ലഹരികള്‍
************
ലഹരിയ്ക്കായി ലഹരിയെത്തേടുന്ന
മനുഷ്യര്‍ ലഹരിയാലെമണ്ണടിയുന്നു
സിരകളില്‍പ്പകരും ലഹരികള്‍
ഫണംവിടര്‍ത്തുന്നു നാഗമായ്
ചുണ്ടോടടുപ്പിക്കും ജീവിതങ്ങള്‍
പലതുമേ രുചിയറിയാതെ--
ലഹരിയാലെ തകര്‍ന്നിടുന്നു
വൈധവ്യത്താലുഴലുന്ന ജീവിതങ്ങളും
നിമിഷനേരത്തെ സുഖത്തിനായി
പേറുന്നലഹരികള്‍ ശാപമായി
മാറുന്നു കുടുംബബന്ധങ്ങളില്‍
ഹൃദയഭാരമിറക്കാനായി
നുണയുന്നപുതുലഹരികള്‍
ഹൃദയതിലേറുന്നു പുതു
ഭാരമായി മണ്ണടിയും വരെ
വിരസമാംജീവിതമൊന്നു
സരസമാക്കീടുവാന്‍
തേടുന്നോരോ കുറുക്കുവഴികളും-
കൂടെക്കൂടുന്നുചുടലവരെ
നുകരുന്ന വിഷലഹരിയില്‍
തിമിര്‍ത്താടുന്നു മാനുഷര്‍
സര്‍പ്പത്തിന്‍ തുല്ല്യരായ് ഇഴയുന്നു
പാരിതില്‍ മൂല്യങ്ങളില്ലാതെ
മരുപ്പച്ച
************
ലഹരിയ്ക്കായി ലഹരിയെത്തേടുന്ന
മനുഷ്യര്‍ ലഹരിയാലെമണ്ണടിയുന്നു
സിരകളില്‍പ്പകരും ലഹരികള്‍
ഫണംവിടര്‍ത്തുന്നു നാഗമായ്
ചുണ്ടോടടുപ്പിക്കും ജീവിതങ്ങള്‍
പലതുമേ രുചിയറിയാതെ--
ലഹരിയാലെ തകര്‍ന്നിടുന്നു
വൈധവ്യത്താലുഴലുന്ന ജീവിതങ്ങളും
നിമിഷനേരത്തെ സുഖത്തിനായി
പേറുന്നലഹരികള്‍ ശാപമായി
മാറുന്നു കുടുംബബന്ധങ്ങളില്‍
ഹൃദയഭാരമിറക്കാനായി
നുണയുന്നപുതുലഹരികള്‍
ഹൃദയതിലേറുന്നു പുതു
ഭാരമായി മണ്ണടിയും വരെ
വിരസമാംജീവിതമൊന്നു
സരസമാക്കീടുവാന്‍
തേടുന്നോരോ കുറുക്കുവഴികളും-
കൂടെക്കൂടുന്നുചുടലവരെ
നുകരുന്ന വിഷലഹരിയില്‍
തിമിര്‍ത്താടുന്നു മാനുഷര്‍
സര്‍പ്പത്തിന്‍ തുല്ല്യരായ് ഇഴയുന്നു
പാരിതില്‍ മൂല്യങ്ങളില്ലാതെ
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ