വിശപ്പൊരഗ്നിയാണ്
ജാതി മത ചിന്തകള്‍ക്കതീതമിത്
തത്വശാസ്ത്രങ്ങള്‍ക്ക് മേല്‍
പറക്കുന്ന യാഥാര്‍ഥ്യമിത്
ഒട്ടിയുണങ്ങിയ കണ്ണുനീരാല്‍
വറ്റി വരളുന്നു കപോലങ്ങള്‍
നീട്ടുവാന്‍ ശക്തിയില്ലീ കരത്തിന്
നീട്ടിയാലോ കിട്ടില്ലയൊന്നുമിന്ന്
ശ്വാനനും നിസ്വനും കൂടിയാലേ
ശ്വാനനുമേന്മകളേറെയിന്ന്
ശയിക്കുവാനിടമില്ല മനുഷ്യനിന്ന്‍
ശ്വനനെ കരുതുവാന്‍ കരങ്ങളേറെ
കരുതുന്നു അന്നം തലമുറകള്‍ക്കായി
കരിയും വയറിന്‍ രോദനം കേട്ടിടാതെ
ആരുടെയോ അന്നം കട്ടെടുത്തിവര്‍
ആരാച്ചാരായി മാറിടുന്നോ ?
കാഞ്ചനം കരുതി കൂട്ടിലാക്കാന്‍
കാലങ്ങള്‍ കാത്തിരിക്കുന്നവര്‍
കാലത്തിനിരമ്പല്‍ കേട്ടിടാത്ത
കല്തൂണുകള്‍ മാത്രമാണോ ?
നീഡജകൂട്ടത്തെ ഓര്‍ത്തിടുവിന്‍
അന്നന്നത്തെ അന്നം തേടുന്നിവര്‍
ആസക്തിയൊട്ടുമേയില്ലിവര്‍ക്ക്
തലമുറകള്‍ക്കായി കരുതുന്നില്ലിവര്‍
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ