2016, ജനുവരി 24, ഞായറാഴ്‌ച

അനാഥന്‍

അമ്മയില്ലാത്തൊരു ജന്മദിനം 
വന്നെന്‍ ജീവിതത്തില്‍
നഷ്ടബോധത്താല്‍ തരിച്ചു
നിന്നൊരുദിവസം
അമ്മതന്‍ സ്നേഹവും
കരുതലുമോര്‍ത്തൊരു ദിനം

ചേതനയറ്റയെന്നമ്മതന്‍
മൂര്‍ധാവില്‍ ചുംബിച്ച
നിമിഷം ഞാനറിഞ്ഞില്ല
അമ്മ നഷ്ട്പെട്ടൊരു
അനാഥനാണെന്ന സത്യം--

കുറുംകവിതകളിലൂടെയക്ഷരം
ചൊല്ലിപ്പടിപ്പിച്ചോരമ്മയെ
ഓര്‍ത്തീടുന്നു ഞാനെന്‍ തൂലികയില്‍
ജന്മദിനംപോലുമറിയാത്തൊരു
സോദരര്‍ ജീവിക്കുമീനാട്ടിലെന്‍
ജന്മദിനത്തിനെന്തുപ്രസക്തി ?

അമ്മയാരെന്നറിയാത്തൊരു കുഞ്ഞും
ഞാനുമെന്തുന്തരമീഭൂവില്‍ ?
തെരുവില്‍ക്കഴിയും അനാഥത്വത്തിന്‍
വേദനയറിയും  സോദരോട് 
പക്ഷംചേരുന്നു ഞാനുമിന്നു---




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ