**************************************
പായുന്ന കുതിരയെ പൂട്ടനമെങ്കില്‍ കടിഞ്ഞാണ്‍ ആവശ്യമാണ്, അത് പോലെയാണ് മനസ്സ്, ചില വായനകള്‍ക്ക് കടിഞ്ഞാണ്‍ ഇട്ട മനസ്സ് അത്യാവശ്യമാണ്. പൌലോ കൊയ്‌ലോoയുടെ ആല്‍കെമിസ്റ്റ്, ഫിഫ്ത് മൌണ്ടന്‍, അങ്ങനെ പോകുന്ന മറ്റ് കൃതികള്‍ക്ക് നമ്മള്‍ കൊടുക്കുന്ന സൂക്ഷ്മതയെക്കാളുപരി വായനക്കാരന്‍റെ വൈകാരിക തലം ആവശ്യപ്പെടുന്ന
ഒരു നോവല്‍ ആണ് വാല്കെറിസ്. പൗലോ കൊയ്‌ലോയുടെ ജീവിതവുമായി
വളരെ ബന്ധപ്പെട്ടിരിക്കുന്ന ഒരു നോവല്‍ ആണിതെന്ന് പറയാം.സാത്താന്‍ സേവയും മാന്ത്രികവിദ്യയും നിഗൂഡ പാരമ്പര്യം തേടിയുള്ള യാത്രയും
ആത്മീമായ അന്വേഷണവുംപൌലോയുടെ ജീവിത വിഷയങ്ങള്‍ ആണല്ലോ.
ഒരു മാന്ത്രിക ദൈവജ്ഞന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ മനുഷ്യനെയാണ് വാല്‍കെറീസിലൂടെ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നത്.
പൗലോയും തന്‍റെ ഗുരുവായ ജെ എന്ന മനുഷ്യനുമായുള്ള സംഭാഷണത്തിലൂടെ തുടങ്ങുന്ന നോവല്‍ നിഗൂഡമായ ഏതോ രഹസ്യം തേടാന്‍ ഒരു യാത്ര ആരംഭിക്കുന്നു.ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ടില്‍ നിന്ന് തന്‍റെ ഭാര്യ ക്രിസുമായി ഒരു നീണ്ട യാത്ര, ക്രിസിനു പൗലോയുടെ ജീവിതത്തെക്കുറിച്ച് വലിയ പിടുത്തമില്ലായിരുന്നു. ഒരോ മനുഷ്യനും അവരുടെ ഒരു രക്ഷിതാവായ ഒരു മാലാഘ ഉണ്ടാകുമെന്നും അവരുമായി സംവദിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും പൗലോ വെളിപ്പെടുത്തുന്നു. നീണ്ട യാത്രക്കുശേഷം ബോറിഗോ സ്പ്രിംഗ് എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. അറ്റമില്ലാതെ നീണ്ടു കിടക്കുന്ന മരുഭൂമി, പൗലോയും ക്രിസും പരസ്പരം കൈകള്‍ കോര്‍ത്ത് പിടിച്ചു നടന്നു. നക്ഷത്രങ്ങളെക്കുറിച്ചും നിശബ്ദതയില്‍ കേള്‍ക്കാന്‍ കഴിയുന്ന മാലാഖയുടെ സംസാരത്തെക്കുറിച്ചുമൊക്കെ നീണ്ടു അവരുടെ വിഷയം.അടുത്ത ദിവസം ജീന്‍ എന്ന ചെറുപ്പക്കാരന്‍ അവരുമായി കൂടുന്നു, മാലാഖയെ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളും സൂഫികഥകളും, തന്‍റെ മാലാഖയെ കണ്ടെത്താന്‍ സഹായിച്ച വാല്കെരിസിനെ കുറിച്ചും അവരോട് പറയുന്നു. ക്രിസിനെ കൂടെ കൂട്ടിയത് ജീനിന് ഒട്ടും തന്നെ ഇഷ്ടമായില്ല കാരണം ഇത്തരം ചിന്തകളുമായി ഒരു
ബന്ധവും ക്രിസിനില്ല. തന്‍റെ ഭര്‍ത്താവിന്‍റെ ചിന്തകളുമായി തന്‍റെ ചിന്തകളും അടുത്തിരുന്നുവെങ്കില്‍ അവരുടെ ബന്ധം കുറെകൂടി ഊഷ്മളമാകില്ലേ എന്നവള്‍ ചിന്തിച്ചു, ആ കാരണങ്ങളാല്‍ അവള്‍ ഉപബോധമനസ്സിനിനെക്കുറിച്ചും ആഭിചാരത്തെക്കുറിച്ചും ജീനില്‍ നിന്ന് പഠിക്കാന്‍ തുടങ്ങി.മരുഭൂമിയും ചക്രവാളവും പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ ക്രിസിന് കഴിഞ്ഞു, സൂക്ഷ്മമായി പ്രകൃതിയെ നിരീക്ഷിക്കാനും അതിലൂടെ തന്‍റെ ആത്മാവ് വളരുന്നതായും അവളറിഞ്ഞു. മരുഭൂമിയിലൂടെയുള്ള യാത്രയുടെ ആവേശം അവരെ വിവസ്ത്രയാക്കി നടക്കാന്‍ പ്രേരിപ്പിച്ചു. അവസാനം മരുഭൂമിയിലെ ചൂട് നിര്‍ജ്ജലീകരണത്തിന് ഇടയാക്കി പരസഹായത്തോടെ ഹോട്ടെലില്‍ എത്തിച്ചേര്‍ന്നു. മനുഷ്യന്‍റെ അമിതാവേശം വരുത്തിവയ്ക്കുന്ന അപകടങ്ങള്‍---.പുതിയ അറിവുകള്‍ നേടാനാണ് എന്നും മാലഖമാരുമായി സംസാരിക്കുമായിരുന്നതെന്നാണ് ജീനിന്‍റെ ഭാഷ്യം. ദൈവം നമ്മുടെ കാര്യങ്ങളില്‍ സദാ ശ്രദ്ധാലുവാണെന്നും, എന്തെങ്കിലും ചെയ്യണമെങ്കില്‍ നമ്മുടെ കൈകള്‍ ദൈവത്തിന് വേണമെന്ന് ജീന്‍ പഠിപ്പിക്കുന്നു.
അവര്‍ വാല്‍കെരിസ് അഥവാ ദേവകന്യകമാരെ തേടി മരുഭൂമിയില്‍ അലയുകയാണ് ജീന്‍ മുന്‍പ് ദേവകന്യകമാരെ കണ്ട സ്ഥലം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വാല്‍കെറിസുകള്‍ പോകുന്ന സ്ഥലങ്ങളില്‍ വ്യക്തമായി ഒരു അടയാളം അവശേഷിപ്പിക്കും അതാണ് പൗലോയുടെയും ക്രിസിന്‍റെയും പ്രതീക്ഷ. അദൃശ്യലോകവുമായി ബന്ധപ്പെടാന്‍ മാധ്യമമുണ്ടാക്കുക എന്ന ഒരു പ്രയോഗം ഈ കഥയിടനീളം പറയുന്നുണ്ട്. മനസ്സിനെ പൂര്‍ണ്ണമായും ശൂന്യമാക്കാന്‍ അനുവദിക്കയും പിന്നെ മഹത്തായ ചിന്തകള്‍ മനസ്സിലേക്ക് കൊണ്ടുവരിക, പിന്നെ അഞ്ജാതമായ ഏതോ ഉറവയില്‍ നിന്ന് വരുന്ന ജീവശ്വാസതെ സ്വീകരിക്കുക. കഠിനവും നിരന്തരവുമായുള്ള ശ്രമഫലമായി ക്രിസിന്‍റെ മനസ്സ് ഒരു പ്രത്യക രീതിയില്‍ രൂപാന്തരപ്പെട്ടു.ഇന്നിപ്പോള്‍ തന്‍റെ ഭര്‍ത്താവിന്‍റെ അറിവിനെ കുറിച്ച് അവള്‍ കൂടുതല്‍ അഭിമാനിക്കാന്‍ തുടങ്ങി. അവര്‍ വിശ്രമിത്തിനായി അടുത്തുള്ള ഒരു ഭോജനശാലയില്‍ കയറി, ആഹാരം കഴിക്കുന്നതിനോടൊപ്പം അവര്‍ തിരക്കുകയായിരുന്നു ദേവകന്യകമാരെ ആരേലും കണ്ടിട്ടുണ്ടോ--? അപ്രതീക്ഷിതമായി ആയിരുന്നു മരുഭൂമിയെ നടുക്കിയ ശബ്ദം അവര്‍ കേട്ടത് , ശക്തിയേറിയ മോട്ടോര്‍സൈക്കിളില്‍ പോയ വാല്‍കെറിസ് ആയിരുന്നവത്.കറുത്ത വസ്ത്രങ്ങള്‍ ധരിച്ച എട്ട് സ്ത്രീകള്‍ അടങ്ങിയ സംഘമായിരുന്നു, അവരും അതെ ഭോജനശാലയില്‍ കയറി, നിമിഷനെരത്തെ കണ്ണുകള്‍ കൊണ്ടുള്ള സംവാദം പൗലോയേയും ചുവപ്പ് വസ്ത്രം ധരിച്ചിരുന്ന
വാല്കെരിസുമായി അടുപ്പിച്ചു. പൌലോയുടെ കയ്യില്‍ കിടന്നിരുന്ന മോതിരത്തിന് സമാനമായ ഒരു മോതിരം വാല്‍കെറിസിന്‍റെ കയ്യിലുമുണ്ടായിരുന്നു.അവര്‍ പരസ്പരം പരിചയപ്പെട്ടു വാല്‍കെറി പറഞ്ഞു അവളുടെ പേര് എം--അപ്പോള്‍ പൗലോ മറുപടി നല്കി എന്‍റെ പേര് എസ്, ശരിക്കും ഈ പേരുകള്‍ അവരുടെ മന്ത്രികനാമം മാത്രമാണ്.എം എന്ന് പേരായ വാല്‍കെറിയുടെ ശരിയായ പേര് മലാല എന്നായിരുന്നു.മലാലയും കൂട്ടരും പൗലോയേയും ക്രിസ്സിനെയും കൂട്ടി വളരെ പഴകിയ ഒരു സ്വര്‍ണ്ണഖനിയിലൂടെ താഴേക്ക് നടന്നു അവിടെയെത്തിയ ശേഷം അര്‍ദ്ധനഗ്നയായ വലാല തന്‍റെ കഴുത്തില്‍ കിടന്നിരുന്ന ഏലസ്സ് അഴിച്ചു പൌലോയുടെ കഴുത്തില്‍ അണിയാന്‍ ആവശ്യപ്പെടുന്നു അതിനുശേഷം അവിടെയുണ്ടായിരുന്ന വിളക്ക് കെടുത്തുന്നു.
അബോധമനസ്സിനെ പുതിയ ലോകത്തേക്ക് കൊണ്ടുപോകുന്ന വായനക്ക് രസം പകരുന്ന ഒത്തിരി സംഭവങ്ങള്‍ ഇവിടെ കാണാം.
ഖനിയിലെ സംഭവങ്ങള്‍ക്കുശേഷം പൗലോയും ക്രിസും മാരുഭൂമിയില്‍ അവരെ പിന്തുടര്‍ന്നു, അവരെ മാലാഖയെ കാണുവാനുള്ള വിദ്യകള്‍ പഠിപ്പിക്കുവാന്‍ തുടങ്ങി അതോടൊപ്പം വലാലയും പൗലോയും കൂടുതല്‍ അടുക്കാനും. വാല്‍കെരികള്‍ മരുഭൂമിയില്‍ പ്രസംഗിക്കാനും പ്രണയിക്കാനും സന്തോഷിക്കാനും വീഞ്ഞ്കുടിക്കാനും എല്ലാത്തിനും മുന്നില്‍ ആയിരുന്നു.പലതരത്തിലുള്ള പരിശീലങ്ങളും പരിശ്രമത്തിനുശേഷം ക്രിസും മലാലയെപോലെ ആകാന്‍ തുടങ്ങി മാലാലയുടെ ഭാഷ മനസ്സിലാക്കാനും അവളെ പോലെ വസ്ത്രം ധരിക്കാനും അവരെപോലെ ഉപബോധമനസ്സിന്‍റെ ആഴങ്ങള്‍ മനസ്സിലാക്കാനും. മരുഭൂമിയിലെ നീണ്ട അലച്ചിലുകക്കും തീവ്ര അഭിലാഷങ്ങള്‍ക്ക് ശേഷവും തന്‍റെ മാലാഖയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പൌലോ വല്ലാത്ത നിരാശയില്‍ ആയിരുന്നു. ഒരിക്കല്‍ ആകാശത്ത് കണ്ട അഗ്നി ഗോളങ്ങള്‍ തന്നെ കാണാന്‍ വന്ന മാലഖയാണെന്ന്‍ ധരിച്ച് കാത്തിരുന്നതും പൌലോയെ നിരാശയില്‍ ആഴ്ത്തി.
രാത്രി അയാള്‍ കിടക്കവിട്ട് എണീറ്റ് ക്രിസിനോട് പറയാതെ മരുഭൂമിയിലേക്ക് യാത്രയായി, തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തിയപോലെയൊരു തോന്നല്‍ അപ്പോഴേക്കും സൂര്യന്‍ ഉദിക്കാന്‍ തുടങ്ങിയപോലെ, തന്‍റെ തൂലികയുമായി നിശബ്ദമായി മരുഭൂമിയില്‍ ഇരിക്കാന്‍ തുടങ്ങി, ഏതോ ഒരു അദൃശ്യകരം തൂലിക ചലിപ്പിക്കും പോലെ അയാള്‍ അതിനോട് പൊരുത്തപ്പെടാന്‍ തുടങ്ങി, ഒരു ചിത്രശലഭം പറന്നു തന്‍റെ കയ്യില്‍ ഇരുന്നു മാലാഖയില്‍ നിന്നുള്ള രഹസ്യഅടയാളം പോലെ, പെട്ടെന്ന് പുറകില്‍ നിന്ന് ഒരു ശബ്ദം മുട്ടുകുത്തി നില്‍ക്കുക, അയാള്‍ മുട്ടുകുത്തി, പിന്നെ താന്‍ തുടച്ചുവൃത്തിയാക്കിയ തറയില്‍ ഒരു ഒരു സ്വര്‍ണ്ണകരം എഴുതാന്‍ തുടങ്ങി ഇതാണ് എന്‍റെ പേര് ശബ്ദം പറഞ്ഞു---------മരുഭൂമിയിലെ യാത്രയിലൂടെ ഉപബോധമനസ്സിന്‍റെ നിയന്ത്രണത്തിലൂടെ പ്രകൃതിയില്‍ അയാള്‍ മാലഖയെ കണ്ടെത്തി----------.
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ