ഊര്‍ദ്ധശ്വാസം വലിക്കുന്നു ആദര്‍ശങ്ങള്‍
മരുഭൂവിലെ മണല്‍ത്തരിപോല്‍
അക്ഷരങ്ങളെ തള്ളിക്കളഞ്ഞിവര്‍
അക്കങ്ങല്‍ക്കായി പരക്കം പായുന്നുവോ ?
രാഷ്ട്രമീമാംസപഠിച്ചവര്‍
രാഷ്ട്രമെന്തന്നറിയാതെ അലയുന്നു
അര്‍ദ്ധനഗ്നനെ തെരുവില്‍ കളഞ്ഞിവര്‍
അര്‍ദ്ധരാത്രികള്‍ക്കായി കാത്തിരിക്കുന്നു
കോലായില്‍ ഉറങ്ങിയ ഉണ്‍മയെ
കോലാല്‍ തുരത്തിയിറക്കി
കൊടുവാളാല്‍ തീര്‍ക്കുന്നു നീതികള്‍
കാടത്തരത്തിന്‍ വക്താക്കളിവര്‍
സ്ത്രീത്വംവിറ്റ മങ്കയെ പോല്‍
പൈതൃകം വിറ്റ് പണമാക്കുന്നിവര്‍
പാദസരം വിറ്റ് കാമുകനെ തേടുംപോല്‍
തറവാട് വില്‍ക്കുവാന്‍ വെമ്പുന്നിവര്‍
പഞ്ഞമില്ലാതെ പാറുന്നകൊടികളും
മാറി മറയുന്ന പല പല നിറങ്ങളും
ഘോഷകര്‍ വിളമ്പും തത്വങ്ങള്‍ പലതും
കൈതവം കൈമുതലാക്കിയ കൂട്ടരും
പതിയുന്നു കണ്ണുനീര്‍ സിന്ദൂരത്തിലും
തേങ്ങുന്നു വസുന്ധര പിന്നേയും പിന്നേയും
അച്ഛന്‍റെ ഓര്‍മ്മയില്‍ വിതുമ്പുന്ന കുഞ്ഞും
ഗര്‍ഭമൊഴിഞ്ഞൊരമ്മയുടെ നീറ്റലും.
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ