ചുംബനം
***********
എന്നെതാങ്ങുന്നയീ ഭൂമിദേവിക്കെന്‍ ചുംബനം
മരുപ്പച്ച
***********
എന്നെതാങ്ങുന്നയീ ഭൂമിദേവിക്കെന്‍ ചുംബനം
ഭൂമിദേവിക്കുമകളാകും പ്രക്രിതിക്കെന്‍ ചുംബനം
പത്തുമാസമേന്നെച്ചുമന്ന ഉദരത്തിനെന്‍ചുംബനം
ഭൂമിക്കു ജീവനേകിയൊഴുകുമോരോ നദിക്കുമെന്‍ ചുംബനം
ഭൂമിയെചുംബിക്കും മഴയും
പുല്‍ക്കൊടിയെ ചുംബിക്കാന്‍
കുന്നിറങ്ങിവരും ഉദയസൂര്യനും
കാറ്റത്ത് പരസ്പരം ചുമ്പിക്കാനായി
വെമ്പും വൃക്ഷലതാതികളും
ഇമ്പമേറും ജീവിതമൊന്നു ഊഷരമാക്കാന്‍
ചുംബനമെന്ന മൂന്നക്ഷരം വേണം
അമ്മതന്‍ അമ്മിഞ്ഞപോല്‍ സമ്പന്നം
മൂര്‍ധാവിലമ്മനല്‍കുമോരോ ചുമ്പനവും
എന്നിലും നിന്നിലുമെരിയും പ്രണയമെന്ന
വികാരത്തെയഗ്നിയാക്കാന്‍ ചുമ്പനമെന്ന
അത്ഭുതമന്ത്രമൊന്നു വേണം
സ്നേഹമെന്നയച്ചുതണ്ടില്‍ തിരിയുമീ
ലോകത്തിനുവേണം ചുമ്പനമെന്ന മന്ത്രം
പ്രണയത്തിനുവേണം ചുമ്പനം
വാല്‍സല്യത്തിനു വേണം ചുമ്പനം
ചുമ്പനമില്ലാത്തോരു ജീവിതവും
ജീവവായുയില്ലാത്തയാവസ്ഥപോല്‍
ചുംബനത്താല്‍ തുടങ്ങുമോരോ ഉദയവും
ചുംബനത്താലെ തീരുന്നുഅസ്തമയവും.
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ