അപരന്‍റെകഴുത്തിലെ കുരുക്കഴിക്കാനായി
സ്വയമേവകുരുക്കേറ്റുവാങ്ങുന്നവരിവര്‍
ദേഹം വിട്ടു ദേഹി പുല്‍കും വരെ നെഞ്ചോടു
ചേര്‍ക്കുന്നിവര്‍ സോദരരെ
ജലംപോല്‍ ചിന്തുന്നിവര്‍ തന്‍ നിണം
ആരോരുമറിയുന്നില്ലിവരുടെ രോദനം
അപരന്‍റെ നന്മ കാംഷിക്കുന്നവര്‍-
ആര്‍ക്കോവേണ്ടി ജീവിക്കുന്നവര്‍
സ്വാതന്ത്ര്യത്തിന്‍ തേര് തെളിക്കുന്നിവര്‍
ഒരുനാളന്യമാകുന്നു ആരോരുമറിയാതെ
അധികാരം കയ്യാളുവാനെത്തുന്നു
പുതുമുഖങ്ങള്‍ പുതുനീതിയുമായി
ഒറ്റുകാരൊരുക്കുന്നുയിവര്‍ക്ക് കുരിശും
വെടിയുണ്ടയും തൂക്കുകയറുംപിന്നെ
ചരിത്രങ്ങള്‍ മെനയുന്നു തന്നിഷ്ടപ്രകാരം
തൂക്കുന്നു ചുവരില്‍ ഘാതകന്‍ ചിത്രം
അധികാരമെന്തെന്നറിയുന്നില്ലിവര്‍
അധികാരികളാല്‍ ചവിട്ടേല്‍ക്കുന്നിവര്‍
ബൂട്ടിനും ലാത്തിക്കും തോക്കിനും
മുന്നിലിരകള്‍ മാത്രമിവര്‍-
വേണമെന്നുമൊരുകൂട്ടര്‍ക്ക് രക്തസാക്ഷികളും
കസേരകളുറപ്പിക്കാന്‍രക്തക്കറയും
വര്‍ഷത്തിലൊരിക്കലൊരുക്കിന്നവര്‍
പുഷ്പച്ചക്രവും മുതലക്കണ്ണീരും----
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ