മിഴി
******
സാഗര സമതല പര്‍വ്വതനിരകളെ തല്പത്തിലേറ്റും
മഹാത്ഭുതമല്ലയോ മിഴികള്‍
പ്രണയകാവ്യങ്ങള്‍ നാന്ദി കുറിപ്പതും
പ്രണയം കൈമാറുന്നതും മിഴിയാലല്ലോ
എരിയുമോരോ ഹൃദയത്തിന്‍ വേദനയും
പുറമേ വായിക്കുന്നതും മിഴിയാലല്ലേ
സിരകളിലൊഴുകും ചുടുചോരപോല്‍
ചുടുകണ്ണീരൊഴുകുന്നതും മിഴിയാലല്ലേ
സന്തോഷത്തിനശ്രുബാഷ്പം പൊഴിപ്പതും
ചിന്തയുടെയഗ്നി സ്ഫുലിക്കുന്നതും
കാരുണ്യത്തിന്‍ ഭാവവും
കരുതലിന്‍ കാലൊച്ചയും
വിളയാടുന്നതുമീ മിഴികളിലല്ലേ
മൃതമായ മേനിയില്‍ തുടിക്കുമോരോ മിഴിയും
കാഴ്ചയില്ലാ മേനിയിലേകീടില്‍
ജ്വലിക്കുമോരോമിഴികളും തലമുറകളില്‍
മൂല്യമേറും മിഴികളെ ദാനമായി നല്‍കീടൂ
പലജന്മങ്ങളീ ഭൂവില്‍ പ്രകാശം പരത്തട്ടെ
******
സാഗര സമതല പര്‍വ്വതനിരകളെ തല്പത്തിലേറ്റും
മഹാത്ഭുതമല്ലയോ മിഴികള്‍
പ്രണയകാവ്യങ്ങള്‍ നാന്ദി കുറിപ്പതും
പ്രണയം കൈമാറുന്നതും മിഴിയാലല്ലോ
എരിയുമോരോ ഹൃദയത്തിന്‍ വേദനയും
പുറമേ വായിക്കുന്നതും മിഴിയാലല്ലേ
സിരകളിലൊഴുകും ചുടുചോരപോല്‍
ചുടുകണ്ണീരൊഴുകുന്നതും മിഴിയാലല്ലേ
സന്തോഷത്തിനശ്രുബാഷ്പം പൊഴിപ്പതും
ചിന്തയുടെയഗ്നി സ്ഫുലിക്കുന്നതും
കാരുണ്യത്തിന്‍ ഭാവവും
കരുതലിന്‍ കാലൊച്ചയും
വിളയാടുന്നതുമീ മിഴികളിലല്ലേ
മൃതമായ മേനിയില്‍ തുടിക്കുമോരോ മിഴിയും
കാഴ്ചയില്ലാ മേനിയിലേകീടില്‍
ജ്വലിക്കുമോരോമിഴികളും തലമുറകളില്‍
മൂല്യമേറും മിഴികളെ ദാനമായി നല്‍കീടൂ
പലജന്മങ്ങളീ ഭൂവില്‍ പ്രകാശം പരത്തട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ