അപ്പനും അമ്മയും
******************
ജന്മം കൊടുത്തോരെ
അനാഥത്തില്‍വിട്ടോര്‍
മാതാപിതാക്കളുടെ പടം
പ്രതിഷ്ടിച്ചു സായൂജ്യം നേടുന്നു
ആണ്ടുകുര്‍ബാന കൂടിയും
മെഴുകുതിരി കത്തിച്ചും
മഹിമകാട്ടുന്നോരിന്നു
യൂദാസിന്‍ പക്ഷംചേരുന്നു
നല്ല കാലത്ത് മമ്മിയും ഡാഡിയും
കാലമേറെ ചെല്ലുമ്പോള്‍
കിഴവനും കിഴവിയും
പേരക്കിടാങ്ങള്‍ക്ക് ചൊല്‍ക്കഥ
യേകിയോരിന്നു വെറും
കഥയായി മാറീടുന്നു
മുന്തിയ സമ്മാനം മക്കള്‍ക്കായ്
നല്‍കാന്‍ കൊതിച്ചോര്‍ക്കിന്നു
പാഴ്വസ്തുവിന്‍ സ്ഥാനം മാത്രം
മുടക്കുമുതലിന് പലിശകൂട്ടുന്നോര്‍ക്കിന്നു
അപ്പനുമമ്മയും നഷ്ടക്കച്ചവടം മാത്രം.
കാലമൊന്ന് കഴിഞ്ഞെങ്കില്‍
പങ്കിടാം അവശേഷിക്കുംചില്ലിത്തുട്ടുകള്‍
മരുപ്പച്ച
******************
ജന്മം കൊടുത്തോരെ
അനാഥത്തില്‍വിട്ടോര്‍
മാതാപിതാക്കളുടെ പടം
പ്രതിഷ്ടിച്ചു സായൂജ്യം നേടുന്നു
ആണ്ടുകുര്‍ബാന കൂടിയും
മെഴുകുതിരി കത്തിച്ചും
മഹിമകാട്ടുന്നോരിന്നു
യൂദാസിന്‍ പക്ഷംചേരുന്നു
നല്ല കാലത്ത് മമ്മിയും ഡാഡിയും
കാലമേറെ ചെല്ലുമ്പോള്‍
കിഴവനും കിഴവിയും
പേരക്കിടാങ്ങള്‍ക്ക് ചൊല്‍ക്കഥ
യേകിയോരിന്നു വെറും
കഥയായി മാറീടുന്നു
മുന്തിയ സമ്മാനം മക്കള്‍ക്കായ്
നല്‍കാന്‍ കൊതിച്ചോര്‍ക്കിന്നു
പാഴ്വസ്തുവിന്‍ സ്ഥാനം മാത്രം
മുടക്കുമുതലിന് പലിശകൂട്ടുന്നോര്‍ക്കിന്നു
അപ്പനുമമ്മയും നഷ്ടക്കച്ചവടം മാത്രം.
കാലമൊന്ന് കഴിഞ്ഞെങ്കില്‍
പങ്കിടാം അവശേഷിക്കുംചില്ലിത്തുട്ടുകള്‍
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ