2016, ജൂലൈ 6, ബുധനാഴ്‌ച

ഭ്രൂണഹത്യ


                  ഭ്രൂണഹത്യ
                    ***********

അയ്യോ ഓടിഒളിക്കുവാനെനിക്കിടമില്ല
ചാരുംഭിത്തിയെല്ലാമേ വാളായിമാറിടുന്നു
വെട്ടി നുറുക്കുവാന്‍കാത്തിരിക്കുന്നവരെ
എന്തിനേകിയീ ജീവന്‍ നിങ്ങളീയുദരത്തില്‍
രക്ഷയേകേണ്ടയമ്മവീടെന്തേയിന്നെന്‍റെ
കൊലക്കളമായിമാറീടുന്നു

എനിക്കുമില്ലയോയാശകള്‍            
ഭൂമിയൊന്നുകാണുവാന്‍
ഓടിക്കളിക്കുവാന്‍
കണ്ണൊന്നുച്ചിമ്മുവാന്‍
അമ്മിഞ്ഞനുകരുവാന്‍
അമ്മേയെന്നുവിളിക്കുവാന്‍
താരാട്ടിനീണംകേള്‍ക്കുവാന്‍
 അച്ഛന്റെസാമീപ്യമറിയുവാന്‍

ഭൂമിയ്ക്ക് വിളക്കാകാന്‍
അമ്മക്ക് താങ്ങാകാന്‍
അവതരിച്ചൊരുമാലാഖയെ
മുളയിലെനുള്ളിയല്ലോ

ലിംഗം നോക്കി കൊലചെയ്യുന്നവര്‍
അറിയുന്നില്ലേഗര്‍ഭംപേറാന്‍
വേണമീഭൂവില്‍സ്ത്രീജന്മം

പിറന്നകുഞ്ഞിനെ ചുംബിക്കാന്‍ വെമ്പുന്നവരെ
പിറക്കാത്തകുഞ്ഞിനെയെന്തിനുകൊല്ലുന്നു
മാതൃത്വമെന്തെന്നറിയാത്തവര്‍ക്കെന്തിന്
നല്‍കിയീഗര്‍ഭപാത്രം ജഗദീശാ---



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ