ചിരി--ചിരി -പുഞ്ചിരി
************************
ചിരിക്കണമെനിക്കൊരുനാള്‍
മനംക്കുളിര്‍ക്കെച്ചിരിക്കണം
നര്‍മ്മബോധത്താലെല്ലാം
മറന്നൊരുനാള്‍ചിരിക്കണം
നഷ്ടബോധങ്ങള്‍ മറക്കാന്‍
ചിരിക്കണമെനിക്കെന്നും
ഈലോകം തന്ന വേദനയകറ്റണ-
മെന്നുംചെറുപുഞ്ചിരിയാല്‍
ധരണിയില്‍വിടരുംപുല്‍ക്കൊടി-
പോല്‍വിടരണംചെറുപുഞ്ചിരി-
എല്ലാമനസ്സിലും തെളിയണം
പുതുനാളമായിപ്രതീക്ഷയേറി-
പുതു ജീവിതങ്ങള്‍ക്കായി
അപരനെവേദനിപ്പിക്കാന്‍
മാത്രംചിരിക്കുമീലോകത്തില്‍-
നന്മയേറുംചെറുപുഞ്ചിരിയാല്‍
മാതൃകയായിടാം നമുക്കിന്ന്‍
എല്ലാം യാന്ത്രികമാകുമീ ലോകത്തില്‍
ചിരിക്കുന്നുമനുഷ്യനുംയാന്ത്രികരായ്-
സ്വാര്‍ത്ഥമാംമോഹങ്ങള്‍ കലര്‍ത്തി
പുഞ്ചിരിയെകൊലച്ചിരിയാക്കുന്നു
മാനവരിന്നു-
എല്ലാംതച്ചുടച്ചവരെ നോക്കി-
ധരണിയെവെട്ടിപ്പിടിക്കാന്‍വെമ്പും-
സ്വാര്‍ത്ഥമോഹികളെനോക്കിയൊന്നു
ചിരിക്കണമെനിക്ക്
ആര്‍ത്താര്‍ത്തുചിരിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ