2016, ഏപ്രിൽ 26, ചൊവ്വാഴ്ച

പൗലോ കൊയ്‌ലോ-- ഫിഫ്ത് മൌണ്ടന്‍

ലോകപ്രശസ്തനായ ബ്രസീലിയന് എഴുത്തുകാരന്‍പൗലോ കൊയ്‌ലോയുടെ  ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ആല്‍കെമിസ്റ്റ് പോലെ  മനോഹരമായ ഒരു കഥയാണ്  ഫിഫ്ത് മൌണ്ടന്‍ .  ബി സി  870 -മാണ്ടില്‍
നിനവേ എന്ന സ്ഥലം ആണ് കഥയുടെ പശ്ചാത്തലം. രാജ്യം ഭരിച്ചിരുന്ന
ജസബേല്‍ രാജ്ഞിഒരു കല്പന പുറപ്പെടുവിക്കുന്നു. ഫിനിഷ്യര്‍ വിശ്വസിക്കുന്ന ബാല്‍ ദേവനില്‍ വിശ്വസിക്കുക അല്ലെങ്കില്‍ മരിക്കുക . അതേസമയം
സത്യദൈവത്തില്‍ വിശ്വസിക്കാനുള്ള ആഹ്വാനവുമായി  ദൈവത്തിന്റെ മാലാഖയുമായി നിരന്തരം സംസാരിക്കുന്ന ഏലിയാ പ്രവാചകന്‍ രംഗപ്രവേശനം ചെയ്യുന്നു.  ദൈവത്തിന്‍റെ കല്പന പ്രകാരം താന്‍ പറയാതെ
ഇനി മഞ്ഞോ മഴയോ പെയ്യില്ല എന്ന് ഏലിയാ പ്രവാചകന്‍   ആഹാബ് രാജാവിന്റെ  (ജെസബേല്‍ രാജകുമാരിയെ വിവാഹം കഴിച്ചത് ആഹാബ്)   സന്നിധിയില്‍ അറിയിക്കുന്നതോട് കൂടി  പ്രവാചകന് മരണശിക്ഷക്ക് വിധിക്കപ്പെടുന്നു. ശത്രുകരങ്ങളില്‍ നിന്നു രക്ഷപ്പെടുന്ന പ്രവാചകന്‍  ഒരു നദിയുടെ തീരത്തിരുന്നു  ഒരു കാക്കയുമായി സംസാരത്തിലേര്‍പ്പെടുകയും വിശക്കുന്ന പ്രവാചകന് കാക്ക ഭക്ഷണം എത്തിക്കുകയും ചെയ്യുന്നു.
പ്രക്രിതിയോടും പക്ഷികളോടും മനുഷ്യന്റെ ബന്ധം വളരെ നന്നായി ഈ ഭാഗത്ത്‌ വിവരിച്ചിരിക്കുന്നു  .  

                                                        നദിയുടെ തീരത്തിരുന്ന പ്രവാചകന് ഒരു മാലഖ
പ്രത്യക്ഷപ്പെട്ട് സോദോനിലെ സറെഫത്തില്‍ പോയി വസിക്കുക അവിടെ
നിന്‍റെ സംരക്ഷണത്തിനായി ഞാനൊരു വിധവയെ  ഏര്പ്പടാക്കി എന്ന് പറയുന്നു. സറെഫത്തിലെത്തുന്ന പ്രവാചകന്‍ വിധവയെ കണ്ടെത്തുന്നതും
സറെഫത്തിലെ അക്ബര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്നതും അവിടത്തെ രാഷ്ട്രീയവും സാമുഹികവുമായ സാഹചര്യങ്ങളില്‍ ഇടപെടുന്നതും വളരെ  കാല്പനികമായി ചിന്ത നല്‍കുന്ന  രീതിയില്‍ വിവരിച്ചിട്ടുണ്ട്.
ഒരു മനുഷ്യന് ഏറ്റവും നന്നായി പ്രകാശിക്കുന്നതും ഒളിഞ്ഞിരിക്കുന്ന സാധ്യതകള്‍ പുറത്തുവരുന്നതും   അവന്‍    അല്ലെങ്കില്‍      അവള്‍ പ്രണയത്തിലായിരിക്കുമ്പോഴാണ്‌. വിധവക്ക് പ്രവാചകനോടുണ്ടായ പ്രണയവും പ്രണയത്തില്‍ നിന്നു ഒഴിവാകാനുള്ള  എലിയായുടെ ശ്രമവും
മാലാഖ കൊടുക്കുന്ന ഉപദേശവും നന്നായി വിവരിച്ചിരിക്കുന്നു. ഒരു സ്ത്രീയോടു തോന്നിയ പ്രണയം സകല ചരാചരങ്ങളെയും സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു എന്ന  പ്രവാചകന്റെ കണ്ടെത്തല്‍ പ്രണയതിന്റെ സൗന്ദര്യഭാവത്തെ വിളിച്ചോതുന്നു. പതിനഞ്ചാം വയസ്സ് വരെ എന്നെ മാതാപിതാക്കള്‍വളര്‍ത്തിയത്‌  കല്യാണം കഴിപ്പിച്ച് അയക്കാന്‍ വേണ്ടി  മാത്രം ആയിരുന്നോ എന്ന  വിധവയുടെ ചോദ്യം ഇന്നത്തെ നമ്മുടെ സമൂഹ മനസാക്ഷിയോട് ചോദിക്കും പോലെ തോന്നുന്നു.

                                                                     
                                                                     അസ്സീറിയ രാജ്യത്തില്‍ നിന്ന് പൊടുന്നനെയുണ്ടായ ഒരു ആക്രമണം തടയുവാന്‍ പറ്റാതെ പോയ അക്ബര്‍ നഗരവും ആക്രമണത്തില്‍ മരിച്ചുപോകുന്ന വിധവയും ഈ കഥയുടെ ദുഖ ബിന്ദുവിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അസ്സീറിയയുമായി യുദ്ധം
ഒഴിവാക്കാനായി ശ്രമിക്കുന്ന പ്രവാചകനും ഗവര്‍ണ്ണറും നന്മയുടെ പ്രതീകമായി നിലകൊള്ളുമ്പോള്‍ പക്വതയില്ലാത്ത സൈന്യധിപന്‍ ഇന്നിന്‍റെ
രാഷ്ട്രീയക്കാരന്‍റെ പര്യയമാകുന്നു.   ഏതൊരു യുദ്ധവും  ബാധിക്കുന്നത് സാധാരണക്കാരെയാണെന്ന ബോധവും, വിശ്വസങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന  യുക്തിയും അവരെ വീണ്ടും  രാഷ്ട്രപുനര്‍നിര്‍മ്മിതിയിലേക്ക് നയിച്ചു. യുദ്ധാനന്തരം ഉണ്ടാകുന്ന കെടുതിയും നല്ല ഒരു പൌരന്‍ എങ്ങനെയായിരിക്കണം എന്നതും
വളരെ നന്നായി ഈ ഭാഗത്ത്‌ വിവരിക്കുന്നു.


                                                        കഥയുടെ അവസാന  ഭാഗത്തേക്ക്‌ പോകുമ്പോള്‍ വളര്‍ന്ന് പന്തലിച്ച അക്ബര്‍ നഗരവും നല്ല ഒരു ഭരണാധികാരിയായ ഏലിയായെയും കാണാം. മാലാഖയുടെ സന്ദേശപ്രകാരം വീണ്ടും മഴപെയ്യിക്കുകയും, അഞ്ചാം മലയില്    താന്‍ ഒരുക്കിയ  ബലിവസ്തു ആകാശത്ത് നിന്ന് തീ വരുത്തി എരിച്ചു തന്‍റെ വിശ്വാസത്തെ ബലപ്പെടുത്തുകയും , ജസബേല്‍ രാജ്ഞിയുടെ ഭരണം അവസാനിപ്പികയും ചെയ്യുന്നു.ആനുകാലിക പ്രസക്തിയുള്ള ഒത്തിരി ചിന്തകള്‍ നല്‍കി കഥ അവസാനിക്കുന്നു.
.


അപൌപൌapoupuapou




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ