മനുഷ്യജീവിതത്തിലെ ഏറ്റവുംമോശമായ
അവസ്ഥ ഒരു വ്യക്തി ഏകാന്തതയിലൂടെ
കടന്നുപോകുമ്പോള്‍ അനുഭവിക്കുന്ന
മാനസികപിരിമുറുക്കമാണല്ലോ
ഇടതൂര്‍ന്നു നില്‍ക്കുന്ന വൃക്ഷചില്ലകള്‍
എപ്പോഴും സൂര്യപ്രകാശത്തിലേക്ക്
നോക്കാനായി അവസരം തേടാറുണ്ട്
അതുപോലെയല്ലേ മനുഷ്യരും ചില
സമയങ്ങളില്‍ നഷ്ടപെട്ടതിനെയൊ അല്ലെങ്കില്‍
കിട്ടാത്തതൊ ആയ ചിലതിനെ തേടി പോകാറില്ലേ
അതിനെ ചിലപ്പോള്‍ സ്നേഹമെന്നോ, പ്രണയമെന്നോ
കരുതലന്നൊ വിളിക്കാം അത് വ്യാഖ്യനിക്കുംപോലെ.
പക്ഷെ ഇത്തരം അവസരങ്ങള്‍ ചതിയുടെയും
വഞ്ചനയുടെയും അവസരങ്ങളാക്കി മാറ്റുന്നവര്‍
ശെരിക്കും ശപിക്കപ്പെട്ടവര്‍ അല്ലെ, അവര്‍ ഭൂമിക്കും
സ്വര്‍ഗത്തിനും നരകത്തിനും ഭാരമല്ലേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ