ആഴക്കടലില്‍ ജീവന്‍ തേടുമ്പോള്‍
ആരറിയുന്നു ഏകാന്തവേദന
കാണാക്കയങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍
കുഞ്ഞുകുരുന്നിലായ് പ്രതീക്ഷകള്‍
താതനെ തേടുന്ന കുഞ്ഞിന്‍റെ വേദന
കടലമ്മേ നിന്നെ ശാന്തമാക്കില്ലേ !
കണവനെ തേടുന്ന പെണ്ണിന്‍റെ രോദനം
പ്രകമ്പനം കൊള്ളുന്നു ആഴിപ്പരപ്പിലായ്
ഭൂഗര്‍ഭ പാതയാല്‍ ഭൂമിയെ കൊന്നവര്‍
ആഴക്കടലില്‍ ബോംബുകള്‍ പൊട്ടിച്ചു
ധരണിയും ആഴിയുമൊന്നായി കരഞ്ഞ നാള്‍
ആര്‍ത്തട്ടഹസിച്ചു രാക്ഷസജന്മങ്ങള്‍
പ്രതികാരദാഹിയായ് ഭൂമിയുമാഴിയും
താണ്ഡവനൃത്തത്തിന്‍ നാളുകള്‍ വന്നിതാ
വിതച്ചത് കൊയ്യുന്ന കാലമടുത്തിതാ
നിഷ്പ്രഭരാകുന്നു മാനുഷജന്മങ്ങള്‍
മണലില്‍ പോലും നിറങ്ങള്‍ തേടി
കാശിന്‍റെ പിന്നാലെ പോയൊരു കൂട്ടര്‍
തീരങ്ങള്‍ വിറ്റവര്‍ തിരിഞ്ഞു നോക്കാതെ
നാളത്തെ തലമുറയെ തെരുവിലാക്കുന്നു
ധരണിയില്‍ വാടകക്കാരല്ലോ നമ്മള്‍
സ്ഥായിയാം പ്രകൃതിക്ക് കാവലാളി
മെല്ലെയെല്ലാം മറന്നു നമ്മള്‍
ഭൂമിക്കധികാരിയായിമാറി .
മരുപ്പച്ച
ആരറിയുന്നു ഏകാന്തവേദന
കാണാക്കയങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍
കുഞ്ഞുകുരുന്നിലായ് പ്രതീക്ഷകള്‍
താതനെ തേടുന്ന കുഞ്ഞിന്‍റെ വേദന
കടലമ്മേ നിന്നെ ശാന്തമാക്കില്ലേ !
കണവനെ തേടുന്ന പെണ്ണിന്‍റെ രോദനം
പ്രകമ്പനം കൊള്ളുന്നു ആഴിപ്പരപ്പിലായ്
ഭൂഗര്‍ഭ പാതയാല്‍ ഭൂമിയെ കൊന്നവര്‍
ആഴക്കടലില്‍ ബോംബുകള്‍ പൊട്ടിച്ചു
ധരണിയും ആഴിയുമൊന്നായി കരഞ്ഞ നാള്‍
ആര്‍ത്തട്ടഹസിച്ചു രാക്ഷസജന്മങ്ങള്‍
പ്രതികാരദാഹിയായ് ഭൂമിയുമാഴിയും
താണ്ഡവനൃത്തത്തിന്‍ നാളുകള്‍ വന്നിതാ
വിതച്ചത് കൊയ്യുന്ന കാലമടുത്തിതാ
നിഷ്പ്രഭരാകുന്നു മാനുഷജന്മങ്ങള്‍
മണലില്‍ പോലും നിറങ്ങള്‍ തേടി
കാശിന്‍റെ പിന്നാലെ പോയൊരു കൂട്ടര്‍
തീരങ്ങള്‍ വിറ്റവര്‍ തിരിഞ്ഞു നോക്കാതെ
നാളത്തെ തലമുറയെ തെരുവിലാക്കുന്നു
ധരണിയില്‍ വാടകക്കാരല്ലോ നമ്മള്‍
സ്ഥായിയാം പ്രകൃതിക്ക് കാവലാളി
മെല്ലെയെല്ലാം മറന്നു നമ്മള്‍
ഭൂമിക്കധികാരിയായിമാറി .
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ