ലഹരികള്‍---ചില ചിന്തകള്‍
******************************
തലമുറകളുടെ നിലനില്‍പ്പിന് ലൈംഗീകത ആവശ്യമാണ്, പക്ഷികളും മൃഗങ്ങളും എല്ലാം ഈ വഴിയിലൂടെ കടന്നുപോകേണ്ടതുണ്ട്. മൃഗങ്ങള്‍
സന്താനോല്പാതനത്തിനുവേണ്ടി മാത്രം ലൈംഗീകതയെ കാണുമ്പോള്‍ മനുഷ്യന്‍ അതിന് പരിശുദ്ധമായ മറ്റു പല തലങ്ങളും കാണുന്നു. അത്
ഒരു പക്ഷെ മനുഷ്യന്‍റെ ചിന്തിക്കാനുള്ള കഴിവ് ആയിരിക്കാം. മൃഗങ്ങള്‍
ലൈഗീകതക്കായി ലഹരി വസ്തുക്കളെ ആശ്രയിക്കാറില്ല. എന്നാല്‍ മനുഷ്യരില്‍
കുറച്ചുപേരെങ്കിലും ലൈഗീകത ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കാറുണ്ട്, ഉപയോഗിക്കുന്ന ലഹരികള്‍ ശരീരത്തെയും മനസ്സിനെയും കുടുംബത്തെയും സമൂഹത്തേയും
എങ്ങനെ ബാധിക്കുമെന്ന് ഇവര്‍ ചിന്തിക്കാറില്ല, ഇതിന്‍റെ തിക്താനുഭവങ്ങള്‍
അനുഭവിക്കുന്നത് ഇവരില്‍നിന്ന് ജനിക്കുന്ന അടുത്ത തലമുറകള്‍ ആയിരിക്കും. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ കുറവുകള്‍ കാണാന്‍
കഴിയില്ലെങ്കിലും മാനസികമായി അവര്‍ക്ക് ഉണ്ടാകുന്ന കുറവുകള്‍ അവരുടെ
ജീവിതത്തെയും സമൂഹത്തേയും ഒരുപോലെ ബാധിക്കും. കുറെ കാലങ്ങള്‍ക്ക്
മുന്‍പ് വരെ കേരളത്തില്‍ വിവാഹ ആലോചനകള്‍ക്ക് ചെറുക്കന്‍ മദ്യപാനിയാണോ എന്ന ചോദ്യം പ്രസക്തമായിരുന്നു, ചിലപ്പോള്‍ മേല്‍പ്പറഞ്ഞ ചിന്തകള്‍ മദ്യപാനവുമായി കൂട്ടിവായിക്കേണ്ടതാണ്. മാറിയ സാമൂഹികാന്തരീക്ഷത്തില്‍ മദ്യപാനം പരിഷ്കാരത്തിന്‍റെ ഭാഗമായപ്പോള്‍ സമൂഹത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തികള്‍ കൂടിത്തുടങ്ങി. ഒരു വൃക്ഷത്തില്‍ എന്തേലും ക്ഷതമേറ്റാല്‍ ആ ഭാഗം കേടുവന്ന് മരത്തെയും ചിലപ്പോള്‍ അതില്‍ കൂടുകൂട്ടുന്ന പുഴുക്കള്‍ അടുത്ത ചില്ലകളേയും ചിലപ്പോള്‍ ബാധിച്ചേക്കാം ഇത് പോലെയാണ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഓരോ വ്യക്തിയും സമൂഹത്തിനും കുടുംബത്തിനും ദോഷമാകുന്നത്. ലഹരി മുക്തമായ നല്ല ദിനങ്ങള്‍ക്കായി ഒരുമിച്ചു പരിശ്രമിക്കാം--പ്രാര്‍ത്ഥിക്കാം--
മരുപ്പച്ച---

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ