ഒരു വ്യക്തി ഈ ലോകത്ത് നിന്ന് വിടപറയുമ്പോള്‍
എത്ര വിലയേറിയ പെട്ടിയിലാണ് അടക്കം ചെയ്തതെന്നോ
എത്ര ചന്ദനമുട്ടികള്‍ നിനക്കായി കത്തിച്ചുവെന്നോ, എത്ര
ആര്‍ഭാടമായി ശവസംസ്കാരചടങ്ങുകള്‍ നടത്തിയെന്നോ
എന്നുള്ളതൊന്നും, ഭൂമിയില്‍ ജനിച്ചു മരിച്ചവന്‍റെ
വിലയിരുത്തലായി കാണാന്‍ കഴിയുമോ ? മറിച്ച്
നീന്‍റെ മരണത്തില്‍ നിന്നെ ഏറ്റുവാങ്ങിയ ഭൂമി നിനക്കായി
ഒരു നിമിഷമെങ്കിലും മൗനമായോ, പ്രപഞ്ചത്തില്‍
പാറിപ്പറന്നിരുന്ന അനേകം കുരുവികളില്‍ ഒരെണ്ണമെങ്കിലും
മൂകമായോ ? വൃക്ഷലതാതികളെ ഇളക്കിമറിച്ചിരുന്ന
ഇളം തെന്നല്‍ നിനക്കായി ശോകമൂകമായോ ? ഒരു വൃക്ഷമെങ്കിലും നിനക്കായി ഒരു ഇലയെങ്കിലും പൊഴിച്ചോ ?
സകലതും വെട്ടിപ്പിടിക്കാന്‍ വെമ്പിയ സമയത്ത് നീ
ഒരു മരമെങ്കിലും വച്ചുപിടിപ്പിച്ചോ നിനക്ക് ചിതയോരുക്കാന്‍
വേണ്ടിയെങ്കിലും,? നിന്നെ താങ്ങിയ ഭൂമിയെ, നിന്നെ ഏറ്റുവാങ്ങേണ്ടഭൂമിയെ നീ, കീറിമുറിച്ചില്ലേ
നിനക്ക് താങ്ങായിരുന്ന പ്രകൃതിയെ നീ മറന്നുപോയില്ലേ ?
ഇത്തരം ചിന്തകള്‍ക്ക് പ്രസക്തിയേറെയില്ലേ .
മാറിമറിയുന്ന തലമുറകള്‍ക്ക് ഇതൊരു പാഠമായെങ്കില്‍ -----.
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ