മേഘപാളികള്‍ക്കിടയിലൂടെ
അരിച്ചിറങ്ങും സൂര്യകിരണംപോല്‍
പ്രകാശമാനമല്ലോ രതിയെന്ന ഭാവം
പ്രണയംതുളുമ്പും ഹൃദയത്തിന്‍
തരളിതഭാവമല്ലേ രതി
അകലുന്നഹൃദയത്തെയടുപ്പിപ്പതും
അടുക്കുന്ന ഹൃദയത്തെപ്രണയത്താല്‍
ഊഷ്മളമാക്കുന്നതുംരതിയല്ലേ
തലമുറകളങ്കുരിക്കാനായി
ഹൃദയ തല്‍ല്പ്പത്തിലൊളിഞ്ഞിരിക്കും
ചെറുബീജമല്ലേയീ രതി
പ്രകാശത്തെ പ്രണയിക്കാന്‍കഴിയാതെ
തമസ്സിനെപുല്‍കുന്നോരിന്നു
രതിയെ വൈകൃതമാക്കീടുന്നു
പ്രണയമില്ലാകരങ്ങളില്‍ നിപതിക്കും
പ്രണയിനിയെ കുരുതികൊടുക്കുന്നതും
രതിയെ വൈകൃതമാക്കുന്നോരല്ലേ
അമ്മ പെങ്ങളെ കാണാന്‍ കണ്ണില്ല
പിഞ്ചുകുഞ്ഞിന്‍റെ പുഞ്ചിരിക്ക് വിലയില്ല
വികലമാം രതിവൈകൃതങ്ങള്‍
പാപപങ്കിലമാം രതിവൈകൃതത്താല്‍
ചാരമായൊരുസോദോം ഗോമോറപോല്‍
തകര്‍ന്നടിയുമോയെന്‍ മലയാളമണ്ണ്
അരിച്ചിറങ്ങും സൂര്യകിരണംപോല്‍
പ്രകാശമാനമല്ലോ രതിയെന്ന ഭാവം
പ്രണയംതുളുമ്പും ഹൃദയത്തിന്‍
തരളിതഭാവമല്ലേ രതി
അകലുന്നഹൃദയത്തെയടുപ്പിപ്പതും
അടുക്കുന്ന ഹൃദയത്തെപ്രണയത്താല്‍
ഊഷ്മളമാക്കുന്നതുംരതിയല്ലേ
തലമുറകളങ്കുരിക്കാനായി
ഹൃദയ തല്‍ല്പ്പത്തിലൊളിഞ്ഞിരിക്കും
ചെറുബീജമല്ലേയീ രതി
പ്രകാശത്തെ പ്രണയിക്കാന്‍കഴിയാതെ
തമസ്സിനെപുല്‍കുന്നോരിന്നു
രതിയെ വൈകൃതമാക്കീടുന്നു
പ്രണയമില്ലാകരങ്ങളില്‍ നിപതിക്കും
പ്രണയിനിയെ കുരുതികൊടുക്കുന്നതും
രതിയെ വൈകൃതമാക്കുന്നോരല്ലേ
അമ്മ പെങ്ങളെ കാണാന്‍ കണ്ണില്ല
പിഞ്ചുകുഞ്ഞിന്‍റെ പുഞ്ചിരിക്ക് വിലയില്ല
വികലമാം രതിവൈകൃതങ്ങള്‍
പാപപങ്കിലമാം രതിവൈകൃതത്താല്‍
ചാരമായൊരുസോദോം ഗോമോറപോല്‍
തകര്‍ന്നടിയുമോയെന്‍ മലയാളമണ്ണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ