അരികിലെ പ്രണയം
************************
ഇത്രനാള്‍ തേടിയലഞ്ഞ പ്രണയമേ
ഇന്ന് നീയെന്‍ അരികിലല്ലയോ
നിര്‍മ്മലമാം നിന്നാത്മാവുമായി
സംവദിച്ചു പലനാള്‍ നീയറിയാതെ
പെയ്യാതെ പോയ കാര്‍മേഘമായ്
അകന്ന് കഴിഞ്ഞില്ലേ പല യാമങ്ങള്‍
കിനാവ് പോലണഞ്ഞു മൗനമായ്
കിനാവ് പോല്‍ മാഞ്ഞുപോയില്ലേ
സപ്ത വര്‍ണ്ണങ്ങളില്‍ മഴവില്ലായ്
എന്നകതാരില്‍ വിടര്‍ന്നു നീയൊരിക്കല്‍
നിമിഷനേരത്തിലസ്തമിക്കാന്‍-
വെമ്പുന്നുവോ നീയിന്ന്‍ ഏകാകിയായി-
അനുവാദമില്ലാതെ കൊഴിയുന്ന
ഹിമകണം പോല്‍ പൊഴിക്കുന്നു-
പ്രണയാശ്രുപുഷ്പങ്ങള്‍ നിന്‍
വഴിത്താരയിലിന്നു ഞാന്‍
അകലെയെന്നറിഞ്ഞിട്ടും തേടി
നിന്നെ ഞാനെന്‍ യാത്രയില്‍
നിമിഷനേരമെങ്കിലും നീയെന്നെ
അനുയാത്ര ചെയ്തിരുന്നുവോ
അകലാതെയെന്നെ തഴുകണം
ശോഭയേറും അംബുജംപോല്‍
മനതാരിലുണര്‍വേകിയെന്നെ
ജ്വലിക്കും പുതുനാളമായ്
സൗരഭ്യമാകണം മുല്ലപോലെന്നും
അണയാത്ത ദീപമായി
അക്ഷയ ഖനിയായ്
കൈരളിക്കലങ്കാരമായിയെന്നും-
മരുപ്പച്ച
************************
ഇത്രനാള്‍ തേടിയലഞ്ഞ പ്രണയമേ
ഇന്ന് നീയെന്‍ അരികിലല്ലയോ
നിര്‍മ്മലമാം നിന്നാത്മാവുമായി
സംവദിച്ചു പലനാള്‍ നീയറിയാതെ
പെയ്യാതെ പോയ കാര്‍മേഘമായ്
അകന്ന് കഴിഞ്ഞില്ലേ പല യാമങ്ങള്‍
കിനാവ് പോലണഞ്ഞു മൗനമായ്
കിനാവ് പോല്‍ മാഞ്ഞുപോയില്ലേ
സപ്ത വര്‍ണ്ണങ്ങളില്‍ മഴവില്ലായ്
എന്നകതാരില്‍ വിടര്‍ന്നു നീയൊരിക്കല്‍
നിമിഷനേരത്തിലസ്തമിക്കാന്‍-
വെമ്പുന്നുവോ നീയിന്ന്‍ ഏകാകിയായി-
അനുവാദമില്ലാതെ കൊഴിയുന്ന
ഹിമകണം പോല്‍ പൊഴിക്കുന്നു-
പ്രണയാശ്രുപുഷ്പങ്ങള്‍ നിന്‍
വഴിത്താരയിലിന്നു ഞാന്‍
അകലെയെന്നറിഞ്ഞിട്ടും തേടി
നിന്നെ ഞാനെന്‍ യാത്രയില്‍
നിമിഷനേരമെങ്കിലും നീയെന്നെ
അനുയാത്ര ചെയ്തിരുന്നുവോ
അകലാതെയെന്നെ തഴുകണം
ശോഭയേറും അംബുജംപോല്‍
മനതാരിലുണര്‍വേകിയെന്നെ
ജ്വലിക്കും പുതുനാളമായ്
സൗരഭ്യമാകണം മുല്ലപോലെന്നും
അണയാത്ത ദീപമായി
അക്ഷയ ഖനിയായ്
കൈരളിക്കലങ്കാരമായിയെന്നും-
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ