കുന്തിരിക്കത്തിനും മെഴുകിതിരിക്കിടയിലും
നീതേടും ദൈവമെങ്ങോ പോയിമറഞ്ഞു
തേടുകനീയവനെ ആശുപത്രികളിലും
ആതുരാലയത്തിലും വഴിവക്കിലും
ചിത്തഭ്രമം പിടിച്ചലയുന്നവരുടെ
കണ്ണില്‍ കാണാം നീതേടുംദൈവത്തെ
അന്നത്തിനായന്തിക്ക് കൂട്ട്കിടക്കും
അവളുടെപിടയുംനെഞ്ചില് കാണാമവനെ
ബാല്യ കൗമാരവാര്ദ്ധക്യമെന്തെന്നറിയാതെ
തെരുവിലയുന്നോരില്നിനക്കവനെക്കാണാം
നീ മുറിപ്പെടുത്തിയോരോ വൃക്ഷത്തിലും
ചവിട്ടിമെതിച്ചോരോപുല്ക്കൊടിയിലും
നീ കെടുത്തിയോരോ ചെരാതിലും
നിന് മുമ്പിലക്ഷരത്തിനായി കൈനീട്ടിയോരോ
ബാല്യത്തിലുമുണ്ടായിരുന്നു നീ തേടുന്ന ദൈവം
നീയോരുക്കി ക്കാത്തിരിക്കുമള്ത്താരയില് അവനില്ല
പോയിമറഞ്ഞു -എങ്ങോ പോയ്മറഞ്ഞു
നീ തേടുന്ന ദൈവം
നീതേടും ദൈവമെങ്ങോ പോയിമറഞ്ഞു
തേടുകനീയവനെ ആശുപത്രികളിലും
ആതുരാലയത്തിലും വഴിവക്കിലും
ചിത്തഭ്രമം പിടിച്ചലയുന്നവരുടെ
കണ്ണില്‍ കാണാം നീതേടുംദൈവത്തെ
അന്നത്തിനായന്തിക്ക് കൂട്ട്കിടക്കും
അവളുടെപിടയുംനെഞ്ചില് കാണാമവനെ
ബാല്യ കൗമാരവാര്ദ്ധക്യമെന്തെന്നറിയാതെ
തെരുവിലയുന്നോരില്നിനക്കവനെക്കാണാം
നീ മുറിപ്പെടുത്തിയോരോ വൃക്ഷത്തിലും
ചവിട്ടിമെതിച്ചോരോപുല്ക്കൊടിയിലും
നീ കെടുത്തിയോരോ ചെരാതിലും
നിന് മുമ്പിലക്ഷരത്തിനായി കൈനീട്ടിയോരോ
ബാല്യത്തിലുമുണ്ടായിരുന്നു നീ തേടുന്ന ദൈവം
നീയോരുക്കി ക്കാത്തിരിക്കുമള്ത്താരയില് അവനില്ല
പോയിമറഞ്ഞു -എങ്ങോ പോയ്മറഞ്ഞു
നീ തേടുന്ന ദൈവം

ദൈവം....അതൊരു തോന്നലാണ്...അത് നിങ്ങള്‍ പറഞ്ഞ ഇടങ്ങളില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല..ഉണ്ടെങ്കില്‍ അവരൊക്കെ അങ്ങിനെ കഷ്ടതകള്‍ അനുഭവിക്കുമോ...? ഇതെന്റെ മനസ്സിന്റെ അറിവു വച്ച നാള് മുതല്ക്കുള്ള സംശയമാണ്.. ഞാന്‍ മനസ്സിലാക്കിയ ദൈവം നാമോരോരുത്തരുടെയും മനസ്സാക്ഷി തന്നെയാണ്...ദൈവത്തിനു നിരക്കാത്തത് ചെയ്യരുതെന്ന് പറഞ്ഞു കേട്ടിട്ടില്ലേ..അതിന്റെ അര്‍ത്ഥം നമ്മുടെ മനസ്സാക്ഷിക്കു ഉചിതമാല്ലാത്തത് ചെയ്യരുതെന്നാണ്...അങ്ങിനെയാണ്..നല്ല കര്മ്മത്തിന് നല്ലതും ചീത്ത കര്മ്മത്തിന് ചീതയായതും ആയ അനുഭവങ്ങള്‍ നമുക്ക് കിട്ടുന്നത്. ഇതാണ് എന്റെ ഉറച്ച വിശ്വാസം.
മറുപടിഇല്ലാതാക്കൂ