2016, ജൂലൈ 10, ഞായറാഴ്‌ച

തെരുവുജീവിതങ്ങള്‍

  തെരുവുജീവിതങ്ങള്‍
***********************

ജനിച്ച കുഞ്ഞിനെ പോറ്റാന്‍
കഴിയാതെ നെഞ്ച് പിളരുന്നമ്മയും
ഒട്ടിയ  വയറും  വറ്റിയ കണ്ണീരുമായി
രജനിയെ പുല്കുന്ന ബാല്യങ്ങളും

ചൂഷകര്‍ മെനയുമോരോ ലഹരിക്കും
പരീക്ഷണത്താവളമീ തെരുവുകള്‍
തമ്മില്‍ത്തല്ലിയും പുലഭ്യംപറഞ്ഞും
തള്ളുന്നു ദിനരാത്രങ്ങളും

പ്രേമമില്ല സ്നേഹമില്ല കരുതുവാനാരുമില്ല
ആസക്തികള്‍ക്കകപെടുന്നോരോരോ ജീവിതങ്ങള്‍
അന്നന്നത്തെ അന്നം തേടി ഉദയാസ്തമയങ്ങള്‍
കഴിക്കുന്നുവോരോ മനുഷ്യക്കോലങ്ങള്‍

പെണ്ണായിപ്പിറന്നൊരു കുഞ്ഞിനെയോര്‍ത്തു
ഇടനെഞ്ചുപിളരുന്നൊരമ്മയും
ലഹരിയില്‍ മുങ്ങിത്താഴുന്നൊരച്ചനും
തെരുവിന്‍റെയോരോകാഴ്ചകള്‍

ജാതി, മതവിഷം തീണ്ടാത്തവര്‍
അന്നമാം ദൈവത്തെ മാത്രം തേടുന്നവര്‍
നാട്യങ്ങളില്ല നടനവൈഭവമില്ല
വെട്ടിപ്പിടിക്കാനൊരു ലോകവുമില്ല

വയറ്റത്തടിച്ചുംപാട്ടുകള്‍ പാടിയും
എരിയുന്ന വയറിന്‍ വിശപ്പകറ്റുന്നവര്‍
കണ്‍മഷിയില്ല കരിവളയില്ല
 കാഞ്ചനത്തിന്‍നിറമറിയുന്നുമില്ല

കണ്ടവര്‍ കണ്ടവര്‍ കണ്ടില്ലെന്ന്നടിക്കുന്നു
കാര്‍ക്കിച്ചുതുപ്പുവാന്‍വെമ്പല്‍ കൂട്ടുന്നു
 കൊടികള്‍ പലതുംമാറിമറിയുന്നു
മാറ്റമില്ലാതെ തുടരുമീജീവിതം മാത്രം

മരുപ്പച്ച

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ