തീപ്പൊരിവിതറും തോക്കിനേക്കാള്‍
ചിന്തയില്‍ വിടരുമഗ്നിക്കേറേ ഭംഗി
തൂലികത്തുമ്പൊടിക്കും അന്ധനാം മനുഷ്യാ
വ്യര്‍ത്ഥമല്ലോ നിന്നര്‍ത്ഥമില്ലാ മോഹങ്ങള്‍
വികടം വിതക്കുന്നു വര്‍ഗീയവാദികള്‍
നിറങ്ങള്‍ ചാര്‍ത്തുന്നു കൗപീനത്തിലും
വേദവും മന്ത്രവും ചാലിച്ചെടുക്കുന്നു
വേഷം കെട്ടിയ വേതാളന്മാര്‍
തോക്കില്‍ തകരുന്ന തൂലിക നാളങ്ങള്‍
ഉയര്‍ക്കുന്നു പടരുന്നു തീനാളമായി
ചൊരിയുന്ന രുധിരം ബീജങ്ങളാകുന്നു
പുലരുന്ന നാളില്‍ പുതു മുകുളമായ്
ദൈവം മറന്നൊരാലയങ്ങള്‍ക്കായി
ചുടുകാട് തീര്‍ത്ത് അധമന്മാര്‍ ഭൂവില്‍
നിലച്ചിതാ ശാന്തി മന്ത്രം ഭൂവില്‍
പെരുകുന്നു ഗോട്സേമാരിവിടെ
രക്തം കൊടുത്ത് നേടിയ ചെങ്കോട്ട
രക്തകൊതിയന്മാര്‍ പങ്കിട്ടെടുക്കുന്നു
നിറത്തിന്‍റെ പേരില്‍ നിയമങ്ങളൊരുക്കുന്നു
അധിനിവേശങ്ങള്‍ സത്യമായിടുന്നു
പാല്‍ക്കടല്‍ പോലാകണം തൂലിക
പാശബന്ധത്തെയകറ്റിടേണം
പത്മബന്ധു പോല്‍ ജ്വലിച്ചിടട്ടെ
പരിഘം പോല്‍ ശക്തരായിടട്ടെ
വികടം-നരകം
പത്മബന്ധു-സൂര്യന്‍
പരിഘം - ഇരുമ്പുലക്ക
പാശബന്ധം--കുരുക്കുകള്‍
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ