പൗലോ കൊയ്‌ലോ -ചാരസുന്ദരി-THE SPY
********************************************
ചരിത്രത്തിന്‍റെ താളുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില ഏടുകള്‍ മാന്ത്രിക സ്പര്‍ശമേറ്റ പൗലോ കൊയ്‌ലോയുടെ തൂലികയിലൂടെ ഒരു നോവലായി സാക്ഷാത്കരിച്ചപ്പോള്‍ അത് സാഹിത്യലോകമെന്ന ബുക്കില്‍ ഒരു പുതിയ

അദ്ധ്യായം കൂടെ ചേര്‍ത്ത പോലെയായി. ദാര്‍ശനികചിന്തകളും പ്രതീക്ഷയും
മുഖമുദ്രയായ പൗലോ കൊയ്‌ലോയുടെ എഴുത്തിന് വ്യത്യസ്തമായി ഒരു കഥയാണ് ചാരസുന്ദരി. ഒരു കാലഘട്ടത്തിലെ മാനവികതയെ ചോദ്യം ചെയ്യപ്പെടേണ്ട അല്ലെങ്കില്‍ ഇന്നും നിലനില്‍ക്കുന്ന കാപട്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു കഥയായി ഇതിനെ കാണാം. വായനയുടെ അവസാനം രണ്ട് തുള്ളി കണ്ണുനീര്‍ മാറ്റി വയ്ക്കാതെ ആര്‍ക്കും ഈ കഥ അവസാനിപ്പിക്കാന്‍ കഴിയില്ല. സര്‍പ്പ സൗന്ദര്യവും നര്‍ത്തന വൈഭവവും കൈമുതലായുള്ള മാതാഹരി പാരിസില്‍ കാലുകുത്തുമ്പോള്‍ വെറും സാധാരണക്കാരി ആയിരുന്നു. ചരിത്രനിയോഗമാണോ എന്നറിയില്ല മാസങ്ങള്‍ക്കുള്ളില്‍
നഗരത്തിലെ കോടീശ്വരന്‍മാരെ തന്‍റെ വിരല്‍തുമ്പില്‍ നിര്‍ത്താന്‍ കഴിവുള്ള
സമ്പന്നയായ ഒരു നര്‍ത്തകി ആയി മാറുന്നു.ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള
യുദ്ധവും അതില്‍ ബലിയാട് ആകേണ്ടിവന്ന ഒരു പെണ്ണിന്‍റെ ജീവിതമാണിത്.
പതിനാറാമത്തെ വയസ്സില്‍ തന്‍റെ സ്കൂള്‍ അധ്യാപകനില്‍ നിന്നുണ്ടാകുന്ന തിക്തമായ അനുഭവം ലൈംഗിക വേഴ്ചയെ
യാന്ത്രികവും പ്രണയവുമായി ഒരു ബന്ധവുമില്ലാതെയാക്കി. തന്നേക്കാള്‍ ഇരുപത്തൊന്നു വയസ്സ് പ്രായക്കൂടുതലുള്ള റുഡോള്‍ഫ് എന്ന ഡച്ച് പട്ടാള ഉദ്യോഗസ്തനുമായി വിവാഹം നടക്കുന്നു.പരസ്ത്രീകളുമായുള്ള ബന്ധവും
മദ്യപാനവും സുന്ദരിയായ ഭാര്യയിലുള്ള സംശയംഅവളുടെ ജീവിതത്തെ ദുസ്സഹമാക്കി.പാരിസ് എംബസിയിലെ ഒരു ഉദ്യോഗസ്ഥന്‍റെ സഹായത്തോടെ മാതാ ഹരി പാരിസിലെത്തുന്നു. മെസ്യു ഗുയ്മെറ്റി എന്ന ആളുടെ സഹായത്താല്‍ പാരിസിലെ ഒരു സൊകാര്യ മൂസിയത്തില്‍ നൃത്തം ചെയ്യാന്‍
അവള്‍ക്ക് അവസരമൊരുങ്ങുന്നു.നിശബ്ധമായി അവള്‍ പ്രശസ്തിയിലേക്ക് നീങ്ങുകയായിരുന്നു.അവിടെ വച്ച് പരിചയപ്പെട്ട മദാം ഗുയ്‌മെറ്റ് അവളുടെ ഉപദേശകയാകുന്നു. പ്രസിദ്ധനായ പാബ്ലോ പിക്കാസോയുമായുള്ള മാതാ ഹരിയുടെ കൂടികാഴ്ചകള്‍ ഈ ഭാഗത്ത് വിവരിക്കുന്നുണ്ട്.ലോകത്തിലെ എല്ലാ തൊഴിലിനിടയിലും വന്നുകൂടുന്ന മാത്സര്യവും അസൂയയും കുതികാല്‍ വെട്ടുകളും മാതാഹരിയുടെ ജീവിതത്തിലുമുണ്ടായി. ഒരു സമയത്ത് ഒരു റഷ്യന്‍ നര്‍ത്തകിയുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ നൃത്തം അവസാനിപ്പിക്കാന്‍ തുനിഞ്ഞ മതാഹരിയെ ആസ്ട്രക്ക് എന്ന മനുഷ്യന്‍ കൈപിടിച്ചുയര്‍ത്തുന്നു. നുണകള്‍ കൊണ്ട് കെട്ടിപ്പൊക്കിയ തന്‍റെ സാബ്രാജ്യം
പുറമേ ചിരിക്കുമ്പോഴും അകമേ വിമ്പുന്ന തന്‍റെ ഹൃദയം അവള്‍ അദ്ദേഹത്തിന് മുന്നില്‍ തുറന്നു വക്കുന്നു. പാരിസിലെ മാസികകളിലും ചുവരുകളിലും മാതാഹരിയുടെ ചിത്രങ്ങള്‍ ഉയര്‍ന്നു. സമ്പത്തും പ്രശസ്തിയും
അവളെത്തേടിയെത്തി അതുകൊണ്ടാവാം പ്രലോഭനങ്ങള്‍ക്ക് വശംവദയാകുക എന്നത് മതാഹരിക്ക് സാധാരണയായിരുന്നു.
ഈ നൂറ്റാണ്ടിലെ മികച്ച നര്‍ത്തകിയെന്ന്‍ നിങ്ങളെ
വിളിക്കുന്ന ബര്‍ലിനിന്‍ നിങ്ങള്‍ക്ക് നൃത്തം ചെയ്യണ്ടേ എന്ന ചോദ്യം അവളെ
ജര്‍മനിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചു.ഒലാവ് എന്ന വ്യക്തിയുമായി ജര്‍മനിയില്‍ എത്തുന്ന മതാഹരി ആദ്യമായി പങ്കെടുത്ത നൃത്തവേദി പട്ടാളം
നിരോധിക്കുന്നു.അവിടെ നിന്നും എത്രയും വേഗം തിരിച്ചുപോകാന്‍ അവള്‍ക്ക് നിര്‍ദേശം ലഭിക്കുന്നു. പാരിസിലേക്ക്മടക്ക യാത്ര എളുപ്പമല്ല
അവള്‍ ഹേഗ് എന്ന സ്ഥലത്ത് താമസമാകുന്നു.പല ഉന്നതരുമായി ബന്ധമുള്ള
അവളെ ചാരവൃത്തിക്ക് ജര്‍മന്‍ വിദേശമന്ത്രാലയത്തിലെ ക്രാമര്‍ എന്ന മനുഷ്യന്‍ പ്രേരിപ്പിക്കുന്നു.പാരിസിലേക്ക് തിരിച്ചു പോകേണ്ടത് അവളുടെ ആവശ്യമാണെന്ന് മനസ്സിലാക്കിയ ക്രാമര്‍ പണവും പ്രലോഭനവും കൊണ്ട് അവളെ മൂടുന്നു.H21-എന്ന രഹസ്യനാമം നല്കി അവളെ ബെല്‍ജിയത്തിന്‍റെ
ചാര വനിതയാക്കുന്നു.പാരിസുമായി കൂറ് പുലര്‍ത്തിയിരുന്ന മാതാഹരി
തന്നെ ബല്‍ജിയകാര്‍ ചാരവൃത്തിക്ക് നിയോഗിച്ച കാര്യം ഫ്രഞ്ച് വിദേശമാന്ത്രാലയത്തോട് വെളിപ്പെടുത്തുന്നു. ബെല്‍ജിയംകാരുടെ കയ്യില്‍ നിന്ന് പണം വാങ്ങുകയും വിദേശ യാത്ര നടത്തുകയും ഫ്രാന്‍സിന്‍റെ വിജയത്തിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന മാതാഹരിയെ രണ്ട് രാജ്യത്തിന് വേണ്ടി ചാരവൃത്തി ചെയ്യുന്നവളായി അറിയപ്പെട്ടുതുടങ്ങി.
കഥയുടെ മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ രണ്ട് രാജ്യങ്ങള്‍ക്ക് വേണ്ടി ഒരേ സമയം ചാരവൃത്തി ചെയ്തു എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന മാതാഹരിയുടെ പേരിലുള്ള തെളിവുകള്‍ നിരത്തുന്നതാണ്. രാഷ്ട്രീയകാരുടെയും പട്ടാളക്കാരുടെയും സമൂഹത്തിലെ ഉന്നതരുടെയും സഹായാത്രിയായിരുന്ന മതാഹരിക്ക് ഇത്തരം ഒരു കുറ്റാരോപണം അവിശ്വസനീയമായിരുന്നു. പല തെളിവുകളും നിരത്തി കുടുക്കുന്ന പട്ടാളമേധാവി ഒരു പേപ്പര്‍ അവളുടെ കയ്യില്‍ ഒപ്പിടാന്‍ ഏല്‍പ്പിക്കുന്നു, അതില്‍ ഒപ്പിട്ട ശേഷം തന്‍റെ ലോകത്തിലേക്ക് തിരിച്ചു പോകാമെന്ന് വിചാരിക്കുന്ന മാതാഹരിക്ക് തെറ്റ് പറ്റുന്നു, ഫ്രാന്‍സിന് വേണ്ടി നില കൊണ്ട മാതാഹരി ഫ്രഞ്ച് പട്ടാളത്താല്‍ ജയിലില്‍ അടക്കപ്പെടുന്നു.
മാതാഹരിയുടെ പേരിലുള്ള തെളിവുകള്‍ ദുര്‍ബലമാണെന്നും അതില്‍ ഒരു ന്യായവാദവും ഇല്ലായെന്നും ചരിത്രം പോലും സാക്ഷ്യപ്പെടുത്തുന്നു.തന്‍റെ മാദക സൗന്ദര്യം ആസ്വദിച്ചവരോ തന്നോടൊപ്പം നൃത്തം ചെയ്തവരോ
അവളുടെ ശരീരം പങ്കുവച്ചവരോ ആരും അവളുടെ സഹായത്തിനു വന്നില്ല
എന്നുള്ളത് സമൂഹത്തിന്‍റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന കപടസദാചാരത്തിന്
ഉദാഹരണമാണ്.
1917 ഒക്ടോബര്‍ 15 പീഡനങ്ങളാല്‍ കുപ്രസിദ്ധി നേടിയ
സ്ത്രീകളുടെ ജയിലായ സൈയ്ണ്ട് ലസേറില്‍ നിന്ന് ദയാഹര്‍ജി പോലും
പരിഗണിക്കാതെ രണ്ട് കന്യാസ്ത്രീകളുടെ സഹായത്താല്‍ മാര്‍ഗരീത്ത ഗെര്‍ട്രൂട് സെല്ലെ എന്ന് പേരുള്ള മാതാഹരി യെ പട്ടാളവണ്ടിയില്‍ കൊണ്ടു പോയി വെടിവച്ചു കൊല്ലുന്നു. വളരെ ദുഃഖകരമായ രംഗങ്ങള്‍ ഹൃദയസ്പര്‍ശിയായി പൗലോ കൊയ്‌ലോ ഈ ഭാഗങ്ങളില്‍ വിവരിച്ചിട്ടിണ്ട്.
നിയമത്തിന്‍റെ കുരുക്കില്‍ പെട്ട് ന്യായവാദമുന്നയിക്കാന്‍ കഴിയാത്ത ഈ ലോകത്തിലെ എല്ലാ മാതാഹരികല്‍ക്കുമായി രണ്ട് തുള്ളി കണ്ണുനീര്‍ മാറ്റി വക്കുവാനെ അനുവാചകര്‍ക്ക് കഴിയൂ.
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ