2016, ഏപ്രിൽ 22, വെള്ളിയാഴ്‌ച

ഭൗമദിനം

ഭൂമിയെ ഓര്‍ക്കാന്‍ ഒരു ദിനം വേണ്ടി വന്നു എന്നതുതന്നെ മനുഷ്യവര്‍ഗ്ഗത്തിന്
അപമാനകരമായ ഒരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നതു. ചവിട്ടി നില്‍ക്കുന്ന ഭൂമിയെ ബഹുമാനിക്കാത്ത ഒരു വ്യക്തിക്ക്  സ്ത്രീത്വം, മാതൃത്വം
പിതൃത്വം  സാഹോദര്യം എന്ന പുണ്യങ്ങളെ എങ്ങനെ മാനിക്കാന്‍ കഴിയും.
മണ്ണിനെ സ്നേഹിക്കാത്ത ഒരാള്‍ക്ക്‌ മനുഷ്യനെ എങ്ങനയാ സ്നേഹിക്കാന്‍
കഴിയുക. പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന പോലെ അത്യാഗ്രഹിയായ
മനുഷ്യന്‍    ഭൂമിയെ  പിച്ചി ചീന്തിയില്ലേ. കാര്‍ഷികമേഖലയുടെ ആധുനികവല്‍ക്കരണത്തിന്റെ പേരില്‍  അശാസ്ത്രീയമായ രാസവളപ്രയോഗതിലൂടെ മണ്ണിനെ വിഷം കൊണ്ട് നിറച്ചില്ലെ ?.  പാരമ്പര്യ കൃഷി രീതിയിലൂടെയും  ഇടിവെട്ടിലൂടെയും  മണ്ണിനു നഷ്ടപ്പെടുന്ന നൈട്രജന്‍
വീണ്ടും നിക്ഷേപിക്കപെടും ( NITROGEN FIXATION) എന്ന തത്വം നിലനില്കെ അശാസ്ത്രീയമായ രീതികള്‍ പുലര്‍ത്തുന്നത് ആവശ്യമാണോ ? . പ്രകൃതിയെ
മുറിപ്പെടുത്തിയ മനുഷ്യന്‍ ദിനം കഴിയും തോറും ഓരോരോ പുതിയ  രോഗങ്ങള്‍ക്ക് അടിമയായി കൊണ്ടിരിക്കുന്നു.  നമുക്ക്  തണല്‍ തരുന്ന
അല്ലെങ്കില്‍ ഒരു അയല്‍ക്കാരനെക്കാളും കൂടുതല്‍ നമ്മെ സ്നേഹിക്കുന്ന വൃക്ഷത്തെ  നിഷ്കരുണം വെട്ടിമുറിക്കുന്നവരെ മനുഷ്യന്‍ എന്ന് വിളിക്കാന്‍
കഴിയുമോ ? . വൃക്ഷസംരക്ഷണത്തിന്‍റെ പേരിലും മണ്ണ് സംരക്ഷണത്തിന്റെ
പേരിലും എസി മുറികളിലിരുന്നു ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുകയും, മണ്ണിന്‍റെ മണമറിയാത്തവരെയും, നമ്മുടെ മണ്ണിനു ആവശ്യമില്ലാത്തവരെയും
തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഈ ദിനത്തില്‍ നല്ല മണ്ണ്  മനുഷ്യന്‍റെ അവകാശമാണ് എന്ന  ചിന്തയോടെ --ആശംസകള്‍.

                  അമ്മതന്‍ മാറിലുറങ്ങും കുഞ്ഞുപോല്‍
                 ഭൂമിദേവിതന്‍ മാരിലുറങ്ങാന്‍
                 കൊതിച്ചീടുന്നു ഞാന്‍
               

 .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ