2016, ജൂലൈ 1, വെള്ളിയാഴ്‌ച

തലമുറകള്‍

          തലമുറകള്‍
         *************

തറയും പറയും തറയിലിരുന്നു പഠിച്ചു    ( പഴയ തലമുറ)
സ്നേഹം   നന്ദി കണ്ടു വളര്‍ന്നു
മഴയും വെയിലും കൊണ്ട്  നടന്നു
ജീവിതമെന്തെന്നു പഠിച്ചു

മണ്ണും ചേറും വാരി പുണര്‍ന്നു
മണ്ണിന്‍ഗന്ധം പേറിയൊരു തലമുറ

മലയാളത്തെ രുചിച്ചൊരു കൂട്ടര്‍
ജന്മം കൊടുത്തവരെ പോറ്റിയൊരു
തലമുറ,



വയറില്‍കിടന്നു  ഇംഗ്ലീഷ്പഠിച്ചു          ( പുതിയ തലമുറ)
മമ്മി ഡാഡി വിളികള്‍ പഠിച്ചു
എല്ലാമെല്ലാം ഇംഗ്ലീഷ് മയം

ഇഴഞ്ഞു നടക്കും പ്രായത്തില്‍
കുപ്പിപ്പാലും നൂഡില്‍സും

യവ്വനമടുക്കും നേരത്ത് കുപ്പികള്‍
പലതും നുണയുന്നു

അക്ഷരമാലകള്‍ ചേര്‍ത്ത് പലവിധം
ഡിഗ്രീകള്‍പലതും നേടിയെടുത്തു

പുട്ടും കടലയും വേണ്ടേ വേണ്ട
കെ എഫ് സി- ക്കും- സി എഫ്  സി ക്കും
വാതില്‍ തുറന്നൊരു തലമുറ

തെളിനീരില്ല ഇളനീരില്ല
ഏഴാം നമ്പറും പെപ്സി കോളയും
രസവും മോരും മറന്നൊരു മലയാളി
രോഗം ദുരിതംപേറീടുന്നു

ടൈയും കെട്ടി കോട്ടും പേറി
പഠനം പഠനം പഠനംമാത്രം
പറ്റാഭാരം തോളില്‍ കയറ്റി
ചിന്താശേഷി നഷ്ടപെട്ടൊരു
തലമുറ-

വയറുനിറയെ തിന്നു കുടിച്ചു
തിന്നത് തീര്‍ക്കാന്‍ വ്യായാമവും
ക്ലബും  പാര്‍ട്ടിയും പൊങ്ങച്ചവും

കൊച്ചമ്മക്ക്‌ കൂടെകൂട്ടാന്‍
ഡോബര്‍മാനും പോമെറിയനും
ദുരിതം കണ്ടാല്‍ കണ്ണീരില
സീരിയല്‍ കണ്ട് കണ്ണുനീര്‍ വാര്‍ക്കും

മരുപ്പച്ച


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ