പൌലോ കൊയ്‌ലോ--പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി
****************************************************************
മഞ്ഞു കാറ്റ്എന്‍റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ക്കണങ്ങളെ കുളിരണിയിക്കുന്നു, എന്‍റെ കണ്ണുനീര്‍തുള്ളികള്‍ നദിയിലെ വെള്ളത്തിലേക്ക്
ഇറ്റിററ് വീഴുന്നു എന്‍റെ മനസ്സിനും കണ്ണിനും എത്താനാവാത്ത ദൂരത്ത് എവിടെയോവച്ച് പീദ്ര നദിയില്‍ ചേരുന്നു, എന്‍റെ കണ്ണീര്‍ക്കണങ്ങളും അത്രയും ദൂരം ഒഴുകട്ടെ ഞാന്‍ അവനെയോര്‍ത്തു കണ്ണീര്‍ വാര്‍ത്തെന്ന് എന്‍റെ പ്രിയന്‍ അറിയാതിരിക്കട്ടെ-----
പ്രണയാര്‍ദ്രമായ ഈ വരികളുമായി തുടങ്ങുന്ന മനോഹരമായ ഒരു കഥയാണ് പൌലോ കൊയ്‌ലോയുടെ--പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി, ആത്മീയവും പ്രണയവും ദാര്‍ശനിക ചിന്തയും കൂട്ടി ചേര്‍ത്ത ഒരു വിസ്മയം.തന്‍റെ ബാല്യ കാല പ്രണയിതാവിനെ
കാത്തിരിക്കുന്ന പിലാര്‍ ജീവിതത്തിന്റെ ഒരു വേളയില്‍ കണ്ടു മുട്ടുമ്പോള്‍ അയാള്‍ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഒരു ആത്മീയ ആചാര്യനായി മാറി കഴിഞ്ഞു.മനസ്സിലെ പ്രണയവുമായി പിന്‍തുടരുന്ന പിലാറിന് പ്രണയിതാവിന്‍റെ ആത്മീയമായ ഉന്മാവസ്ഥയും പ്രണയത്തിന്‍റെ തീവ്രതയേയും കുറിച്ചുള്ള പ്രഭാഷണങ്ങളും മനസിലാക്കാന്‍ കഴിയാതെ പോകുന്നു. പ്രകൃതിയെ ക്കുറിച്ചും ദൈവത്തിന്‍റെ സ്ത്രൈണ ഭാവതെക്കുറിച്ചും നല്ല പ്രഭാഷണങ്ങള്‍ ഇതില്‍ കാണാം. കന്യമാറിയത്തിന്‍റെ ദിവ്യഗര്‍ഭത്തെക്കുറിച്ചും
ലോകത്തിലെ എല്ലാ മതങ്ങളും പുരുഷസ്വഭാവമുള്ളതാണെന്നും വിശ്വാസ-സംഹിതയുടെ കാവല്‍ക്കാര്‍ പുരുഷന്‍മാരാണെന്നും സ്ഥാപിക്കത്തക്ക ചില ചിന്തകള്‍ ഇതിലുടനീളം നല്‍കുന്നു. 1858 ഫെബ്രുവരിയില്‍ ബെര്‍ണഡറ്റ് എന്ന ബാലികക്ക് കന്യകാമാതാവ് കാണപ്പെട്ട സ്ഥലത്തെക്കുറിച്ചും നടന്ന അതിശയങ്ങളെക്കുറിച്ചും വളരെ നല്ല വിവരണം ഇതില്‍ കാണാം. താന്‍ കന്യകാമാതാവിന്‍റെ ശിഷ്യനാനെന്നും തന്‍റെ അറിവുകളുടെ ഉറവിടം മാതവാണെന്നുംഅദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഒരുഗ്രാമീണജീവിതം നയിച്ചിരുന്ന പിലാര്‍ തന്‍റെ മനസ്സിന്‍റെ വികാരങ്ങള്‍ പങ്കുവക്കാന്‍ നടത്തുന്ന ശ്രമത്തെ വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു.പ്രണയം ഒരു ചിറ പോലെയാണെന്നും
അതിലൊരു ചെറിയ വിള്ളല്‍ വീണാല്‍, ചെറിയൊരിട കിട്ടിയാല്‍ ഒരു തുള്ളി വെള്ളം പുറത്ത് കടക്കാന്‍ നിങ്ങള്‍ അനുവദിച്ചാല്‍ , ഒരു തുള്ളി പല തുള്ളിയാവുകയും ആ മഹാപ്രവാഹത്തില്‍ ചിറയൊന്നാകെ ഒലിച്ചു പോവുകയും ചെയ്യും ഇല്ല അത്തരത്തിലൊരു വിള്ളല്‍ അനുവദിക്കില്ല എന്ന വാശിയോടെ പ്രണയത്തെ പിന്തുടരുന്ന പിലാര്‍,പ്രണയം എപ്പോഴും പുതിയതാണെന്നും എത്ര തവണ പ്രണയിച്ചാലും അതിന്‍റെ പുതുമ നഷ്ടപ്പെടില്ലെന്നും നമ്മുടെ നിലനില്‍പ്പിനു വെള്ളവും വെളിച്ചവുമേകുന്നത്
പ്രണയമാണെന്നും അതിനെ പുറം കാല്‍ കൊണ്ട് തള്ളിക്കളഞ്ഞാല്‍ അത് വിശപ്പ് കൊണ്ട് മരിച്ചുപോകുമെന്നും നാം പ്രണയത്തെ തേടുന്ന നിമിഷം അത് നമ്മെ തേടിതുടങ്ങുമെന്നും അത് നമ്മെ രക്ഷിക്കാനും തുടങ്ങുമെന്നും ഉള്ള പിലാറിന്‍റെ കണ്ടെത്തല്‍ ഈ കഥയുടെ മാറ്റ് കൂട്ടുന്നു. പൌലോ കൊയ്‌ലോ യുടെ മാസ്റ്റര്‍പീസ് ആയ ചില എഴുത്തുകള്‍ ഇതിലും കാണാം. പ്രണയത്തെ കാണാതെ പോകുന്ന ഒരാള്‍ക്ക്‌ജീവിതത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല എന്ന കണ്ടെത്തല്‍ മറ്റു പല കഥകളിലെപ്പോലെ ഇവിടെയും കാണാം, പലരുമായി കഴിഞ്ഞ കാലങ്ങളില്‍ പ്രണയത്തില്‍ ആയിരുന്നു എന്നും ശെരിക്കുള്ള പ്രണയം ഇപ്പോള്‍ ആണ് അനുഭവിക്കുന്നത്എന്നുള്ള രണ്ടുപേരുടെയും വെളിപ്പെടുത്തല്‍ ഈ കഥയെ കൂടുതല്‍ തെളിമയുള്ളതാക്കുന്നു. പ്രണയത്തിനു മുന്നില്‍ തിരിഞ്ഞു നില്‍ക്കാന്‍ കഴിയാതെ പിലാരുമായി പ്രണയത്തിലാകുന്ന മനോഹരമായ നിമിഷത്തോടെ കഥ അവസാനിക്കുന്നു-----
മനുഷ്യന്‍റെദൈനംദിനജീവിതത്തിലെ വിജയപരാജയത്തെക്കുറിച്ചും നല്ല ചിന്തകള്‍നല്‍കുന്നയീ കഥ- ഒരു കഥയെക്കാളുപരിയൊരു ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നു
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ