കാതങ്ങള്‍ താണ്ടുവാന്‍ വെമ്പുന്ന മാനുഷര്‍
വേനലില്‍ ചൂടിനാല്‍ കുഴഞ്ഞു വീഴുന്നു
ഉച്ചിയില്‍ പതിക്കുന്ന സൂര്യനെ നോക്കി
ഉന്മേഷവാനാകാന്‍ കഴിയാതെ കൂട്ടര്‍
പൂവായ് കനിയായ് കൊഴിയേണ്ട തളിരുകള്‍
ആതപ താപത്താല്‍ കരിഞ്ഞുണങ്ങുന്നു
പക്ഷം കരിഞ്ഞൊരാ പക്ഷിക്കൂട്ടവും
വാല്മീകത്തിലേ കരിയുന്ന ശലഭങ്ങളും
കാടായ കാടെല്ലാം വെട്ടിയൊതുക്കി
കാടിന്‍റെ മക്കളെ നാട്ടിലാക്കി--
ആവാസവ്യവസ്ഥക്ക് ഭംഗം വരുത്തിയോര്‍
വേനലില്‍ ചൂടിനാക്കം കൂട്ടി
ബാഷ്പീകരിക്കുന്നു കണ്ണുനീര്‍ തുള്ളികള്‍
ബാഷ്പമാകാതെ ഹൃദയവ്യഥകളും
വെയിലേറ്റു വാടുന്ന ജീവനെക്കാളേറെ
വ്യഥയോര്‍ത്തു കൊഴിയുന്ന ജീവിതമേറെ
ധരണിക്ക് കഞ്ചുകമായൊരു കമ്പളം
ലാഭകൊതിയന്മാര്‍ ഉരിഞ്ഞു മാറ്റി
ധരണിയെ നഗ്നമാക്കിയപോലിവര്‍
നാരിക്ക് പിന്നാലെ പാഞ്ഞിടുന്നു
ഉരഗത്തിന്‍ ശല്ക്കങ്ങളുരുകുന്നു വേനലില്‍
ഉരിയാടാകാലികള്‍ വെന്തു നീറുന്നു
നീഹാരകുളിരില്‍ തളിര്‍ത്തോരാ തൃണമിന്ന്
നീര്‍കുമിളപോല്‍ മണ്‍മറയുന്നു
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ