കുശവന്‍ നിനക്കായി
മെനഞ്ഞൊരുകുടം
ശൂന്യമായിരുന്നില്ലേ
നിന്നിഷ്ടങ്ങള്‍നിറച്ചുനീ
സ്വാര്‍ത്ഥനായില്ലേ
സ്രഷ്ടാവ്തന്നോരു ഹൃദയം
നിര്‍മ്മലമായിരുന്നില്ലേ
അന്ധകാരംനിറച്ചുനീ
പങ്കിലമാക്കിയില്ലേ
നിന്‍ഹൃത്തില്‍നിന്നു
ശൂന്യമാക്കൂതമസ്സിനെ
സ്നേഹമെന്നപുണ്യം
നിറച്ചീടുവാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ