2017, ഫെബ്രുവരി 12, ഞായറാഴ്‌ച

നിര്‍മ്മലവും ത്യഗോജ്ജലവുമായ ഒരു പ്രണയത്തിന് ഉദാഹരണം
ചിലപ്പോള്‍ വിരൂപനും ഒറ്റക്കണ്ണനുമായ ക്വസ്വമോദോ ആയിരിക്കും
നര്‍ത്തകിയും മാന്ത്രിക വിദ്യ കൈവശമുള്ളവളും അതീവ സുന്ദരിയുമായ ജിപ്സി  പെണ്‍കുട്ടി ,അവളുടെ ശരീരത്തിന് വേണ്ടി മാത്രം പ്രണയിക്കുന്ന
ഫെബ്യുസ് എന്ന പട്ടാളക്കാരന്‍, അവന്‍ തന്‍റെ എല്ലാം എന്ന് കരുതി  അവള്‍
അവനെ അന്ധമായി പ്രണയിക്കുന്നു. ഇന്നിന്‍റെ യാഥാര്‍ത്ഥ്യം അല്ലെങ്കില്‍
നേര്‍കാഴ്ച  പോലെ അവളുടെ ജീവിതം തകര്‍ന്നു. ജീവന്‍ പോലും തുലാസ്സില്‍
വിലപേശുന്നു. എല്ലാം കണ്ടു കൊണ്ട് ജീവന്‍ പോലും പണയപ്പെടുത്തി
ജിപ്സി പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന വിരൂപനായ 
ക്വസ്വമോദോ, തന്നെ കണ്ടാല്‍ അവള്‍ ഭയപ്പെടുമോയെന്ന്‍ കരുതി,
അവള്‍ ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും ഒരു വിളിപ്പാടകലെ
മാറിയിരുന്നു അവള്‍ക്കായി ഒരു രക്ഷാകവചം തീര്‍ത്തവന്‍. അവളുടെ
മാനത്തിന് വിലപേശിയ തന്‍റെ വളര്‍ത്തു പിതാവിനെ പോലും 
കൊന്നു അവളുടെ രക്ഷകനായവന്‍. പ്രണയത്തിന്‍റെ നല്ല മുഖം കാണാതെ
ജീവിതം കഴിച്ചവള്‍ ആയിരുന്നു ആ ജിപ്സി പെണ്‍കുട്ടി, എല്ലാം മനസ്സിലാക്കിയപ്പോള്‍ ജീവിതം കഴിഞ്ഞുപോയി. മരണപ്പെടുന്ന ജിപ്സി
പെണ്‍കുട്ടിയെ കെട്ടിപ്പുണര്‍ന്നു   മരിച്ച് അസ്ഥികൂടമായവന്‍ --
ഇതില്‍പ്പരം ഒരു പ്രണയമുണ്ടോ----ആരും മനസ്സിലാക്കാതെ പോകുന്ന
നല്ല പ്രണയങ്ങള്‍ -----നിറങ്ങള്‍ക്ക് പിന്നാലെ പോയി നശിക്കുന്ന ജീവിതങ്ങള്‍
ഇന്നിന്‍റെ  കാഴ്ചകള്‍ മാത്രം----  നല്ല പ്രണയങ്ങള്‍ ഉണ്ടാകട്ടെ --നല്ല ദിനങ്ങളും,

മരുപ്പച്ച


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ