പിറന്ന വീട്
**************
പിറന്നൊരു വീട് കാണാനായി
പറന്നു വന്നോരുനാളൊരു പക്ഷി
ദിശയറിയാതെയലഞ്ഞീടുന്നു
ശുഷ്കിച്ചതറവാട്ടില്‍
പൊട്ടിപ്പൊളിഞ്ഞ അസ്ഥിത്തറപോല്‍
വെട്ടിനിരത്തിയൊരു കാനനം
ഇലയില്ലാശിഖരവും
ചുക്കിച്ചുളിഞ്ഞതൊലിയും
നിലംപൊത്താന്‍ കൊതിക്കും
ശിഖരവും തായ്ത്തടിയും
ഇല്ലാത്തജലത്തെ തേടും വേരുകളും
പണിതിട്ടും പണിതിട്ടും
തീരാത്ത വീടുപോല്‍
അങ്ങിങ്ങായി കാണാം
പൊളിഞ്ഞോരോ കുലായങ്ങള്‍
സമീഥം പുല്‍കിയ കാനനംപോല്‍
സന്ത്രാസത്താലിന്നു നാല്‍ക്കാലികള്‍
നീരുറവ തേടുന്ന കാടിന്‍റെ മക്കള്‍
ഭൂമിക്ക് കഞ്ചുകമാകേണ്ടവരിന്നു
ധരണിക്ക് അന്തകരായിത്തീരുന്നു
ഹൃദയമില്ലാത്തൊരുമനുഷ്യന്‍
തമസ്സിനെ പുല്‍കീടുന്നു
പ്രകാശമെന്തെന്നറിയാതെ.
*സമീഥം- അഗ്നി, *സന്ത്രാസം--ഭയം, *സമീകം-ശൂലം * സാരംഗം-മാന്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ