2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

പ്രതീക്ഷക്ക് പോലും വകയില്ലാതെ ജീവിതത്തില്‍ കഷ്ടത
അനുഭവിക്കുന്ന മനുഷ്യര്‍ക്ക്‌ ഒരിക്കലും ഇക്കിളിപ്പെടുത്തുന്ന
ഭാവനകളും ചിന്തകളും ഉണ്ടാകാനുള്ള സാധ്യത വളരെ
കുറവായിരിക്കും. അത്തരക്കാരുടെ ജീവിതത്തിലെ
അനുഭവങ്ങളും ചിന്തകളും തൂലികയിലൂടെ
പുറത്തുവരുമ്പോള്‍ അത് തീക്കനില്‍ നിന്ന് ഉരുക്കിയെടുത്ത
പത്തരമാറ്റ് സ്വര്‍ണ്ണം പോലെ തിളങ്ങുന്ന സര്‍ഗാത്മകത
 ആയിരിക്കും. ഇത്തരത്തിലുള്ള സാഹിത്യങ്ങള്‍
മനുഷ്യന് ചിന്തക്കും നേര്‍വഴി  കാട്ടുന്നതിനും ഉതകുന്ന
ദാര്‍ശനികമായ ചിന്തകള്‍ ആയിരിക്കും നല്കുക.
ഇത്തരത്തിലുള്ള സാഹിത്യസൃഷ്ടികള്‍ കുറയുന്നതാവാം
ഇന്ന് സാഹിത്യമേഖല അനുഭവിക്കുന്ന മൂല്യച്യുതി.
കാലാകാലങ്ങളില്‍ സമൂഹത്തിന് ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍ക്കും ചിന്തകള്‍ക്കും സാഹിത്യമേഖല വളരെ
സ്വാധീനം ചെലുത്തിയിട്ടുണ്ട് അതിന് കാരണം, സാഹിത്യവും
സര്‍ഗാത്മകതയും  സമൂഹത്തിലെ സാധാരണക്കാരായ                                                 മനുഷ്യന്‍റെ ജീവിതത്തില്‍ അധിഷ്ടിതമാണ് എന്നതാണ്.
ഏത് രാജ്യത്തിന്‍റെ ചരിത്രം പരിശോധിച്ചാലും
ചൊല്‍കഥകളും, കവിതയും, അനുഭവങ്ങളും
നിലനിര്‍ത്തിയിരുന്നത്‌  വരേണ്യവര്‍ഗ്ഗം ആയിരുന്നില്ല
അതുകൊണ്ടാവാം ജിപ്സികള്‍ക്ക് ചരിത്രത്തില്‍
എന്നും വ്യക്തമായ ഒരു സ്ഥാനം ഉണ്ടായിട്ടുള്ളത്.
നല്ല ചിന്തകള്‍ നല്‍കുന്ന സമൂഹത്തിന് കെട്ടുറപ്പ്
നല്‍കുന്ന സാഹിത്യങ്ങള്‍ ഉണ്ടാകട്ടെയെന്ന്
ആശംസിക്കുന്നു---ആശിക്കുന്നു--

മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ