2016, മേയ് 22, ഞായറാഴ്‌ച

പ്രണയമാകുന്ന ഹൃദയം

ഹൃദയം മാറ്റിവക്കല്‍ ആദ്യമായി നടന്നത് പ്രണയിക്കുന്നവരില്‍ ആയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്, അതുകൊണ്ടാകാം  പ്രണയിക്കുന്നവര്‍ക്കിടയില്‍ ഒത്തിരി വേദന അനുഭവപ്പെടുന്നത്. ഇടക്ക് വച്ച് മുറിഞ്ഞുപോകുന്ന പ്രണയത്തില്‍ ഒരാള്‍ ഒരാളുടെ ഹൃദയം കവര്‍ന്നെടുത്തിരിക്കും  പിന്നെ ജീവിതകാലം മുഴുവന്‍ ഒരാള്‍ ഹൃദയമില്ലാതെ
ജീവിക്കുക. പറയാന്‍ എളുപ്പവും സങ്കീര്‍ണവുമായ ഒന്നല്ലേ പ്രണയം.ഒരാള്‍ ഒരാള്‍ക്ക്‌ വേണ്ടി ഭാരപ്പെടുന്ന എന്തോ ഒന്ന്. ഒരുമിച്ചിരിക്കുമ്പോള്‍ മിന്നല്‍ പോലെ മായുന്ന സമയവും, കാത്തിരിക്കുമ്പോള്‍ ഒരിക്കലും മുന്നോട്ട് പോകാത്ത സമയവും ഇതല്ലേ പ്രണയം. പരസ്പരം രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ഒരേയൊരു ബന്ധം പ്രണയത്തിനു മാത്രം അവകാശപ്പെട്ടതല്ലേ, നല്ല പ്രണയം നശിക്കുന്ന ഈ കാലത്ത് ഒരു പക്ഷെ ഏറെ
അപകടം പിടിച്ചതും പരസ്പരം കൈമാറുന്ന രഹസ്യങ്ങള്‍ ആകാം.ബാഹ്യ്‌മായി നിണം ചൊരിയാതെ എന്നാല്‍ ആന്തരീകമായി ഒത്തിരി വേദനയനുഭവിക്കുന്ന നല്ല ഹൃദയം മാറ്റിവക്കല്‍ ഒത്തിരി ഈ ഭൂമിയില്‍ ഉണ്ടാകട്ടെ---.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ