2016, ജൂലൈ 30, ശനിയാഴ്‌ച

നിറമാറ്റം


നിറമാറ്റം
**********

ചില നിറത്തിലുള്ള
ചിലയുടുപ്പുകള്‍
ചിലര്‍ക്ക്അലര്‍ജിയാണ്
കറുപ്പ് വക്കീലേമാന്‍മാര്‍ക്കും
കാക്കി പോലീസുകാര്‍ക്കും
ഇതിനുള്ളില്‍ കയറിയാല്‍പ്പിന്നെ
സ്വഭാവത്തിനെന്തൊക്കൊയോ മാറ്റങ്ങള്‍

മരുപ്പച്ച

2016, ജൂലൈ 29, വെള്ളിയാഴ്‌ച

ചിരി


ചിരി--ചിരി -പുഞ്ചിരി
************************
ചിരിക്കണമെനിക്കൊരുനാള്‍
മനംക്കുളിര്‍ക്കെച്ചിരിക്കണം
നര്‍മ്മബോധത്താലെല്ലാം
മറന്നൊരുനാള്‍ചിരിക്കണം

നഷ്ടബോധങ്ങള്‍ മറക്കാന്‍
ചിരിക്കണമെനിക്കെന്നും
ഈലോകം തന്ന വേദനയകറ്റണ-
മെന്നുംചെറുപുഞ്ചിരിയാല്‍

ധരണിയില്‍വിടരുംപുല്‍ക്കൊടി-
പോല്‍വിടരണംചെറുപുഞ്ചിരി-
എല്ലാമനസ്സിലും തെളിയണം
പുതുനാളമായിപ്രതീക്ഷയേറി-
പുതു ജീവിതങ്ങള്‍ക്കായി

അപരനെവേദനിപ്പിക്കാന്‍
മാത്രംചിരിക്കുമീലോകത്തില്‍-
നന്മയേറുംചെറുപുഞ്ചിരിയാല്‍
മാതൃകയായിടാം നമുക്കിന്ന്‍

എല്ലാം യാന്ത്രികമാകുമീ ലോകത്തില്‍
ചിരിക്കുന്നുമനുഷ്യനുംയാന്ത്രികരായ്-
സ്വാര്‍ത്ഥമാംമോഹങ്ങള്‍  കലര്‍ത്തി
പുഞ്ചിരിയെകൊലച്ചിരിയാക്കുന്നു
മാനവരിന്നു-

എല്ലാംതച്ചുടച്ചവരെ നോക്കി-
ധരണിയെവെട്ടിപ്പിടിക്കാന്‍വെമ്പും-
സ്വാര്‍ത്ഥമോഹികളെനോക്കിയൊന്നു
ചിരിക്കണമെനിക്ക്
ആര്‍ത്താര്‍ത്തുചിരിക്കണം








2016, ജൂലൈ 27, ബുധനാഴ്‌ച

മലയാളം

                മലയാളം
              ***********
പ്രണയിക്കാന്‍ വൈകി നിന്നെഞാന്‍
അറിയാതെപോയിനിന്‍സൗന്ദര്യം
ആരാമത്തിലെപൂക്കളെപ്പോലെയീ
സൗരഭ്യംപരത്തുമെന്‍ മലയാളമേ

പ്രണയിക്കാന്‍തിടുക്കമായിയെന്നുള്ളം
അടുക്കുന്തോറും കൂടുന്നാഴം
കഴിയുമോയീജന്മം നിന്‍റെചാരെയൊന്നു
മയങ്ങാനെന്‍മലയാളമേ--

കാലത്തിന്‍ കുത്തൊഴുക്കില്‍പ്പെട്ടു
ഞാന്‍മറന്നുയെന്‍സത്വത്തെ
പൂക്കളില്ലാ പുല്‍ക്കൊടിപോല്‍
ആത്മാവില്ലാത്തൊരു ജീവിതം

തകരുന്ന ബന്ധംപ്പോള്‍
അകലുന്നയക്ഷരങ്ങള്‍
അറിയുമ്പോള്‍വൈകുന്നു
താണ്ടുന്നുദൂരങ്ങള്‍

കഥയുംകവിതയും ചൊല്ലി
ക്കൊടുക്കുവാനാരുമില്ല
കാത്തിരിക്കുന്നുകോലായില്‍
ആരുമില്ലാത്തയൊരുചാരുകസേര

ധന്യമാം മലയാളം മറന്നു ഞാന്‍
അല്പാക്ഷരത്തിന്‍ പിന്നാലെ
നീന്തുവാന്‍ വെമ്പുന്നു
അമ്മയെമറന്നു ചിറ്റമ്മയെത്തേടുംപോല്‍

മരുപ്പച്ച









2016, ജൂലൈ 24, ഞായറാഴ്‌ച

ചിന്ത

                 ചിന്ത
                *******
എന്‍റെതെന്ന് വിചാരിച്ച പലതും
എന്നെവിട്ടുപോയപ്പോള്‍ഞാന്‍
വിഷമിച്ചില്ല  കാരണം അതെല്ലാം
ഈ ലോകത്തിന്‍റെതായിരുന്നു

എനിക്ക് മാത്രമവകാശപ്പെട്ട
എന്‍റെ ചിന്തയെന്നില്‍ നിന്നകന്നപ്പോള്‍
ഞാന്‍ ആത്മാവ് നഷ്ടപ്പെട്ടവനായി
കാരണം ചിന്ത എന്‍റെ ചിറകായിരുന്ന




2016, ജൂലൈ 22, വെള്ളിയാഴ്‌ച

പൌലോ കൊയ്‌ലോ--പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി

പൌലോ കൊയ്‌ലോ--പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി
****************************************************************


മഞ്ഞു കാറ്റ്എന്‍റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ക്കണങ്ങളെ കുളിരണിയിക്കുന്നു, എന്‍റെ കണ്ണുനീര്‍തുള്ളികള്‍ നദിയിലെ വെള്ളത്തിലേക്ക്‌
ഇറ്റിററ് വീഴുന്നു എന്‍റെ മനസ്സിനും കണ്ണിനും എത്താനാവാത്ത ദൂരത്ത്‌ എവിടെയോവച്ച് പീദ്ര നദിയില്‍ ചേരുന്നു,   എന്‍റെ കണ്ണീര്‍ക്കണങ്ങളും അത്രയും ദൂരം ഒഴുകട്ടെ ഞാന്‍ അവനെയോര്‍ത്തു കണ്ണീര്‍ വാര്‍ത്തെന്ന് എന്‍റെ പ്രിയന്‍ അറിയാതിരിക്കട്ടെ-----


                                                      പ്രണയാര്‍ദ്രമായ ഈ വരികളുമായി തുടങ്ങുന്ന മനോഹരമായ ഒരു കഥയാണ് പൌലോ കൊയ്‌ലോയുടെ--പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി, ആത്മീയവും പ്രണയവും ദാര്‍ശനിക ചിന്തയും കൂട്ടി ചേര്‍ത്ത ഒരു വിസ്മയം.തന്‍റെ ബാല്യ കാല പ്രണയിതാവിനെ
കാത്തിരിക്കുന്ന പിലാര്‍ ജീവിതത്തിന്റെ ഒരു വേളയില്‍ കണ്ടു മുട്ടുമ്പോള്‍ അയാള്‍ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഒരു ആത്മീയ ആചാര്യനായി മാറി കഴിഞ്ഞു.മനസ്സിലെ പ്രണയവുമായി പിന്‍തുടരുന്ന പിലാറിന് പ്രണയിതാവിന്‍റെ ആത്മീയമായ ഉന്മാവസ്ഥയും പ്രണയത്തിന്‍റെ തീവ്രതയേയും കുറിച്ചുള്ള പ്രഭാഷണങ്ങളും മനസിലാക്കാന്‍ കഴിയാതെ പോകുന്നു. പ്രകൃതിയെ ക്കുറിച്ചും ദൈവത്തിന്‍റെ   സ്ത്രൈണ ഭാവതെക്കുറിച്ചും  നല്ല പ്രഭാഷണങ്ങള്‍ ഇതില്‍ കാണാം. കന്യമാറിയത്തിന്‍റെ ദിവ്യഗര്‍ഭത്തെക്കുറിച്ചും
ലോകത്തിലെ എല്ലാ മതങ്ങളും പുരുഷസ്വഭാവമുള്ളതാണെന്നും  വിശ്വാസ-സംഹിതയുടെ കാവല്‍ക്കാര്‍ പുരുഷന്‍മാരാണെന്നും സ്ഥാപിക്കത്തക്ക ചില ചിന്തകള്‍ ഇതിലുടനീളം നല്‍കുന്നു.  1858 ഫെബ്രുവരിയില്‍ ബെര്‍ണഡറ്റ് എന്ന ബാലികക്ക് കന്യകാമാതാവ് കാണപ്പെട്ട സ്ഥലത്തെക്കുറിച്ചും നടന്ന അതിശയങ്ങളെക്കുറിച്ചും വളരെ നല്ല വിവരണം ഇതില്‍ കാണാം. താന്‍ കന്യകാമാതാവിന്‍റെ ശിഷ്യനാനെന്നും തന്‍റെ അറിവുകളുടെ ഉറവിടം മാതവാണെന്നുംഅദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.


 ഒരുഗ്രാമീണജീവിതം നയിച്ചിരുന്ന പിലാര്‍ തന്‍റെ മനസ്സിന്‍റെ വികാരങ്ങള്‍ പങ്കുവക്കാന്‍ നടത്തുന്ന ശ്രമത്തെ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു.പ്രണയം ഒരു ചിറ പോലെയാണെന്നും
അതിലൊരു ചെറിയ വിള്ളല്‍ വീണാല്‍, ചെറിയൊരിട കിട്ടിയാല്‍ ഒരു തുള്ളി വെള്ളം പുറത്ത് കടക്കാന്‍ നിങ്ങള്‍ അനുവദിച്ചാല്‍ , ഒരു തുള്ളി പല തുള്ളിയാവുകയും  ആ മഹാപ്രവാഹത്തില്‍ ചിറയൊന്നാകെ ഒലിച്ചു പോവുകയും ചെയ്യും ഇല്ല അത്തരത്തിലൊരു വിള്ളല്‍ അനുവദിക്കില്ല എന്ന വാശിയോടെ പ്രണയത്തെ പിന്തുടരുന്ന പിലാര്‍,പ്രണയം എപ്പോഴും പുതിയതാണെന്നും എത്ര തവണ പ്രണയിച്ചാലും അതിന്‍റെ പുതുമ നഷ്ടപ്പെടില്ലെന്നും നമ്മുടെ നിലനില്‍പ്പിനു വെള്ളവും വെളിച്ചവുമേകുന്നത്
പ്രണയമാണെന്നും അതിനെ പുറം കാല്‍ കൊണ്ട് തള്ളിക്കളഞ്ഞാല്‍ അത് വിശപ്പ്‌ കൊണ്ട് മരിച്ചുപോകുമെന്നും നാം പ്രണയത്തെ തേടുന്ന നിമിഷം അത് നമ്മെ തേടിതുടങ്ങുമെന്നും അത് നമ്മെ രക്ഷിക്കാനും തുടങ്ങുമെന്നും ഉള്ള പിലാറിന്‍റെ കണ്ടെത്തല്‍ ഈ കഥയുടെ മാറ്റ് കൂട്ടുന്നു. പൌലോ കൊയ്‌ലോ യുടെ മാസ്റ്റര്‍പീസ് ആയ ചില എഴുത്തുകള്‍ ഇതിലും കാണാം. പ്രണയത്തെ കാണാതെ പോകുന്ന ഒരാള്‍ക്ക്‌ജീവിതത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല എന്ന കണ്ടെത്തല്‍ മറ്റു പല കഥകളിലെപ്പോലെ ഇവിടെയും കാണാം, പലരുമായി കഴിഞ്ഞ കാലങ്ങളില്‍ പ്രണയത്തില്‍ ആയിരുന്നു എന്നും ശെരിക്കുള്ള പ്രണയം ഇപ്പോള്‍ ആണ് അനുഭവിക്കുന്നത്എന്നുള്ള  രണ്ടുപേരുടെയും  വെളിപ്പെടുത്തല്‍ ഈ കഥയെ കൂടുതല്‍ തെളിമയുള്ളതാക്കുന്നു. പ്രണയത്തിനു മുന്നില്‍ തിരിഞ്ഞു നില്‍ക്കാന്‍ കഴിയാതെ പിലാരുമായി പ്രണയത്തിലാകുന്ന മനോഹരമായ നിമിഷത്തോടെ കഥ അവസാനിക്കുന്നു-----

മനുഷ്യന്‍റെദൈനംദിനജീവിതത്തിലെ വിജയപരാജയത്തെക്കുറിച്ചും നല്ല ചിന്തകള്‍നല്‍കുന്നയീ കഥ- ഒരു കഥയെക്കാളുപരിയൊരു ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നു
മരുപ്പച്ച
                                                               

2016, ജൂലൈ 20, ബുധനാഴ്‌ച

വക്കീല്‍


നാല്കൈയുള്ള കുപ്പായത്തില്‍
കയറിക്കൂടി നാല് വാക്ക്
ഇംഗ്ലീഷ് പഠിച്ച് അകത്തും
പുറത്തും പല നിറത്തില്‍
അഭിനയിക്കാന്‍ പഠിച്ച്
നിയമത്തിന്‍ കാവലാളെന്നു
സ്വയം അഭിമാനിച്ച്
കോടതിവരാന്തയില്‍
അഴിഞ്ഞാടും --
ചില കറുത്ത മുഖങ്ങളിന്നു
കേരളത്തിനപമാനം----

2016, ജൂലൈ 17, ഞായറാഴ്‌ച

ലിക്കര്‍

ലിക്കറടിച്ച്
നിക്കര്‍കാട്ടും
മലയാളി

പെഗ്ഗില്‍ തുടങ്ങി
ബെഗ്ഗില്‍ തീരും
മലയാളി

ബാറും തരുണിയും
ചേര്‍ത്ത് മെനഞ്ഞു
പുതിയൊരുലോകം
മലയാളി-



2016, ജൂലൈ 15, വെള്ളിയാഴ്‌ച

നഷ്ടബോധം-

വറ്റിവരളുന്നകല്ലോലിനിയെ
ഓര്‍ത്തുവേദനിക്കുന്നില്ലയിന്നുഞാന്‍
വരുംവര്‍ഷകാലങ്ങളിലൊരുപക്ഷെ
വീണ്ടുംകരകവിഞ്ഞൊഴുകിയേക്കാം

നനവ്‌ നഷ്ടപ്പെട്ടഹൃദയങ്ങളെയോര്‍ത്തു
വേദനിക്കുന്നു ഞാനിന്ന് ഏതുമഴയ്ക്ക്
കഴിയുമീ മരുഭൂമിയായിക്കഴിഞ്ഞ
ഹൃദയങ്ങളെയൊന്ന്‍ ഊര്‍വരമാക്കാന്‍

കുന്നുപോല്‍ക്കുമിഞ്ഞുകൂടും
ചവറുകളെയോര്‍ത്തുള്ള
വേദനയെക്കാളുപരിയായിയിന്ന്
ജീവവായുവില്‍പ്പോലുംവര്‍ഗീയവിഷം
കലര്‍ത്തുംവര്‍ഗീയവാദികളെയോര്‍ത്തു
വേദനിക്കുന്നുഞാനിന്ന്

ആശുപത്രിയില്‍നിന്നുതള്ളും
 മലിനവസ്തുക്കളെക്കാള്‍
അപകടമിന്നു പണത്തിനായി
നിര്‍മിക്കുന്നയാശുപത്രികളല്ലെ

ആതുരസേവനമിന്നു
അസുരന്‍മ്മാരുടെകയ്യിലാകുമ്പോള്‍
ആതുരര്‍ക്കാലംമ്പമാകേണ്ടവര്‍
അന്തകരായിമാറീടുന്നു

മണ്ണില്‍വിതറും രാസവസ്തുക്കളെ
ക്കാളുപരിയായിഭയക്കുന്നുഞാനിന്ന്
മണ്ണിന്‍റെ മാറുപിളര്‍ക്കും ഭൂമാഫിയയെ

അവനവനുടെയാശയങ്ങള്‍ക്കായി
മെനയുന്നുപുതുദൈവസങ്കല്പ്പങ്ങള്‍
അറിയാതെബലിയാടാകുന്നു
പാവംമനുഷ്യകോലങ്ങള്‍





2016, ജൂലൈ 10, ഞായറാഴ്‌ച

തെരുവുജീവിതങ്ങള്‍

  തെരുവുജീവിതങ്ങള്‍
***********************

ജനിച്ച കുഞ്ഞിനെ പോറ്റാന്‍
കഴിയാതെ നെഞ്ച് പിളരുന്നമ്മയും
ഒട്ടിയ  വയറും  വറ്റിയ കണ്ണീരുമായി
രജനിയെ പുല്കുന്ന ബാല്യങ്ങളും

ചൂഷകര്‍ മെനയുമോരോ ലഹരിക്കും
പരീക്ഷണത്താവളമീ തെരുവുകള്‍
തമ്മില്‍ത്തല്ലിയും പുലഭ്യംപറഞ്ഞും
തള്ളുന്നു ദിനരാത്രങ്ങളും

പ്രേമമില്ല സ്നേഹമില്ല കരുതുവാനാരുമില്ല
ആസക്തികള്‍ക്കകപെടുന്നോരോരോ ജീവിതങ്ങള്‍
അന്നന്നത്തെ അന്നം തേടി ഉദയാസ്തമയങ്ങള്‍
കഴിക്കുന്നുവോരോ മനുഷ്യക്കോലങ്ങള്‍

പെണ്ണായിപ്പിറന്നൊരു കുഞ്ഞിനെയോര്‍ത്തു
ഇടനെഞ്ചുപിളരുന്നൊരമ്മയും
ലഹരിയില്‍ മുങ്ങിത്താഴുന്നൊരച്ചനും
തെരുവിന്‍റെയോരോകാഴ്ചകള്‍

ജാതി, മതവിഷം തീണ്ടാത്തവര്‍
അന്നമാം ദൈവത്തെ മാത്രം തേടുന്നവര്‍
നാട്യങ്ങളില്ല നടനവൈഭവമില്ല
വെട്ടിപ്പിടിക്കാനൊരു ലോകവുമില്ല

വയറ്റത്തടിച്ചുംപാട്ടുകള്‍ പാടിയും
എരിയുന്ന വയറിന്‍ വിശപ്പകറ്റുന്നവര്‍
കണ്‍മഷിയില്ല കരിവളയില്ല
 കാഞ്ചനത്തിന്‍നിറമറിയുന്നുമില്ല

കണ്ടവര്‍ കണ്ടവര്‍ കണ്ടില്ലെന്ന്നടിക്കുന്നു
കാര്‍ക്കിച്ചുതുപ്പുവാന്‍വെമ്പല്‍ കൂട്ടുന്നു
 കൊടികള്‍ പലതുംമാറിമറിയുന്നു
മാറ്റമില്ലാതെ തുടരുമീജീവിതം മാത്രം

മരുപ്പച്ച

















റ്റിവി സീരിയലും പശുവും

റ്റിവി സീരിയലും  മലയാളി പശുവും
************************************
പാല്കുടിക്കാന്‍ പശുവൊന്നു വാങ്ങി
പാല് തരുവാന്‍ പശുവിനു മനസ്സില്ല

പ്രതിവിധിതേടി മൃഗഡോക്ടറെ കണ്ടു
അറിയണംഡോക്ടര്‍ക്ക് പശു എവിടെ
നിന്നു വാങ്ങി ആരില്‍നിന്നു വാങ്ങി

ഉത്തരമായി ഞാനും പശുവാങ്ങിയത്
ഒരു മലയാളിചേട്ടന്‍റെ വീട്ടില്‍നിന്ന്

എന്നാപ്പിന്നെ വേറെയൊന്നുംവേണ്ട
പശുവിന് എന്നും     റ്റി വി സീരിയല്‍
കാണിച്ചാല്‍മതിയെന്ന് ഡോക്ടര്‍---





2016, ജൂലൈ 8, വെള്ളിയാഴ്‌ച

മലയാളം മറന്ന മലയാളി

മലയാളം മറന്ന മലയാളി
**************************

അന്‍പത്തിയൊന്നിന്‍മഹത്വം
 മറന്നൊരു മലയാളി
ഇരുപത്തിയാറിന്‍
പിന്നാലെ പോകുന്നു

കൊരച്ചു കൊരച്ചു
മലയാളം പറഞ്ഞൊരു
മലയാളിപൊങ്ങച്ചത്തിന്‍
കുപ്പായം തുന്നുന്നു -----


51-മലയാളം അക്ഷരം
26--ഇംഗ്ലീഷ് അക്ഷരം

2016, ജൂലൈ 6, ബുധനാഴ്‌ച

ഭ്രൂണഹത്യ


                  ഭ്രൂണഹത്യ
                    ***********

അയ്യോ ഓടിഒളിക്കുവാനെനിക്കിടമില്ല
ചാരുംഭിത്തിയെല്ലാമേ വാളായിമാറിടുന്നു
വെട്ടി നുറുക്കുവാന്‍കാത്തിരിക്കുന്നവരെ
എന്തിനേകിയീ ജീവന്‍ നിങ്ങളീയുദരത്തില്‍
രക്ഷയേകേണ്ടയമ്മവീടെന്തേയിന്നെന്‍റെ
കൊലക്കളമായിമാറീടുന്നു

എനിക്കുമില്ലയോയാശകള്‍            
ഭൂമിയൊന്നുകാണുവാന്‍
ഓടിക്കളിക്കുവാന്‍
കണ്ണൊന്നുച്ചിമ്മുവാന്‍
അമ്മിഞ്ഞനുകരുവാന്‍
അമ്മേയെന്നുവിളിക്കുവാന്‍
താരാട്ടിനീണംകേള്‍ക്കുവാന്‍
 അച്ഛന്റെസാമീപ്യമറിയുവാന്‍

ഭൂമിയ്ക്ക് വിളക്കാകാന്‍
അമ്മക്ക് താങ്ങാകാന്‍
അവതരിച്ചൊരുമാലാഖയെ
മുളയിലെനുള്ളിയല്ലോ

ലിംഗം നോക്കി കൊലചെയ്യുന്നവര്‍
അറിയുന്നില്ലേഗര്‍ഭംപേറാന്‍
വേണമീഭൂവില്‍സ്ത്രീജന്മം

പിറന്നകുഞ്ഞിനെ ചുംബിക്കാന്‍ വെമ്പുന്നവരെ
പിറക്കാത്തകുഞ്ഞിനെയെന്തിനുകൊല്ലുന്നു
മാതൃത്വമെന്തെന്നറിയാത്തവര്‍ക്കെന്തിന്
നല്‍കിയീഗര്‍ഭപാത്രം ജഗദീശാ---



2016, ജൂലൈ 5, ചൊവ്വാഴ്ച

കേരവൃക്ഷം


കേരവൃക്ഷം
***********

മലയാളിക്കലങ്കാരമായി
ഹൃദയത്തില്‍പേറിയ
കേരവൃക്ഷത്തെ മറന്ന്
ലാഭക്കൊതിയാല്‍
റബ്ബറിനെ മനസ്സില്‍ പേറിയ
മലയാളിയിന്നുറബ്ബര്‍
പോലെയുരുകുന്നു




2016, ജൂലൈ 4, തിങ്കളാഴ്‌ച

ഗര്‍ഭം

ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്
ജീവന്‍ നല്‍കിയശേഷം
കൊല്ലുന്നതിനെക്കാളുംനല്ലത്
ഗര്‍ഭപാത്രം വേണ്ടഎന്ന്
വക്കുന്നതല്ലേ----.



2016, ജൂലൈ 2, ശനിയാഴ്‌ച

ഓണ്‍ലൈന്‍

               ഓണ്‍ലൈന്‍
              **************

രക്തബന്ധത്തെക്കാളും ഓണ്‍ലൈന്‍
ബന്ധത്തിന് പ്രാധാന്യം നല്കുന്നോര്‍
വിവാഹവും പ്രസവവും ഓണ്‍ലൈന്‍
വഴിയാക്കീടുമോ-----?

സദാചാരം

സദാചാരം
***********

പലവട്ടം മുട്ടിയിട്ടും
തുറക്കാത്ത വാതില്‍
അപരന്‍റെ മുന്നില്‍ത്തുറന്നപ്പോള്‍
ആചാരമില്ലാത്തവന്‍റെ മനസ്സില്‍  
സദാചാര ബോധം മുഴങ്ങി

2016, ജൂലൈ 1, വെള്ളിയാഴ്‌ച

തലമുറകള്‍

          തലമുറകള്‍
         *************

തറയും പറയും തറയിലിരുന്നു പഠിച്ചു    ( പഴയ തലമുറ)
സ്നേഹം   നന്ദി കണ്ടു വളര്‍ന്നു
മഴയും വെയിലും കൊണ്ട്  നടന്നു
ജീവിതമെന്തെന്നു പഠിച്ചു

മണ്ണും ചേറും വാരി പുണര്‍ന്നു
മണ്ണിന്‍ഗന്ധം പേറിയൊരു തലമുറ

മലയാളത്തെ രുചിച്ചൊരു കൂട്ടര്‍
ജന്മം കൊടുത്തവരെ പോറ്റിയൊരു
തലമുറ,



വയറില്‍കിടന്നു  ഇംഗ്ലീഷ്പഠിച്ചു          ( പുതിയ തലമുറ)
മമ്മി ഡാഡി വിളികള്‍ പഠിച്ചു
എല്ലാമെല്ലാം ഇംഗ്ലീഷ് മയം

ഇഴഞ്ഞു നടക്കും പ്രായത്തില്‍
കുപ്പിപ്പാലും നൂഡില്‍സും

യവ്വനമടുക്കും നേരത്ത് കുപ്പികള്‍
പലതും നുണയുന്നു

അക്ഷരമാലകള്‍ ചേര്‍ത്ത് പലവിധം
ഡിഗ്രീകള്‍പലതും നേടിയെടുത്തു

പുട്ടും കടലയും വേണ്ടേ വേണ്ട
കെ എഫ് സി- ക്കും- സി എഫ്  സി ക്കും
വാതില്‍ തുറന്നൊരു തലമുറ

തെളിനീരില്ല ഇളനീരില്ല
ഏഴാം നമ്പറും പെപ്സി കോളയും
രസവും മോരും മറന്നൊരു മലയാളി
രോഗം ദുരിതംപേറീടുന്നു

ടൈയും കെട്ടി കോട്ടും പേറി
പഠനം പഠനം പഠനംമാത്രം
പറ്റാഭാരം തോളില്‍ കയറ്റി
ചിന്താശേഷി നഷ്ടപെട്ടൊരു
തലമുറ-

വയറുനിറയെ തിന്നു കുടിച്ചു
തിന്നത് തീര്‍ക്കാന്‍ വ്യായാമവും
ക്ലബും  പാര്‍ട്ടിയും പൊങ്ങച്ചവും

കൊച്ചമ്മക്ക്‌ കൂടെകൂട്ടാന്‍
ഡോബര്‍മാനും പോമെറിയനും
ദുരിതം കണ്ടാല്‍ കണ്ണീരില
സീരിയല്‍ കണ്ട് കണ്ണുനീര്‍ വാര്‍ക്കും

മരുപ്പച്ച