വികാസമില്ലാത്ത മനസ്സിന്‍
വികലമാം ചിന്തകളൊരുക്കും
വാണിജ്യതന്ത്രമാണോ
ഇന്നിന്‍റെ വികസനം ?
കൊടിയുടെ മറവില്‍
കോടികള്‍ കൊയ്യുന്നവര്‍
ഉയര്‍ത്തുന്നു തെരുവുകള്‍
പരത്തുന്നു പാലായനങ്ങള്‍
ഉരുളുന്നു ബുള്‍ഡോസറുകള്‍
ഉരുകുന്നുവെങ്ങും ജീവിതങ്ങള്‍
ഉടയുന്നെങ്ങോ ചോറ്റുപാത്രങ്ങള്‍
ചിതറുന്നുവെങ്ങും വറ്റ് മണികള്‍
മണ്ണ് തുരന്നൊരു മണ്ണുമാന്തി
നെഞ്ചിനു നേരെ ഉയര്‍ന്നിടുന്നു
ഫണം വിടര്‍ത്തും നാഗം പോല്‍
നിയമങ്ങള്‍ നായാട്ടിനൊരുങ്ങുന്നു
കരുണ വറ്റിയ കാക്കി കരങ്ങള്‍
ആരാച്ചാരാകുന്നുവെങ്ങും
കാക്കിയുടെ കൈക്കരുത്തില്‍
ഒരുക്കുന്നു ഭരണത്തിനടിസ്ഥാനം
നിര്‍ദയം തകരുന്നുയെങ്ങും
അസ്ഥിത്തറയും തുളസിച്ചുവടുകളും
പിതാമഹന്മാര്‍ ഉറങ്ങിയ മണ്ണിതാ
പിത്രുതര്‍പ്പണത്തിനായി കേഴുന്നുവോ !
മറയുന്നു കുന്നുകള്‍ ഉയരുന്നു മരുഭൂമി
ഉയരുന്നു പാലങ്ങള്‍ തെളിയുന്നു റോഡുകള്‍
കല്ലുകള്‍ നാട്ടുന്നു പേരിനും പെരുമയ്ക്കും
കാപട്യങ്ങളെങ്ങും വികസനമെന്നപ്പേരില്‍
മരുപ്പച്ച
വികലമാം ചിന്തകളൊരുക്കും
വാണിജ്യതന്ത്രമാണോ
ഇന്നിന്‍റെ വികസനം ?
കൊടിയുടെ മറവില്‍
കോടികള്‍ കൊയ്യുന്നവര്‍
ഉയര്‍ത്തുന്നു തെരുവുകള്‍
പരത്തുന്നു പാലായനങ്ങള്‍
ഉരുളുന്നു ബുള്‍ഡോസറുകള്‍
ഉരുകുന്നുവെങ്ങും ജീവിതങ്ങള്‍
ഉടയുന്നെങ്ങോ ചോറ്റുപാത്രങ്ങള്‍
ചിതറുന്നുവെങ്ങും വറ്റ് മണികള്‍
മണ്ണ് തുരന്നൊരു മണ്ണുമാന്തി
നെഞ്ചിനു നേരെ ഉയര്‍ന്നിടുന്നു
ഫണം വിടര്‍ത്തും നാഗം പോല്‍
നിയമങ്ങള്‍ നായാട്ടിനൊരുങ്ങുന്നു
കരുണ വറ്റിയ കാക്കി കരങ്ങള്‍
ആരാച്ചാരാകുന്നുവെങ്ങും
കാക്കിയുടെ കൈക്കരുത്തില്‍
ഒരുക്കുന്നു ഭരണത്തിനടിസ്ഥാനം
നിര്‍ദയം തകരുന്നുയെങ്ങും
അസ്ഥിത്തറയും തുളസിച്ചുവടുകളും
പിതാമഹന്മാര്‍ ഉറങ്ങിയ മണ്ണിതാ
പിത്രുതര്‍പ്പണത്തിനായി കേഴുന്നുവോ !
മറയുന്നു കുന്നുകള്‍ ഉയരുന്നു മരുഭൂമി
ഉയരുന്നു പാലങ്ങള്‍ തെളിയുന്നു റോഡുകള്‍
കല്ലുകള്‍ നാട്ടുന്നു പേരിനും പെരുമയ്ക്കും
കാപട്യങ്ങളെങ്ങും വികസനമെന്നപ്പേരില്‍
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ