേര്‍പ്പെടുകയും വിശക്കുന്ന പ്രവാചകന് കാക്ക ഭക്ഷണം എത്തിക്കുകയും ചെയ്യുന്നു.
പ്രക്രിതിയോടും പക്ഷികളോടും മനുഷ്യന്റെ ബന്ധം വളരെ നന്നായി ഈ ഭാഗത്ത്‌ വിവരിച്ചിരിക്കുന്നു  .  

                                                        നദിയുടെ തീരത്തിരുന്ന പ്രവാചകന് ഒരു മാലഖ
പ്രത്യക്ഷപ്പെട്ട് സോദോനിലെ സറെഫത്തില്‍ പോയി വസിക്കുക അവിടെ
നിന്‍റെ സംരക്ഷണത്തിനായി ഞാനൊരു വിധവയെ  ഏര്പ്പടാക്കി എന്ന് പറയുന്നു. സറെഫത്തിലെത്തുന്ന പ്രവാചകന്‍ വിധവയെ കണ്ടെത്തുന്നതും
സറെഫത്തിലെ അക്ബര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്നതും അവിടത്തെ രാഷ്ട്രീയവും സാമുഹികവുമായ സാഹചര്യങ്ങളില്‍ ഇടപെടുന്നതും വളരെ  കാല്പനികമായി ചിന്ത നല്‍കുന്ന  രീതിയില്‍ വിവരിച്ചിട്ടുണ്ട്.
ഒരു മനുഷ്യന് ഏറ്റവും നന്നായി പ്രകാശിക്കുന്നതും ഒളിഞ്ഞിരിക്കുന്ന സാധ്യതകള്‍ പുറത്തുവരുന്നതും   അവന്‍    അല്ലെങ്കില്‍      അവള്‍ പ്രണയത്തിലായിരിക്കുമ്പോഴാണ്‌. വിധവക്ക് പ്രവാചകനോടുണ്ടായ പ്രണയവും പ്രണയത്തില്‍ നിന്നു ഒഴിവാകാനുള്ള  എലിയായുടെ ശ്രമവും
മാലാഖ കൊടുക്കുന്ന ഉപദേശവും നന്നായി വിവരിച്ചിരിക്കുന്നു. ഒരു സ്ത്രീയോടു തോന്നിയ പ്രണയം സകല ചരാചരങ്ങളെയും സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു എന്ന  പ്രവാചകന്റെ കണ്ടെത്തല്‍ പ്രണയതിന്റെ സൗന്ദര്യഭാവത്തെ വിളിച്ചോതുന്നു. പതിനഞ്ചാം വയസ്സ് വരെ എന്നെ മാതാപിതാക്കള്‍വളര്‍ത്തിയത്‌  കല്യാണം കഴിപ്പിച്ച് അയക്കാന്‍ വേണ്ടി  മാത്രം ആയിരുന്നോ എന്ന  വിധവയുടെ ചോദ്യം ഇന്നത്തെ നമ്മുടെ സമൂഹ മനസാക്ഷിയോട് ചോദിക്കും പോലെ തോന്നുന്നു.

                                                                     
                                                                     അസ്സീറിയ രാജ്യത്തില്‍ നിന്ന് പൊടുന്നനെയുണ്ടായ ഒരു ആക്രമണം തടയുവാന്‍ പറ്റാതെ പോയ അക്ബര്‍ നഗരവും ആക്രമണത്തില്‍ മരിച്ചുപോകുന്ന വിധവയും ഈ കഥയുടെ ദുഖ ബിന്ദുവിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അസ്സീറിയയുമായി യുദ്ധം
ഒഴിവാക്കാനായി ശ്രമിക്കുന്ന പ്രവാചകനും ഗവര്‍ണ്ണറും നന്മയുടെ പ്രതീകമായി നിലകൊള്ളുമ്പോള്‍ പക്വതയില്ലാത്ത സൈന്യധിപന്‍ ഇന്നിന്‍റെ
രാഷ്ട്രീയക്കാരന്‍റെ പര്യയമാകുന്നു.   ഏതൊരു യുദ്ധവും  ബാധിക്കുന്നത് സാധാരണക്കാരെയാണെന്ന ബോധവും, വിശ്വസങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന  യുക്തിയും അവരെ വീണ്ടും  രാഷ്ട്രപുനര്‍നിര്‍മ്മിതിയിലേക്ക് നയിച്ചു. യുദ്ധാനന്തരം ഉണ്ടാകുന്ന കെടുതിയും നല്ല ഒരു പൌരന്‍ എങ്ങനെയായിരിക്കണം എന്നതും
വളരെ നന്നായി ഈ ഭാഗത്ത്‌ വിവരിക്കുന്നു.


                                                        കഥയുടെ അവസാന  ഭാഗത്തേക്ക്‌ പോകുമ്പോള്‍ വളര്‍ന്ന് പന്തലിച്ച അക്ബര്‍ നഗരവും നല്ല ഒരു ഭരണാധികാരിയായ ഏലിയായെയും കാണാം. മാലാഖയുടെ സന്ദേശപ്രകാരം വീണ്ടും മഴപെയ്യിക്കുകയും, അഞ്ചാം മലയില്    താന്‍ ഒരുക്കിയ  ബലിവസ്തു ആകാശത്ത് നിന്ന് തീ വരുത്തി എരിച്ചു തന്‍റെ വിശ്വാസത്തെ ബലപ്പെടുത്തുകയും , ജസബേല്‍ രാജ്ഞിയുടെ ഭരണം അവസാനിപ്പികയും ചെയ്യുന്നു.ആനുകാലിക പ്രസക്തിയുള്ള ഒത്തിരി ചിന്തകള്‍ നല്‍കി കഥ അവസാനിക്കുന്നു.
.


അപൌപൌapoupuapou




2016, ഏപ്രിൽ 22, വെള്ളിയാഴ്‌ച

ഭൗമദിനം

ഭൂമിയെ ഓര്‍ക്കാന്‍ ഒരു ദിനം വേണ്ടി വന്നു എന്നതുതന്നെ മനുഷ്യവര്‍ഗ്ഗത്തിന്
അപമാനകരമായ ഒരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നതു. ചവിട്ടി നില്‍ക്കുന്ന ഭൂമിയെ ബഹുമാനിക്കാത്ത ഒരു വ്യക്തിക്ക്  സ്ത്രീത്വം, മാതൃത്വം
പിതൃത്വം  സാഹോദര്യം എന്ന പുണ്യങ്ങളെ എങ്ങനെ മാനിക്കാന്‍ കഴിയും.
മണ്ണിനെ സ്നേഹിക്കാത്ത ഒരാള്‍ക്ക്‌ മനുഷ്യനെ എങ്ങനയാ സ്നേഹിക്കാന്‍
കഴിയുക. പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന പോലെ അത്യാഗ്രഹിയായ
മനുഷ്യന്‍    ഭൂമിയെ  പിച്ചി ചീന്തിയില്ലേ. കാര്‍ഷികമേഖലയുടെ ആധുനികവല്‍ക്കരണത്തിന്റെ പേരില്‍  അശാസ്ത്രീയമായ രാസവളപ്രയോഗതിലൂടെ മണ്ണിനെ വിഷം കൊണ്ട് നിറച്ചില്ലെ ?.  പാരമ്പര്യ കൃഷി രീതിയിലൂടെയും  ഇടിവെട്ടിലൂടെയും  മണ്ണിനു നഷ്ടപ്പെടുന്ന നൈട്രജന്‍
വീണ്ടും നിക്ഷേപിക്കപെടും ( NITROGEN FIXATION) എന്ന തത്വം നിലനില്കെ അശാസ്ത്രീയമായ രീതികള്‍ പുലര്‍ത്തുന്നത് ആവശ്യമാണോ ? . പ്രകൃതിയെ
മുറിപ്പെടുത്തിയ മനുഷ്യന്‍ ദിനം കഴിയും തോറും ഓരോരോ പുതിയ  രോഗങ്ങള്‍ക്ക് അടിമയായി കൊണ്ടിരിക്കുന്നു.  നമുക്ക്  തണല്‍ തരുന്ന
അല്ലെങ്കില്‍ ഒരു അയല്‍ക്കാരനെക്കാളും കൂടുതല്‍ നമ്മെ സ്നേഹിക്കുന്ന വൃക്ഷത്തെ  നിഷ്കരുണം വെട്ടിമുറിക്കുന്നവരെ മനുഷ്യന്‍ എന്ന് വിളിക്കാന്‍
കഴിയുമോ ? . വൃക്ഷസംരക്ഷണത്തിന്‍റെ പേരിലും മണ്ണ് സംരക്ഷണത്തിന്റെ
പേരിലും എസി മുറികളിലിരുന്നു ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുകയും, മണ്ണിന്‍റെ മണമറിയാത്തവരെയും, നമ്മുടെ മണ്ണിനു ആവശ്യമില്ലാത്തവരെയും
തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഈ ദിനത്തില്‍ നല്ല മണ്ണ്  മനുഷ്യന്‍റെ അവകാശമാണ് എന്ന  ചിന്തയോടെ --ആശംസകള്‍.

                  അമ്മതന്‍ മാറിലുറങ്ങും കുഞ്ഞുപോല്‍
                 ഭൂമിദേവിതന്‍ മാരിലുറങ്ങാന്‍
                 കൊതിച്ചീടുന്നു ഞാന്‍
               

 .

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

യഥാര്‍ത്ഥ സ്നേഹം

 . എന്താണ് സ്നേഹം എന്നുള്ളതിനെ കുറിച്ച് പല വ്യഖാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ  ഒരു ചിന്ത ഞാന്‍ ഒരനുഭവത്തിലൂടെ എഴുതട്ടെ.  കുറച്ചു ദിവസം മുന്‍പ് നാട്ടിലെ  ഒരു
വൃദ്ധസദനം  സന്ദര്‍ശിക്കാന്‍ ഇടയായി. പ്രതീക്ഷ വറ്റിയ ചില മുഖങ്ങള്‍
ചിലര്‍ ആരയോ തേടിയിരിക്കും പോലെ, അവരോടൊപ്പം കുറച്ചു സമയം
 ചിലവഴിച്ചപോള്‍ അവരുടെ മുഖത്ത് ഉണ്ടായ ഭാവവ്യത്യാസം അവര്‍ തേടിയതെന്തോ കിട്ടിയ സംതൃപ്തി, ശെരിക്കും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായ വികാരമല്ലെ സ്നേഹം. അതിനു ശേഷം ഞാന്‍ കണ്ട ഒരു കാഴ്ച   നടക്കാന്‍ വളരെയേറെ വിഷമിക്കുന്ന ഒരു അപ്പച്ചനെ അവിടുത്തെ   മറ്റൊരു അന്തേവാസി  നടക്കുവാന്‍ സഹായിക്കുന്നു,  ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്‍
താങ്ങാകുക ഇതല്ലേ യഥാര്‍ത്ഥ സ്നേഹം-------





2016, ഏപ്രിൽ 19, ചൊവ്വാഴ്ച

മനസ്-ചിന്ത

പ്രകാശത്തിന്‍ നടുവില്‍നിന്നിട്ടുമെന്തേ
ജ്വലിക്കുന്നില്ലനിന്‍ഹൃത്തടം

കോരിച്ചൊരിയുന്നമഴയത്ത്
നിന്നിട്ടുമെന്തേതണുക്കുന്നില്ലനിന്നുള്ളം

മോടിയുള്ളോരു വസ്ത്രം
ധരിച്ചിട്ടുമെന്തേ നഗ്നമായിനിന്‍മേനി

പ്രണയമെന്നു പലവട്ടമൊഴിഞ്ഞിട്ടും
എന്തേപ്രണയംനിന്നെപുല്‍കിയില്ല

എരിഞ്ഞിരുന്നൊരു ചെരാതില്‍
കരിവണ്ട് തമസ്സ് പരത്തിയൊ

ഞാനെന്ന ഭാവവും സ്വാര്‍ത്ഥമാം
ചിന്തയും പ്രകാശം കെടുത്തിയോ

യവനിക വീഴും മുന്പേ ദീപ്തമാക്കീടുക
ഇരുണ്ടുപോയൊരു ഹൃത്തിനെ--




2016, ഏപ്രിൽ 17, ഞായറാഴ്‌ച

മണ്ണും വിദ്യയും

മണ്ണിന്‍റെ ഗന്ധമറിയാതെ
വിത്ത് വിതക്കും കര്‍ഷകനും
ബാല്യങ്ങളുടെ മനസ്സറിയാതെ
വിദ്യയേകുവാന്‍ വെമ്പും
ഗുരുനാഥനും വ്യത്യസ്ഥമാം
ഇലയില്‍വിളമ്പുമൊരേ
ആഹാരം പോലെയല്ലേ

2016, ഏപ്രിൽ 2, ശനിയാഴ്‌ച

പ്രതീക്ഷ

ചക്രവാളത്തില്‍മറയുവാന്‍
വെമ്പുംകതിരോനെയോര്‍ത്തു
 നെടുവീര്‍പ്പിടുവാനില്ല ഞാന്‍

പ്രഭാതത്തെതൊട്ടുണര്‍ത്തും
പ്രതീക്ഷയേകുമാകിരണത്തിനായി
കാത്തിരിക്കുന്നുയെന്നുള്ളം