ഭ്രമണപഥം തെറ്റിയലയുന്നൊരു മനുഷ്യന്‍
ഭ്രാന്തമാം ചിന്തയിലൊതിങ്ങീടുന്നു
ഭ്രാന്തനാം മനുജന് ജന്മമേകിയൊരമ്മതന്‍
കണ്ണുനീര്‍ ധരണിയെ വെണ്ണീറാക്കിടുന്നു
സോദരര്‍പോലും തള്ളിക്കളഞ്ഞിടുന്നു
തമോഗര്‍ത്തത്തില്‍ പതിച്ചോരു ജീവിതം
സ്രഷ്ടാവിന്‍ കരുണയില്ലാ കരങ്ങളാല്‍
മെനഞ്ഞൊരു ഭ്രാന്തനാം മാനവന്‍
ഒരു നുള്ള് സ്നേഹത്തിനായി കേണിടുന്നു
എച്ചില്‍തിരഞ്ഞുംകല്ലേറ്കൊണ്ടും
രക്തംപൊടിഞ്ഞുംചാവാലിക്കൊപ്പം
കടത്തിണ്ണയില്‍ തേടുന്നു സ്വര്‍ഗരാജ്യം
ഭ്രാന്തമാം ചിന്തയിലൊതിങ്ങീടുന്നു
ഭ്രാന്തനാം മനുജന് ജന്മമേകിയൊരമ്മതന്‍
കണ്ണുനീര്‍ ധരണിയെ വെണ്ണീറാക്കിടുന്നു
സോദരര്‍പോലും തള്ളിക്കളഞ്ഞിടുന്നു
തമോഗര്‍ത്തത്തില്‍ പതിച്ചോരു ജീവിതം
സ്രഷ്ടാവിന്‍ കരുണയില്ലാ കരങ്ങളാല്‍
മെനഞ്ഞൊരു ഭ്രാന്തനാം മാനവന്‍
ഒരു നുള്ള് സ്നേഹത്തിനായി കേണിടുന്നു
എച്ചില്‍തിരഞ്ഞുംകല്ലേറ്കൊണ്ടും
രക്തംപൊടിഞ്ഞുംചാവാലിക്കൊപ്പം
കടത്തിണ്ണയില്‍ തേടുന്നു സ്വര്‍ഗരാജ്യം
അന്നത്തിനായി കൈനീട്ടും ഭ്രാന്തിയെ
അനാശാസ്യത്തിനായി ക്ഷണിച്ചീടുന്നു
പൊരിയുന്ന വയറിന്‍ വിശപ്പകറ്റാന്‍
അറവുമാടുപോല്‍ ഗമിച്ചീടുന്നു
സ്വാര്‍ത്ഥനാം മനുജന്‍ മെനഞ്ഞെടുത്തൊരു
തത്വശാസ്ത്രം തച്ചുടക്കാന്‍ ശ്രമിച്ചീടും
മനീഷിയെപോലും ഭ്രാന്തെന്ന് വിളിച്ച്
ചങ്ങലക്കിട്ടീടുന്നു
ഇല്ല ഭ്രാന്തെന്ന്‍ചൊല്ലി പലവട്ടം
കേള്‍ക്കാനാരുമില്ലയുലകില്‍
കയ്യാമംവക്കാനോരുങ്ങിടുന്നു
ഭ്രാന്തമാംതത്വശാസ്ത്രങ്ങള്‍

അനാശാസ്യത്തിനായി ക്ഷണിച്ചീടുന്നു
പൊരിയുന്ന വയറിന്‍ വിശപ്പകറ്റാന്‍
അറവുമാടുപോല്‍ ഗമിച്ചീടുന്നു
സ്വാര്‍ത്ഥനാം മനുജന്‍ മെനഞ്ഞെടുത്തൊരു
തത്വശാസ്ത്രം തച്ചുടക്കാന്‍ ശ്രമിച്ചീടും
മനീഷിയെപോലും ഭ്രാന്തെന്ന് വിളിച്ച്
ചങ്ങലക്കിട്ടീടുന്നു
ഇല്ല ഭ്രാന്തെന്ന്‍ചൊല്ലി പലവട്ടം
കേള്‍ക്കാനാരുമില്ലയുലകില്‍
കയ്യാമംവക്കാനോരുങ്ങിടുന്നു
ഭ്രാന്തമാംതത്വശാസ്ത്രങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ