എന്‍റെ ചിന്തകള്‍ക്ക് പുതിയ ചില മാനങ്ങള്‍ നല്‍കാന്‍
പര്യാപ്തമായ ചെറിയൊരു സംഭവം കഴിഞ്ഞ ദിവസം കടന്നുപോയി
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് . അബുദാബിയില്‍വീശിയടിച്ച ശക്തമായ കാറ്റുംമഴയും നിമിഷനേരം കൊണ്ട് മാറിമറഞ്ഞ കാലാവസ്ഥയും ഒത്തിരിനഷ്ടങ്ങള്‍ തന്ന്കടന്നുപോയി. എല്ലാദിവസവും കണ്ണിന് കുളിര്‍മ തന്നിരുന്നയൊരുവൃക്ഷം കടപുഴുകി വീണത് എന്നെഒത്തിരിവേദനിപ്പിച്ചു ഒത്തിരി പക്ഷികള്‍ക്ക് ചേക്കേറാന്‍ ഇടം നല്‍കിയ ചില്ലകള്‍, ഭൂമിക്കു തണലായും കായ്കനികള്‍ നല്‍കിയും നന്മകള്‍ മാത്രം തന്ന കുറെ ശാഖകള്‍ ഇന്ന് ചേതനയറ്റപോലെ. കടപുഴുകി വീണിട്ടും ഒട്ടും ഭംഗി കുറയാത്ത വൃക്ഷത്തിന്‍റെ വേരുകള്‍ ഇപ്പോള്‍ ആകാശത്തിനു അഭിമുഖമായി നിലക്കുന്നപോലെ,എണ്ണുവാന്‍കഴിയാത്ത വേരുകള്‍ മനുഷ്യശരീരത്തിലെ ഞരമ്പുകള്‍പോലെ തോന്നിക്കുന്നു .
നിര്‍ഭാഗ്യമെന്നു പറയട്ടെ അതിന്‍റെ ഒരു
വേരുപോലും ആഴങ്ങളിലേക്ക് ഇറങ്ങിയിരുന്നില്ല...ഇതായിരുന്നു ഈ വൃക്ഷത്തിന്റെ വീഴ്ചക്കു കാരണമായതും. ശെരിക്കും മനുഷ്യജീവിതവും
ഇങ്ങനെയല്ലേ ബാഹ്യമായ ഭംഗിയും നിറവും മോടിയും
എന്നാല്‍ ചെറിയൊരു പ്രതിസന്ധിപോലും താങ്ങാന്‍ കഴിയാതെ
വീണുപോകാറില്ലേ ? ജീവിതം കെട്ടിപ്പടുക്കേണ്ടത് ആഴങ്ങളില്‍ പോകുന്ന
വേരുകളിലല്ലേ.
സാമ്യം പോലെ തന്നെവൈരുധ്യങ്ങളും നിറഞ്ഞതാണ്‌വൃക്ഷവും മനുഷ്യരും തമ്മിലുള്ള ചില ബന്ധങ്ങള്‍ . ഇനിയുമൊരു ആവാസവ്യവസ്ഥക്ക് രൂപംനല്‍കാന്‍ വേണ്ടിവന്നാല്‍ ഈ വൃക്ഷത്തിന് സാധിക്കും, പക്ഷികള്‍ക്ക് കൂടുകൂട്ടാനും ഉരഗങ്ങള്‍ക്ക് ചേക്കേറാനും മണ്ണിലേക്ക് ചേര്‍ന്ന് പുതിയ മാറ്റങ്ങള്‍ക്കും.
എന്നാല്‍ മനുഷ്യന്‍റെ മരിച്ചുപോയാലും മരിക്കാത്ത അവയവങ്ങളെ നമ്മള്‍ ഫലപ്രദമായിയുപയോഗിക്കാറുണ്ടോ ?, നമ്മുടെ അവയവങ്ങളെ മരണശേഷം അപരനുപയോഗമാകുമെങ്കില്‍ എന്തിനു നാമത് നശിപ്പിക്കണം
അവയവദാനം എന്ന മഹാപുണ്യത്തിനായി നമുക്കും ഒരുങ്ങിക്കൂടെ--
കടപുഴുകിയിട്ടും നന്മകള്‍ മാത്രം ചെയ്യുന്ന വൃക്ഷത്തെപോലെ നമുക്കും നന്മകള്‍ചെയ്യാം----

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ