പ്രകൃതിയൊരുക്കിയോരോ നന്മകള്‍ !
സര്‍വ്വ ചരാചര നന്മകള്‍ക്കായി മന്നില്‍
കാലത്തിനതിര്‍ത്തി നിശ്ചയിച്ചീശന്‍
ഋതു ഭേദങ്ങളെന്നു പേര്‍വിളിച്ചു
കാലത്തിന്‍ തികവില്‍ കാത്തു നില്‍ക്കാതെ
ആഗ്രഹമേറി അത്യാഗ്രഹിയാകുന്നു
നേട്ടങ്ങള്‍ കൊയ്യുവാന്‍ വെമ്പല്‍ കൂട്ടുന്നു
കാലത്തിന്‍ ദീപമാം ഋതുക്കളെയറിയാതെ
വസന്തമെത്തുമ്പോള്‍ ഗ്രീഷ്മത്തെ പഴിക്കുന്നു
ഗ്രീഷ്മമെത്തുമ്പോള്‍ ശൈത്യത്തെ പഴിക്കുന്നു
കാലത്തെ പഴിച്ചിവര്‍ കാലം കഴിക്കുന്നു
കാലത്തിന്‍ നന്മയെ കണ്ടിടാതെ
ഇന്നിതാമാറുന്നു ഋതുക്കളെല്ലാം
ദിശയറിയാതെ പായുമുല്‍ക്കപോലെ
എന്തിന് പഴിക്കുന്നു നാമിന്ന് ഋതുക്കളെ
വാക്കുകള്‍ മാറ്റും മനുജര്‍ വാഴും മണ്ണില്‍
പൂവിടാന്‍ കൊതിക്കും മരങ്ങളും
ഇണതേടാന്‍ പറക്കും കുരുവികളും
നീന്തിത്തുടിക്കാന്‍ വെമ്പും പരല്‍മീനും
മാറുന്ന ഋതുക്കളാല്‍ മറഞ്ഞിടുന്നു--
ആദിത്യനും അവനിയും പിണങ്ങീടുന്നു
അരുണന്‍റെ കിരണത്താല്‍ നീറുന്നു ഭൂമി
ഭൂമിക്ക്ചൂടിയ കഞ്ചുകമില്ലിന്ന്
നാശത്തിന്‍ വക്കിലായ് ധരണിയിന്ന്‍
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ