പാഠശാലവിട്ട് വീട്ടിലെത്തും
കുഞ്ഞിനോടൊരു ചോദ്യം
മക്കളെ മാര്‍ക്കെത്ര കിട്ടി ?
ഉത്തരം കിട്ടിയാലടുത്ത ചോദ്യം
കൂട്ടുകാരനെത്രകിട്ടി ?
അസ്വസ്ഥപ്പെടുന്ന മനസുകള്‍
കുഞ്ഞിലേ കുത്തിവക്കുന്നു
സ്വാര്‍ത്ഥമാം ബാലപാഠങ്ങള്‍
അഞ്ച് കൊടുത്തു പത്ത് വാങ്ങാന്‍
വെമ്പല്‍കൂട്ടുന്ന മാതാപിതാക്കളും
സമ്പാദ്യം മാത്രം ചിന്തയില്‍ പേറും
ദുഷിച്ചൊരു തലമുറയും
അച്ഛനെവിടെയെന്ന ചോദ്യത്തിനു
ഇവിടെയില്ലായെന്നു പറഞ്ഞേക്കൂ
എന്നച്ഛന്‍റെയുപദേശം--
പൊളിയുടെ തുടക്കം കുറിക്കുന്നു
കുഞ്ഞുമനസ്സില്‍-
വിശേഷനാളില്‍ കൂട്ടിനു കുപ്പിയും
കൂട്ടുകാരും തൊട്ടുകൂട്ടാനും
മാന്യനെന്നാല്‍ വേണമല്ലോയിതെല്ലാം
കാണുന്ന കുഞ്ഞുങ്ങള്‍ പഠിക്കുന്നു
പലതും----
ഓര്‍ക്കുക മനുജാ വിതച്ചതേ കൊയ്യൂ
കണ്ടതെ പഠിക്കൂ കേട്ടതേ ശീലിക്കൂ
മരുപ്പച്ച
കുഞ്ഞിനോടൊരു ചോദ്യം
മക്കളെ മാര്‍ക്കെത്ര കിട്ടി ?
ഉത്തരം കിട്ടിയാലടുത്ത ചോദ്യം
കൂട്ടുകാരനെത്രകിട്ടി ?
അസ്വസ്ഥപ്പെടുന്ന മനസുകള്‍
കുഞ്ഞിലേ കുത്തിവക്കുന്നു
സ്വാര്‍ത്ഥമാം ബാലപാഠങ്ങള്‍
അഞ്ച് കൊടുത്തു പത്ത് വാങ്ങാന്‍
വെമ്പല്‍കൂട്ടുന്ന മാതാപിതാക്കളും
സമ്പാദ്യം മാത്രം ചിന്തയില്‍ പേറും
ദുഷിച്ചൊരു തലമുറയും
അച്ഛനെവിടെയെന്ന ചോദ്യത്തിനു
ഇവിടെയില്ലായെന്നു പറഞ്ഞേക്കൂ
എന്നച്ഛന്‍റെയുപദേശം--
പൊളിയുടെ തുടക്കം കുറിക്കുന്നു
കുഞ്ഞുമനസ്സില്‍-
വിശേഷനാളില്‍ കൂട്ടിനു കുപ്പിയും
കൂട്ടുകാരും തൊട്ടുകൂട്ടാനും
മാന്യനെന്നാല്‍ വേണമല്ലോയിതെല്ലാം
കാണുന്ന കുഞ്ഞുങ്ങള്‍ പഠിക്കുന്നു
പലതും----
ഓര്‍ക്കുക മനുജാ വിതച്ചതേ കൊയ്യൂ
കണ്ടതെ പഠിക്കൂ കേട്ടതേ ശീലിക്കൂ
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ