2016, മാർച്ച് 31, വ്യാഴാഴ്‌ച

നെല്‍സണ്‍ മണ്ടേല

ഇരുപതാംനൂറ്റാണ്ടില്‍ പ്രകാശമായി ഉദിച്ചുയരുന്ന ലോകനേതാക്കളില്‍
ഒരാള്, നിറം കറുപ്പായത്തിന്‍റെപേരില്‍ ജനിച്ച മണ്ണില്‍ അടിമയായി കഴിയേണ്ടിവന്ന ഒരു ജനവിഭാഗത്തെ പ്രകാശത്തിലേക്ക് നയിച്ച ഒരു സൂര്യകിരണം, ഈ നൂറ്റാണ്ടിലെ സമാനകളില്ലാത്ത ഒരു മനുഷ്യസ്നേഹി  അതാണ് നെല്‍സണ്‍ മണ്ടേല.ആഫ്രിക്കാവന്‍കരയുടെ തെക്കെയറ്റത്തുള്ള ദക്ഷിണാഫ്രിക്ക എന്ന രാജ്യത്ത് നിലനിന്നിരുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും ഹീനമായ ഒരു സമ്പ്രദായമായിരുന്നു അപ്പാര്ത്തൈഡ്‌ (Appartheid) . ജനിച്ച നാട്ടില്‍ അടിമയായി കഴിയുകയെന്നത് ഏറ്റവും അപമാനായ ഒരു അവസ്ഥയായി കരുതിയ മണ്ടേല സ്വതന്ത്രത്തിനുവേണ്ടി നയിച്ച സമരവും
ജയില്‍ വാസവും ഈ ലോകമുള്ളടത്തോളം ഓരോ മനുഷ്യസ്നേഹികളുടെ ഹൃദയത്തിലും തങ്ങിനില്‍ക്കും. ഇരുപത്തിയേഴു  വര്‍ഷം തുറുങ്കിലടക്കപ്പെട്ട
ഒരു വ്യക്തിയുടെ കയ്യില്‍ അതേ രാജ്യത്തെ ഭരണം എത്തിപ്പെടുക എന്നത് ഒരു പക്ഷെ ചരിത്ര നിയോഗമാകാം. ഇന്ത്യന്‍ സ്വതന്ത്ര്യസമരവുമായി ഒത്തിരിയേറെ സമാനതകളും വൈരുധ്യങ്ങളുംഉണ്ടായിരുന്ന ഒരു സമരമുറയായിരുന്നു മണ്ടേല നേതൃത്വം നല്‍കിയിരുന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെത്.
മഹാത്മാഗാന്ധിയുടെ അഹിംസാവാദത്തെ ആത്മീയവാദമായി ഭാരതീയര്‍
കണ്ടപ്പോള്‍ അതിനെ ഒരു രാഷ്ട്രീയതന്ത്രമായി കാണാനാണ് മണ്ടേല ശ്രമിച്ചത്
അഹിംസാ വാദം മാത്രമായിരുന്ന മണ്ടേല സമരത്തിന്റെ ഒരു ഘട്ടത്തില്‍ ഹിംസാ വാദത്തിലേക്ക് പോകുകയും എം കെ   എന്ന സായുധ സഘടനക്ക് രൂപം നല്‍കുകയും ചെയ്യുന്നതായി കാണാം. ഈ രണ്ട് അവസ്ഥയും ഇന്ത്യയില്‍
ഗാന്ധിജിയില്‍ നിന്നു സുഭാഷ ചന്ദ്രബോസിലേക്കുള്ള ദൂരമായി കാണാം. ഈ രണ്ട് വ്യക്തിത്വവും മണ്ടേലയെന്ന ഒരു വ്യക്തിയില്‍ പ്രകടമായി എന്നതാണ് പ്രസക്തം. കാട്ടുമൃഗത്തെ വെറും കൈകൊണ്ട് നേരിടാന്‍ കഴിയില്ലയെന്ന വലിയ ബോധ്യവും സ്വാതന്ത്ര്യത്തിലേക്ക് എളുപ്പ വഴിയില്ല എന്ന നെഹ്‌റുവിന്‍റെ വാക്കുകളും എല്ലാം ചേര്‍ന്നപ്പോള്‍ സഫലമായ ആഗ്രഹം അതായിരുന്നു  ഒരു ജനത നേടിയ വിജയം  1994 മെയ്‌-10-   ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് ആയി മണ്ടേല അധികാരത്തിലെത്തിയതിലൂടെ.

2016, മാർച്ച് 30, ബുധനാഴ്‌ച

പക്ഷി

അലസമായിപ്പറക്കും
പക്ഷിക്കുണ്ടേറെ
കഥകള്‍ ചൊല്ലുവാന്‍

മുറിവേറ്റൊരുപക്ഷിക്ക്
മൊഴിയാനെറെക്കാണും
നോവാലെ ചാലിച്ച
ഹൃദയവ്യഥകള്‍പലതും

2016, മാർച്ച് 20, ഞായറാഴ്‌ച

ഒരു സങ്കീര്‍ത്തനം പോലെ

                                               



ഹൃദയത്തിന്റെമേല്‍ ദൈവത്തിന്‍റെ കൈയൊപ്പുള്ള ഒരു എഴുത്തുകാരന്റെ
കല അതുതന്നെയാണ് ഈ എഴുത്തുകാരന്ചേരുന്ന വിശേഷണം. ഒത്തിരി സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന ഒരുമനുഷ്യന്‍ ജീവിതത്തില്‍ എവിടെയൊക്കെയോ നഷ്ടപ്പെട്ടുപോയ  പ്രണയം തിരിച്ചുകിട്ടുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍, വായനക്കാരുടെ ജിജ്ഞാസ നഷ്ടപെടുത്താതെ അവസാനം വരെ കൈപിടിച്ചുനടത്തുന്ന ഒരുനോവല്‍.
ചൂതുകളിയും മദ്യപാനവും തകര്‍ത്ത ഒരു മനുഷ്യന്‍- ദസ്തയേവ്‌സ്കി.
പ്രണയത്തിനു പര്യായമായി കടന്നുവരുന്ന അന്നയെന്ന പെണ്‍കുട്ടി അയാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍, ചൂതുകളിക്കാന്‍ സമ്പത്തില്ലാതെ വിഷമിച്ചിരിക്കുന്ന ദസ്തയേവ്‌സ്കിക്കു പണംകൊടുക്കുന്ന അന്ന, പ്രണയതിന്റെ മാസ്മരികലോകത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന ഒരുനോവല്‍. കഥാപാത്രത്തിനുണ്ടാകുന്ന എല്ലാ വികാരങ്ങളും എഴുത്തുകാരനിലുംപ്രതിഫലിക്കുന്ന നല്ലഎഴുത്തു,
മാത്രമല്ല വിഖ്യാത എഴുത്തുകാരന്‍ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലേക്കൊരു എത്തി നോട്ടം  കഥാപാത്രങ്ങളുടെ ബാഹുല്യമൊട്ടും തന്നെയില്ലാതെ അവതരിപ്പിച്ചിരിക്കുന്നു

.



2016, മാർച്ച് 19, ശനിയാഴ്‌ച

ബീജം

പഴത്തിനുള്ളിലെബീജത്തെ
എണ്ണിതിട്ടപ്പെടുത്താനെളുപ്പം
ബീജത്തിനുള്ളീന്നുരുവാകും
കനികളെത്രയെന്നെണ്ണി-
തിട്ടപ്പെടുത്തുകയസാധ്യം

മനുഷ്യന്‍റെ യോഗ്യതയെവിധിക്കാന്
വെമ്പുന്നോര്‍ക്ക്
അവനിലൊളിഞ്ഞിരിക്കും കഴിവിനെ
പ്രവചിക്കാന്‍കഴിയുമോ ?


2016, മാർച്ച് 18, വെള്ളിയാഴ്‌ച

എന്‍റെ വൃക്ഷം



എന്‍റെ ചിന്തകള്‍ക്ക് പുതിയ ചില മാനങ്ങള്‍ നല്‍കാന്‍
പര്യാപ്തമായ ചെറിയൊരു സംഭവം കഴിഞ്ഞ ദിവസം കടന്നുപോയി
 കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് . അബുദാബിയില്‍വീശിയടിച്ച  ശക്തമായ കാറ്റുംമഴയും നിമിഷനേരം കൊണ്ട് മാറിമറഞ്ഞ കാലാവസ്ഥയും ഒത്തിരിനഷ്ടങ്ങള്‍ തന്ന്കടന്നുപോയി. എല്ലാദിവസവും കണ്ണിന് കുളിര്‍മ തന്നിരുന്നയൊരുവൃക്ഷം കടപുഴുകി വീണത് എന്നെഒത്തിരിവേദനിപ്പിച്ചു ഒത്തിരി പക്ഷികള്‍ക്ക് ചേക്കേറാന്‍ ഇടം നല്‍കിയ ചില്ലകള്‍, ഭൂമിക്കു തണലായും കായ്കനികള്‍ നല്‍കിയും നന്മകള്‍ മാത്രം തന്ന കുറെ ശാഖകള്‍ ഇന്ന് ചേതനയറ്റപോലെ.  കടപുഴുകി വീണിട്ടും ഒട്ടും ഭംഗി കുറയാത്ത വൃക്ഷത്തിന്‍റെ വേരുകള്‍ ഇപ്പോള്‍ ആകാശത്തിനു അഭിമുഖമായി നിലക്കുന്നപോലെ,എണ്ണുവാന്‍കഴിയാത്ത വേരുകള്‍ മനുഷ്യശരീരത്തിലെ ഞരമ്പുകള്‍പോലെ തോന്നിക്കുന്നു .

                                                           നിര്‍ഭാഗ്യമെന്നു പറയട്ടെ അതിന്‍റെ ഒരു
വേരുപോലും ആഴങ്ങളിലേക്ക് ഇറങ്ങിയിരുന്നില്ല...ഇതായിരുന്നു ഈ വൃക്ഷത്തിന്റെ വീഴ്ചക്കു കാരണമായതും. ശെരിക്കും മനുഷ്യജീവിതവും
ഇങ്ങനെയല്ലേ ബാഹ്യമായ  ഭംഗിയും നിറവും മോടിയും
എന്നാല്‍ ചെറിയൊരു പ്രതിസന്ധിപോലും താങ്ങാന്‍ കഴിയാതെ
വീണുപോകാറില്ലേ ? ജീവിതം കെട്ടിപ്പടുക്കേണ്ടത് ആഴങ്ങളില്‍ പോകുന്ന
വേരുകളിലല്ലേ.
                                                     
                                                   സാമ്യം പോലെ തന്നെവൈരുധ്യങ്ങളും നിറഞ്ഞതാണ്‌വൃക്ഷവും മനുഷ്യരും തമ്മിലുള്ള ചില ബന്ധങ്ങള്‍ . ഇനിയുമൊരു ആവാസവ്യവസ്ഥക്ക് രൂപംനല്‍കാന്‍ വേണ്ടിവന്നാല്‍ ഈ വൃക്ഷത്തിന് സാധിക്കും, പക്ഷികള്‍ക്ക് കൂടുകൂട്ടാനും ഉരഗങ്ങള്‍ക്ക് ചേക്കേറാനും മണ്ണിലേക്ക്  ചേര്‍ന്ന് പുതിയ മാറ്റങ്ങള്‍ക്കും.

എന്നാല്‍ മനുഷ്യന്‍റെ മരിച്ചുപോയാലും മരിക്കാത്ത അവയവങ്ങളെ നമ്മള്‍ ഫലപ്രദമായിയുപയോഗിക്കാറുണ്ടോ ?, നമ്മുടെ  അവയവങ്ങളെ മരണശേഷം അപരനുപയോഗമാകുമെങ്കില്‍ എന്തിനു നാമത് നശിപ്പിക്കണം
അവയവദാനം എന്ന മഹാപുണ്യത്തിനായി നമുക്കും ഒരുങ്ങിക്കൂടെ--
കടപുഴുകിയിട്ടും നന്മകള്‍ മാത്രം ചെയ്യുന്ന വൃക്ഷത്തെപോലെ നമുക്കും നന്മകള്‍ചെയ്യാം----






2016, മാർച്ച് 16, ബുധനാഴ്‌ച

ചുംബനം

                              ചുംബനം
                             ***********

എന്നെതാങ്ങുന്നയീ ഭൂമിദേവിക്കെന്‍ ചുംബനം
ഭൂമിദേവിക്കുമകളാകും പ്രക്രിതിക്കെന്‍ ചുംബനം
പത്തുമാസമേന്നെച്ചുമന്ന ഉദരത്തിനെന്‍ചുംബനം
ഭൂമിക്കു ജീവനേകിയൊഴുകുമോരോ നദിക്കുമെന്‍ ചുംബനം

ഭൂമിയെചുംബിക്കും മഴയും
പുല്‍ക്കൊടിയെ ചുംബിക്കാന്‍
 കുന്നിറങ്ങിവരും ഉദയസൂര്യനും
കാറ്റത്ത്‌ പരസ്പരം ചുമ്പിക്കാനായി
 വെമ്പും വൃക്ഷലതാതികളും

ഇമ്പമേറും ജീവിതമൊന്നു ഊഷരമാക്കാന്‍
ചുംബനമെന്ന മൂന്നക്ഷരം വേണം
അമ്മതന്‍ അമ്മിഞ്ഞപോല്‍ സമ്പന്നം
മൂര്‍ധാവിലമ്മനല്‍കുമോരോ ചുമ്പനവും

എന്നിലും നിന്നിലുമെരിയും പ്രണയമെന്ന
വികാരത്തെയഗ്നിയാക്കാന്‍ ചുമ്പനമെന്ന
 അത്ഭുതമന്ത്രമൊന്നു വേണം
സ്നേഹമെന്നയച്ചുതണ്ടില്‍ തിരിയുമീ
ലോകത്തിനുവേണം ചുമ്പനമെന്ന മന്ത്രം

പ്രണയത്തിനുവേണം ചുമ്പനം
വാല്‍സല്യത്തിനു വേണം ചുമ്പനം
ചുമ്പനമില്ലാത്തോരു ജീവിതവും
ജീവവായുയില്ലാത്തയാവസ്ഥപോല്‍

ചുംബനത്താല്‍ തുടങ്ങുമോരോ ഉദയവും
ചുംബനത്താലെ തീരുന്നുഅസ്തമയവും.

                                                                                                   മരുപ്പച്ച



  

2016, മാർച്ച് 15, ചൊവ്വാഴ്ച

കുശവന്‍

 കുശവന്‍ നിനക്കായി 
മെനഞ്ഞൊരുകുടം
 ശൂന്യമായിരുന്നില്ലേ
നിന്നിഷ്ടങ്ങള്‍നിറച്ചുനീ
സ്വാര്‍ത്ഥനായില്ലേ

സ്രഷ്ടാവ്തന്നോരു ഹൃദയം
നിര്‍മ്മലമായിരുന്നില്ലേ
അന്ധകാരംനിറച്ചുനീ
പങ്കിലമാക്കിയില്ലേ

നിന്‍ഹൃത്തില്‍നിന്നു
ശൂന്യമാക്കൂതമസ്സിനെ
സ്നേഹമെന്നപുണ്യം
നിറച്ചീടുവാന്‍










2016, മാർച്ച് 14, തിങ്കളാഴ്‌ച

അകലുന്ന മനസ്സ്

വേലികള്‍കൊണ്ട് അകറ്റിനീ മനുഷ്യബന്ധത്തെ
മതിലുകള്‍കൊണ്ടുവേര്‍തിരിച്ചു  ജീവിതങ്ങളെ
അറിയുന്നില്ലെയെന്‍റെയും    നിന്‍റെയും
ജീവവായു ഒന്നാണെന്ന്.




2016, മാർച്ച് 13, ഞായറാഴ്‌ച

വേര്‍പിരിയല്‍

നീയെന്തുപറഞ്ഞുവെന്ന്ഞാനറിഞ്ഞില്ല
ഞാനെന്തുപറഞ്ഞുവെന്ന്നീയുമറിഞ്ഞില്ല

അവസാനമിന്നുനമ്മള്‍കണ്ടുമുട്ടി
കുടുംബകോടതിവരാന്തയില്‍

നമ്മുടെ ചിന്തയിലെവിടെയൊ
വൈരുധ്യംനിറഞ്ഞുനിന്നോ

ഒന്നെന്നുനിനച്ചിരുന്ന നമ്മളിന്നു
രണ്ടായിപ്പിരിയുന്നു--------



2016, മാർച്ച് 12, ശനിയാഴ്‌ച

ഏകാന്തത


മനുഷ്യജീവിതത്തിലെ ഏറ്റവുംമോശമായ
അവസ്ഥ ഒരു വ്യക്തി ഏകാന്തതയിലൂടെ
കടന്നുപോകുമ്പോള്‍ അനുഭവിക്കുന്ന
മാനസികപിരിമുറുക്കമാണല്ലോ

ഇടതൂര്‍ന്നു നില്‍ക്കുന്ന വൃക്ഷചില്ലകള്‍
എപ്പോഴും സൂര്യപ്രകാശത്തിലേക്ക്
നോക്കാനായി അവസരം  തേടാറുണ്ട്‌
അതുപോലെയല്ലേ മനുഷ്യരും ചില
സമയങ്ങളില്‍ നഷ്ടപെട്ടതിനെയൊ അല്ലെങ്കില്‍
കിട്ടാത്തതൊ ആയ ചിലതിനെ തേടി പോകാറില്ലേ
അതിനെ ചിലപ്പോള്‍ സ്നേഹമെന്നോ, പ്രണയമെന്നോ
കരുതലന്നൊ വിളിക്കാം അത് വ്യാഖ്യനിക്കുംപോലെ.
പക്ഷെ ഇത്തരം അവസരങ്ങള്‍ ചതിയുടെയും
വഞ്ചനയുടെയും അവസരങ്ങളാക്കി മാറ്റുന്നവര്‍
ശെരിക്കും ശപിക്കപ്പെട്ടവര്‍ അല്ലെ, അവര്‍ ഭൂമിക്കും
സ്വര്‍ഗത്തിനും നരകത്തിനും ഭാരമല്ലേ.


2016, മാർച്ച് 11, വെള്ളിയാഴ്‌ച

മലയാളി

മൊബൈലുണ്ട് പലതരത്തിലെന്‍ കയ്യില്‍
ദ്രിശ്യമാധ്യമങ്ങളുണ്ട് കൂടെപല ചാനലുകളും
ഫ്ലാറ്റുണ്ട് വണ്ടിയുണ്ട് കുറവില്ലയൊന്നിനും

കഞ്ഞികുടിക്കാനൊരു കാന്താരി മുളക്പോലുമില്ല
പച്ചക്കറിക്കാണേല്‍ തമിഴന്‍ കനിയേണം
മണ്ണില്‍പണിയാനാണേല്‍ നാണക്കേട്‌
അതാണ്‌ ഞാനെന്ന മലയാളി.

2016, മാർച്ച് 10, വ്യാഴാഴ്‌ച

വിളക്ക്

എന്‍റെ ചുറ്റിലും തെളിഞ്ഞിരിന്നോരോ
വിളക്കുകളെല്ലാമേ കെട്ടുപോയാലും
മിന്നാമിനുങ്ങാകുമീ ഞാന്‍ പ്രകാശം
പരത്തുമൊരു മെഴുകുതിരിപോല്‍
 അന്ത്യംവരെയുമീഭൂവില്‍.
                                                                                   

2016, മാർച്ച് 8, ചൊവ്വാഴ്ച

സ്ത്രീത്വം

           വനിതാദിനം--- ആശംസകള്‍
           ******************************

ഭാരതസംസ്കാരം വിഭാവന ചെയ്യുന്നത് സ്ത്രീയെ
അമ്മയായിട്ടാണല്ലോ, എവിടെയെക്കൊയോ കുറെ
കാര്‍മേഖഘങ്ങള്‍ നമ്മുടെ സംസ്കാരത്തിന് മുകളില്‍
ഉരുണ്ടുകൂടിയോ  എന്നൊരു സംശയം, ഭൂമിദേവിയെ
ബഹുമാനിക്കും പോലെ സ്ത്രീയെയും വസ്ത്രാഭരണങ്ങള്‍
നല്‍കി ബഹുമാനിക്കണം എന്നാണല്ലോ, ഇന്ന് ഭൂമിയോടുള്ള
ബഹുമാനം കുറഞ്ഞു ആനുപാതികമായി സ്ത്രീകളോടും.

ഏതൊരു സ്ത്രീയുടെ നാശത്തിനും മറ്റൊരു സ്ത്രീയുടെ പ്രത്യക്ഷമോ
പരോക്ഷമോ ആയ ഇടപെടല്‍ ഉണ്ടാകാറില്ലേ, സ്ത്രീ ശാക്തീകരണത്തിന്‍റെ
പേരില്‍ കാട്ടിക്കൂട്ടുന്ന ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തപെടെണ്ടതല്ലേ. വാതോരാതെയുള്ള പ്രസംഗം
മാത്രമാണോ സ്ത്രീത്വം ?

പ്രിയംവദയും അനസൂയയുംശകുന്തളയുടെ രണ്ടു ഭാവങ്ങള്‍
ആകുന്നപോലെ, ഒത്തിരി ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു
സാഗരമല്ലെ സ്ത്രീ ? കൊടിയ ദാരദ്ര്യ ത്തില്‍ പുല്‍ക്കൂട്ടില്‍
ഒരു കുഞ്ഞിനു ജന്മം നല്‍കിയ മറിയത്തെ പോലെ, കുഞ്ഞു
നാളിലെ നല്ല ഒരു നല്ല അമ്മയാകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു ഒരുങ്ങിയ
ഒരമ്മ,  ഭാരതത്തിനുണ്ടായിരുന്നു അതുപോലെ ഒത്തിരി അമ്മമാര്‍ നല്ല
വിളക്കായി ഈ ലോകത്തില്‍  ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
ഈ വനിതാദിനത്തില്‍ ചൂഷണമില്ലാത്ത നല്ല ദിനം എല്ലാ അമ്മമാര്കും
ആശംസിക്കുന്നു.



2016, മാർച്ച് 7, തിങ്കളാഴ്‌ച

പുഷ്പം

ചെറുകാറ്റത്ത് ചെറുതായി ചാഞ്ചാടും
ചെറുപുഷ്പ്പമേ , കണ്ണിമചിമ്മുംപോല്‍
ഇതളുകളിളക്കി ചൊല്ലുന്നതെന്താണ്.





2016, മാർച്ച് 6, ഞായറാഴ്‌ച

രാഷ്ട്രീയം

രാഷ്ട്രത്തിന്‍റെ സേവിക്കാന്‍ രാഷ്ട്രീയക്കാര്‍
രാഷ്ട്രത്തെ സേവിക്കാന്‍ പട്ടിണിപാവങ്ങള്‍
ഇതാണെന്‍റെ വളരുന്ന ഭാരതം.

2016, മാർച്ച് 5, ശനിയാഴ്‌ച

പ്രണയം

മുഖപുസ്തകത്തിലെ ചില പ്രണയങ്ങള്‍
പെട്ടെന്നുണ്ടാകുന്ന മലവെള്ളപ്പാച്ചില്‍
പോലെയാ,  എവിടെനിന്നുവരുന്നു-
എങ്ങോട്ട് പോകുന്നു എന്ന് ആര്‍ക്കും
അറിയില്ല, വെള്ളം വാര്‍ന്നു പോയ
ശേഷം കുത്തൊഴുക്കില്പ്പെട്ട ഭൂമി
പോലെയാകും ചിലരുടെ മനസ്സ് 
അതൊക്കെ ഒന്ന്നേരെയാകാന്‍ ഒത്തിരി
സമയം വേണ്ടിവരും.


2016, മാർച്ച് 4, വെള്ളിയാഴ്‌ച

പലിശ

അമിതപലിശക്ക് പണം കൊടുത്തും
മദ്യംവിറ്റുംസമ്പാദ്യമുണ്ടാക്കി
പള്ളിക്ക് സംഭാവന നല്‍കുന്നവര്‍
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത
യൂദാസിന് സമമല്ലേ

2016, മാർച്ച് 3, വ്യാഴാഴ്‌ച

വൈകിവന്ന ബുക്ക്‌

ചില പുസ്തകങ്ങള്‍ അങ്ങനെയാ ഒത്തിരിക്കാലം അലമാരയിലോ
മേശയിലോഉണ്ടാകും ആരെയും വശീകരിക്കത്തക്ക ഭംഗിയോ
വടിവോ കാണില്ല അതിന്‍റെ പുറംക്കുപ്പായത്തിന്, എപ്പോഴെങ്കിലും
ഒരു നിമിത്തമായിട്ടാകും ഒന്നെടുത്തുനോക്കുക, ചിലപ്പോള്‍ താളുകള്‍
ഒന്നുമറിച്ചുനോക്കും  പിന്നെയൊരാവേശമായിരിക്കും വായിക്കാന്‍
വായിച്ചുകഴിഞ്ഞാല്‍ നെഞ്ചോടു ചേര്‍ത്ത് വക്കും, ചില ജീവിതവും
അങ്ങനയാ പുറംചട്ടകൊണ്ടുള്ള വിലയിരുത്തലുകള്‍ നമ്മെ പരാജയപ്പെടുത്തും-ചില കണ്ടെത്തലുകള്‍ വളരെ വൈകിയും ആവും--

2016, മാർച്ച് 2, ബുധനാഴ്‌ച

മലയാളി

മലയാളിക്ക് സമ്മാനമായി
മലയാളനാട് നല്‍കിയൊരു
ചക്കയും മാങ്ങയും
മലയാളിക്ക് അന്യമിന്ന്‍

 തമിഴന്‍റെ കയ്യാലെ
പുതിയവര്‍ണ്ണങ്ങളില്‍
പുതിയ കടലാസ്സില്‍
പേരുകള്‍പലതായി
വിപണിയില്‍ വന്നിടുമ്പോള്‍
പ്രിയമേറുന്നു മലയാളിക്ക്

ദുരഭിമാനിയാം മലയാളിയിന്നു
വിലകൊടുത്തു വാങ്ങീടുന്നു
രോഗങ്ങള്‍.








2016, മാർച്ച് 1, ചൊവ്വാഴ്ച

പടം

പടം പിടിക്കണ യന്ത്രമൊന്നു വാങ്ങേണം
അവശേഷിക്കും മലയുടെ നദിയുടെ
കരയുടെ  മരങ്ങളുടെ നെല്‍പാടത്തിന്റെ
കണ്ടല്‍കാടുകളുടെ പടം   എടുക്കേണം

വരും തലമുറക്ക് കാണാനായി
നല്ല നാളിന്റെ ഓര്‍മ്മക്കായി-