2016, മേയ് 16, തിങ്കളാഴ്‌ച

സാഹിത്യം--കാപട്യം


         
 ആത്മാര്‍ഥത ഇല്ലാത്ത എഴുത്തുകള്‍
  **********************************

എഴുതുന്നു ഞാനേറെ
കഥയും കവിതയും ഗദ്യവും
വര്‍ണ്ണിക്കുന്നു പ്രകൃതിയെ
ധരണിയെ  സാഗരത്തെ പക്ഷികളെ
ഗുണദോഷവിചിന്തനം ചെയ്യുന്നു
മനുഷ്യജീവിതത്തിന്‍ കുറവുകളെ
ചീഞ്ഞുനാറും രാഷ്ട്രമീ മാംസയെ

ഞാനൊട്ടു സ്നേഹിക്കില്ല
മണ്ണിനെയും മനുഷ്യനെയും
തേടുന്നുകുറുക്കുവഴികള്‍
സ്വാര്‍ത്ഥമാം കാര്യത്തിനായി

ഭിക്ഷ തേടുന്നോനെ പുച്ഛമായി
നോക്കുന്നോരിന്നു   വ്യര്‍ത്ഥമാം
തത്വശാസ്ത്രങ്ങള്‍പടക്കുന്നു
നിര്‍മ്മലമാം തൂലികയില്‍

മണ്ണ്തീണ്ടാത്തോര്‍  മന്‍വെട്ടി
കാണാത്തോര്‍ പുലമ്പുന്നു
മണ്ണിന്‍റെ രോദനങ്ങള്‍

ഇല്ലയൊരിക്കലും  ചേരില്ല          
വാക്കും കര്‍മ്മവുമീ ജീവിതത്തില്‍
കാണുന്നുയിവരിന്നു രണ്ടുമേ
സമാന്തരരേഖപോല്‍

എല്ല്തേടുംചാവലിപോല്‍
അവാര്‍ഡിനായി പരക്കം
പായുന്നോരോ കോമരങ്ങള്‍

അപരനെ നേര്‍വഴിക്കാക്കാന്‍
പാടുപെടുന്നോരെഴുത്തുകാര്‍
ഹൃത്തിലടിയുംതമസ്സൊന്ന്    
കണ്ടിരുന്നെങ്കില്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ