പ്രകാശത്തിന്‍ നടുവില്‍നിന്നിട്ടുമെന്തേ
ജ്വലിക്കുന്നില്ലനിന്‍ഹൃത്തടം
കോരിച്ചൊരിയുന്നമഴയത്ത്
നിന്നിട്ടുമെന്തേതണുക്കുന്നില്ലനിന്നുള്ളം
മോടിയുള്ളോരു വസ്ത്രം
ധരിച്ചിട്ടുമെന്തേ നഗ്നമായിനിന്‍മേനി
പ്രണയമെന്നു പലവട്ടമൊഴിഞ്ഞിട്ടും
എന്തേപ്രണയംനിന്നെപുല്‍കിയില്ല
എരിഞ്ഞിരുന്നൊരു ചെരാതില്‍
കരിവണ്ട് തമസ്സ് പരത്തിയൊ
ഞാനെന്ന ഭാവവും സ്വാര്‍ത്ഥമാം
ചിന്തയും പ്രകാശം കെടുത്തിയോ
യവനിക വീഴും മുന്പേ ദീപ്തമാക്കീടുക
ഇരുണ്ടുപോയൊരു ഹൃത്തിനെ--
ജ്വലിക്കുന്നില്ലനിന്‍ഹൃത്തടം
കോരിച്ചൊരിയുന്നമഴയത്ത്
നിന്നിട്ടുമെന്തേതണുക്കുന്നില്ലനിന്നുള്ളം
മോടിയുള്ളോരു വസ്ത്രം
ധരിച്ചിട്ടുമെന്തേ നഗ്നമായിനിന്‍മേനി
പ്രണയമെന്നു പലവട്ടമൊഴിഞ്ഞിട്ടും
എന്തേപ്രണയംനിന്നെപുല്‍കിയില്ല
എരിഞ്ഞിരുന്നൊരു ചെരാതില്‍
കരിവണ്ട് തമസ്സ് പരത്തിയൊ
ഞാനെന്ന ഭാവവും സ്വാര്‍ത്ഥമാം
ചിന്തയും പ്രകാശം കെടുത്തിയോ
യവനിക വീഴും മുന്പേ ദീപ്തമാക്കീടുക
ഇരുണ്ടുപോയൊരു ഹൃത്തിനെ--
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ