2016, ജനുവരി 5, ചൊവ്വാഴ്ച

പ്രകൃതി


മനസ്സ് കലുഷിതമായൊരുനാളില്‍
അക്ഷമാനായി പ്രകൃതിയെനോക്കിയിരുന്നുഞാന്‍
സ്നേഹോജ്ജ്വലമാം  പ്രകൃതിതന്‍ ഭാവo ,
അന്നം തേടിയും നേടിയും നീലവിഹായസില്‍
പറക്കുംപക്ഷികള്‍ കരുതുന്നുയിണക്കായി സകലതും
മനുഷ്യനിന്നു നക്ഷ്ടമാകും ഭാവങ്ങള്‍
പലതും കാണുന്നുഞാനിന്നീ പക്ഷികളില്‍,
ജീവവായു നല്‍കും വൃക്ഷചില്ലകള്‍
കാറ്റത്താടുന്നു വ്യത്യസ്തമാം താളത്തോടെ
മാറിമറിയുംമനുഷ്യഹൃദയംപോല്‍,
തലക്കുമുകളിലനുഗ്രഹം വര്‍ഷിക്കും
കരങ്ങള്‍പോല്‍ ഭൂമിക്കുതണലേകുന്നു  വൃക്ഷശിഖരങ്ങള്‍
കാലത്തിനൊപ്പവുംകാലംതെറ്റിയും പൂവിടും ചെടികളും
ഭൂമിക്കു സൗരഭ്യംപരത്തും  പൂക്കളും
പിന്നെ വര്‍ണ്ണപകിട്ടേകും  ശലഭങ്ങളും ,
പ്രകൃതിക്കീണംനല്‍കി പൂക്കളെത്തേടി
തേന്‍കുടിക്കാന്‍ വെമ്പുംവണ്ടുകളറിയുന്നില്ല
പരിപാവനമാംപരാഗണംപോലും താന്‍മൂലമെന്നു-- -----
നിന്‍ ചൈതന്യംപ്രകൃതിയിലോളിപ്പിച്ചുവച്ച
ദൈവമേ നിനക്ക് നന്ദി------.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ