വിക്തോര്‍ യൂഗോ--നോത്രദാമിലെ കൂനന്‍---The Hunch Back of Notredame
**********************************************************************

പാരിസിലെ രാജഭരണത്തിന് വിലങ്ങിട്ട 1830 ജൂലൈ വിപ്ലവത്തെ , പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഗോഥിക് വാസ്തു ശില്പരീതിയില്‍ നിര്‍മ്മിച്ച നോത്രദാം എന്ന ദേവാലയവുമായി ബന്ധപ്പെടുത്തി എഴുതിയ കഥയാണ് നെത്രദാമിലെ കൂനന്‍.
അക്ഷരലോകത്തെ കുലപതിയും ഫ്രഞ്ച് സാഹിത്യത്തിലെ മുടിചൂടാമന്നനു മായ യൂഗോ എഴുതി ഇന്ന് നോത്രദാം ഉപേക്ഷിക്കപ്പെട്ടതും നിര്‍ജീവവും മൃതവുമാണ് എന്തോ അതില്‍ നിന്നു നഷ്ടപ്പെട്ടതായി ഒരാള്‍ക്ക് തോന്നും ആ ആപാരരൂപം ശൂന്യമാണ്. ആത്മാവ് അതില്‍ നിന്ന് വിട പറഞ്ഞിരിക്കുന്നു.
കണ്ണിന് വേണ്ടിയുള്ള ദ്വാരങ്ങളുള്ള തലയോട്ടിപോലെയാണ് പക്ഷെ കാഴ്ചയില്ല , നോത്രദാംദേവാലയത്തിലെ മണിയടിക്കാരനായ ഒറ്റക്കണ്ണന്‍ ക്വസിമോദോയെ അവതരിപ്പിച്ചു കൊണ്ട് യൂഗോ പറഞ്ഞ വാക്കുകള്‍ ശരിക്കും തകര്‍ന്ന പാരിസിനെ പറ്റിയായിരുന്നു. നിലവില്‍ നിന്നിരുന്ന വ്യവസ്ഥിതികള്‍ക്ക് നേരെ വ്യവസ്തകളില്ലാതെ പ്രതികരിച്ച , വാക്ദേവതയുടെ വീരഭടന്‍, മനുഷ്യാവതാരമായി മനുഷ്യ മനസ്സില്‍ കുടിയേറിയ സാഹിത്യകാരന്‍, തന്‍റെ തൂലിക കൊണ്ട് ഒരു ഭരണ കൂടത്തെ വിറപ്പിച്ച ഒരു രാഷ്ട്രീയക്കാരന്‍---എല്ലാം വിക്ടര്‍ ഹൂഗോ ക്ക് സ്വന്തം. 1830-ലെ പാരിസിലെ കഥപറയാന്‍ 348 വര്‍ഷം പിന്നിലേക്ക് നമ്മെ കൊണ്ട് പോയ വിക്ടര്‍ ഹുഗോയുടെ കഴിവ് ചിന്തകള്‍ക്ക് അതീതമാണ്.നോത്രദാമിലെ കൂനന്‍
വായനക്കാരെ പോലെ രാഷ്ട്രീയത്തിലും വലിയ ചലനം സൃഷ്ട്ടിച്ചു.
നോത്രദാമിലെ പള്ളിയെക്കുറിച്ചും പള്ളിയിലെ ശില്‍പകലകളെക്കുറിച്ചും വളരെ ഗഹനമായ ഒരു വിവരണം ഈ കൃതി യില്‍ കാണാം.ഇവിടുത്തെ ഓരോ ശില്പത്തിനും ചരിത്രം മാത്രമല്ല കലയുടെയും സയന്‍സിന്‍റെയും ചരിത്രമുണ്ട്.റോമന്‍ സന്യാസമഠം, ഗോഥിക് കല, സാക്സന്‍ കല, മാര്‍ട്ടിന്‍ ലൂഥറെ ഓര്‍മ്മിപ്പിക്കുന്ന നിഗൂഢശാസ്ത്രങ്ങള്‍ അങ്ങനെ പോകുന്നു വിവരണം.പാരിസിലെ പുരാതന ദേവാലയങ്ങള്‍ക്കിടയിലെ ഒരു വിചിത്രമായ സൃഷ്ടിയാണ് ഒരു മൃഗത്തിന്‍റെ ശിരസ്സും മറ്റൊന്നിന്‍റെ കൈകാലുകളും മൂന്നാമതൊന്നിന്‍റെ ഉടലുമുള്ള ഒരു ജീവിയായ-നോത്രദാം -.
കാതടപ്പിക്കുന്ന മണിയൊച്ച കേട്ടാണ് പാരിസ് നഗരം ഉണര്‍ന്നത്, പാരിസില്‍ വിഡ്ഢികളുടെ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന ദിവസം ആണ് ഇന്ന്, ഈ അവസരത്തില്‍ ഒത്തിരി മനക്കോട്ടകള്‍ കെട്ടുന്നു നമ്മുടെ കവിയും നാടകകൃത്തുമായ പിയേര്‍ ഗ്രിന്‍ഷോര്‍, കാരണം തന്‍റെ നാടകം ഇന്ന് പാലസ്സ് ഓഫ് ജസ്റ്റിസില്‍ അരങ്ങേറുകയാണ്, വിജയിച്ചാല്‍ പാരിസില്‍ ഞാന്‍ അറിയപ്പെടും എന്‍റെ പട്ടിണി മാറും-എന്‍റെ സ്വപ്നങ്ങള്‍ എല്ലാം പൂവണിയും. പുറത്ത് ശബ്ദകോലാഹലങ്ങള്‍ എല്ലാം പ്രതീക്ഷക്ക് വിപരീതമായി നാടകം കാണാന്‍ വന്നവര്‍ പുറത്തേക്ക് പോകുന്നു, പുറത്ത് വിഡ്ഢികളുടെ മാര്‍പ്പാപ്പയുടെ എഴുന്നള്ളത്ത് നടക്കുന്നു, പോരാഞ്ഞിട്ട് സുന്ദരിയായ എസ്മൊറാല്‍ദ എന്ന ജിപ്സി പെണ്കുട്ടിയും പുറത്തുണ്ട്, നോത്രദാം പള്ളിയിലെ ആര്‍ച്ച് ഡീക്കനായ ക്ലോദു ഫ്രോല്ലോ ദേത്തെടുത്ത് വളര്‍ത്തിയതാണ് ക്വസിമാദോയെ, എല്ലപെരാലും നിരാകരിക്കപ്പെട്ട മനുഷ്യനായിരുന്നു. ഒരു കണ്ണിന്‍റെ സ്ഥാനത്ത് ഒരു കുഴി മാത്രം, വളഞ്ഞ കാലും, ബധിരനും, പിശാചിന്‍റെ അവതാരം , ഗര്‍ഭിണിയായ പെണ്ണുങ്ങള്‍ ആരും ഇവന്‍റെ കണ്‍വെട്ടത്തു വരരുത്, ശരിക്കും ഒരു ആള്‍ക്കുരങ്ങ് അങ്ങനെ പോകുന്നു ആള്‍ക്കാരുടെ വിലയിരുത്തല്‍. വികൃത രൂപം പൂണ്ട ക്വസിമോദോ ആണ് വിഡ്ഢികളുടെ മാര്‍പ്പാപ്പയായി തെരെഞ്ഞെടുക്കപ്പെട്ടത്. ക്വസിമോദോയുടെ ലോകം നോത്രദാം പള്ളിയും പള്ളിയിലെ മണികളും മാത്രം.തന്‍റെ നാടകം പരാജയപ്പെട്ടതില്‍ നിരാശനായ ഗ്രിന്‍ഷോര്‍ പുറത്ത് അഗ്നികുണ്ഡo കൂട്ടി അതിന് ചുറ്റും നൃത്തം വയ്ക്കുന്ന ജിപ്സി പെണ്‍കുട്ടിയേയും അവളോടൊപ്പം ഒരു ജാലവിദ്യക്കാരാനെപ്പോലെ പെരുമാറുന്ന ജാലിയെന്ന ആട്ടിന്‍കുട്ടിയേയും നോക്കി ഇരുന്നു. അവസാനം രാത്രിയുടെ യാമങ്ങളില്‍ അവള്‍ കൂടണയാന്‍ യാത്രയായി--.ഈ സമയത്തും ജിപ്സി സമൂഹത്തെ ഒന്നാകെ ശപിച്ചു കൊണ്ട് തന്‍റെ നഷ്ടപ്പെട്ടുപോയ കുഞ്ഞിന്‍റെ ഒരു കാലിലെ ചെരുപ്പുമായി ഒരമ്മ അലയുകയായിരുന്നു---സിസ്റ്റര്‍ ഗുദുല്‍---
ഒരു കാലഘട്ടത്തില്‍ എഴുതിയ കഥകള്‍ മറ്റൊരു കാലഘട്ടത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കണമെങ്കില്‍
വര്‍ത്തമാനകാലത്തെ നിഗൂഢതകള്‍ അനാവരണം ചെയ്യാന്‍ അതിന് കഴിയണം അത് തന്നെയാകും വിക്ടര്‍ ഹുഗോയുടെ ഈ കഥയും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചതും. മനുഷ്യന്‍റെ സ്വഭാവം എല്ലായിടത്തും എല്ലാകാലത്തും ഒന്നായിരുന്നോ ?. ഇവിടെ രാത്രി കൂടണയാന്‍ പോകുന്ന ജിപ്സി പെണ്‍കുട്ടിയെ കാമാവേശത്തോടെ ഒറ്റക്കണ്ണന്‍ ക്വസോമോദോയുടെ സഹായത്തോടെ പിന്‍തുടരുന്ന ഡീക്കന്‍ ക്ലോദു ഫ്രോലോയും. കവിയായ ഗ്രീന്‍ഷോറും ഇതിന് ഉദാഹരണം. ക്വസോമോദോയുടെ കയ്യിലകപ്പെട്ട എസ്മറാദോ എന്ന ജിപ്സി പെണ്‍കുട്ടിയെ അത്ഭുതകരമായി ക്യാപ്റ്റന്‍ ഫെബൂസ് രക്ഷപ്പെടുത്തുന്നു, അപകടത്തില്‍ നിന്നു തന്നെ രക്ഷപ്പെടുത്തിയ പട്ടാളക്കാരനുമായി ജിപ്സിപെണ്‍കുട്ടി പ്രണയത്തിലാകുന്നു. എന്നാല്‍ കാപട്യത്തിന്‍റെ മുഖം മൂടിയണിഞ്ഞ ഫെബൂസ് തന്‍റെ കാമത്തിന്‍റെ ഒരു ഉപകരണം മാത്രമായി പെണ്‍കുട്ടിയെ കാണുന്നു. രാത്രി പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന പിയേര്‍ ഗ്രിഷോര്‍ വഴിതെറ്റി ജിപ്സികളുടെ താവളത്തിലകപ്പെടുന്നു, ജിപ്സികളുടെ നിയമപ്രകാരം പുറത്തുനിന്നു താവളത്തില്‍ എത്തിയ കവി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു.ജിപ്സികളുടെ കൂട്ടത്തിലുള്ള ഒരു പെണ്‍കുട്ടി തന്നെ വിവാഹം ചെയ്യാന്‍ തയ്യാറായാല്‍ വധശിക്ഷയില്‍ നിന്നു രക്ഷപ്പെടാം എന്ന ജിപ്സികളുടെ നിയമപ്രകാരം എസ്മറാദോ എന്ന കരുണയുള്ള പെണ്‍കുട്ടി കവിയെ വിവാഹം കഴിച്ച് മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നു. ഫെബുസ് എന്ന പട്ടാളക്കാരനെ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് കവിയെ ഒരിക്കലും പ്രണയിക്കാന്‍ കഴിയില്ല മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രമാണ് വിവാഹംകഴിച്ചതെന്ന് ജിപ്സി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.
കാമാവേശത്താല്‍ ജിപ്സി പെണ്‍കുട്ടിയെ ഒറ്റക്കണ്ണന്‍ ക്വസോമോദോയുടെ സഹായത്താല്‍ സ്വന്തമാക്കാന്‍ ശ്രമിച്ച ആര്‍ച്ച് ഡീക്കന്‍, നിയമത്തിന് മുന്നില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കുറ്റത്തിന് ക്വസോമോദേയെ വിട്ടുകൊടുക്കുന്നു. ബധിരനായ ക്വസിമോദോയും, ബധിരനായ ഒരു ജഡ്ജിയും, വര്‍ത്തമാനത്തിന്‍റെ നീതിയില്ലാത്ത നീതിപീഠത്തെ സൂചിപ്പിക്കുന്നു. പരസ്പരം കേള്‍ക്കാന്‍ കഴിയാത്ത രണ്ട് തൂണുകള്‍, അവസാനം ക്വസിമോദേയെ ദണ്ഡണ ശിക്ഷക്ക് വിധിക്കുന്നു. കുറ്റവാളിയെ ഒരു ചക്രത്തില്‍ കിടത്തി കാലും കയ്യും ബന്ധിച്ച് കറക്കുന്ന ഒരു സംവിധാനമാണിത്. അവശനായ ഒറ്റക്കണ്ണന്‍ ക്വസോമോദോ ഒരിറ്റു വെള്ളത്തിനായി നിലവിളിക്കുമ്പോഴും സദാചാരവാദികള്‍ കല്ലെറിയുന്ന ക്രൂരമായ അവസ്ഥ ഹൃദഭേദകമായി വിവരിച്ചിരിക്കുന്നു. മരണവുമായി മല്ലിടുന്ന ക്വസിമോദക്ക് ദാഹജലവുമായി ജിപ്സി പെണ്‍കുട്ടിയെത്തുന്നു കരുണയുടെ മുഖം വീണ്ടും..
ജിസ്പി പെണ്‍കുട്ടിയുമായി ക്യാപ്റ്റന്‍ ഫെബ്യുസ് രഹസ്യമായി കൂടികാഴ്ചക്ക് ഒരുങ്ങുന്നു എന്നറിഞ്ഞ ആര്‍ച്ച് ഡീക്കന്‍ ചതിവിലൂടെ ഫെബ്യുസിനെ കൊല്ലാന്‍ ശ്രമിക്കുന്നു, ഗുരുതരമായി പരുക്കേറ്റ
ഫെബ്യുസ് മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നു. ചതിയനായ ആര്‍ച്ച് ഡീക്കന്‍ തന്‍റെ വക്രബുദ്ധിയുപയോഗിച്ച് ജിപ്സി പെണ്‍കുട്ടിയെ കൊലകുറ്റത്തില്‍ അകപ്പെടുത്തുന്നു. ജയിലില്‍ അടക്കപ്പെട്ട ജിസ്പിയുമായി വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ഡീക്കന്‍ തന്‍റെ പദ്ധതികള്‍ പാളിയപ്പോള്‍ പെണ്‍കുട്ടിയെ ഒട്ടുകൊടുക്കുന്നു അവസാനം വധശിക്ഷക്ക് വിധിച്ച പെണ്‍കുട്ടിയെ അത്ഭുതകരമായി ഒറ്റക്കണ്ണന്‍ ക്വസിമോദോ രക്ഷപ്പെടുത്തുന്നു
അന്ന്‍ നിലനിന്നിരുന്ന നിയമപ്രകാരം- സാഗ്ചൊറി -സാഗ്ചൊറി എന്ന് വിളിച്ചുകൊണ്ട് ആര് നോത്രദാമിലെ പള്ളിയില്‍ കയറിയാലും അവരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പാടില്ല. എല്ലാപേരാലും വെറുക്കപ്പെടുകയ്യും വിരൂപനും ആയിരുന്ന ക്വസോമോദോയുടെ കരുണയുള്ള ഹൃദയം വെളിപ്പെടുത്തുന്ന പ്രവര്‍ത്തി ആയിരുന്നു ഇത്. ഒരു പക്ഷെ പള്ളിയുടെ ശിലകള്‍ സംസാരിച്ചാല്‍ ഓരോ ശിലയും പറയുന്ന പേര് ക്വസോമോദോ എന്നായിരിക്കും . ജിപ്സിപെണ്‍കുട്ടിയെ തൂക്കിലേറ്റാന്‍ വിധിച്ചതറിഞ്ഞ് ജിപ്സികളുടെ സംഘം പെണ്‍കുട്ടിയെ രക്ഷിക്കാനായി നോത്രദാം പള്ളി ആക്രമിക്കുന്നു. ബധിരനായ ക്വസോമോദോ അവര്‍ക്കെതിരെ പള്ളിയില്‍ നിലയുറപ്പിക്കുന്നു. ചതിയനായ ഡീക്കന്‍ കവിയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുറത്തുകൊണ്ട് പോകുന്നു, താന്‍ പ്രണയിക്കുന്ന ഫെബ്യുസ് അവളെ തള്ളികളയുന്നു, തന്നെ പ്രണയിക്കാത്തത്തിന്‍റെ പേരില്‍ ആര്‍ച്ച് ഡീക്കന്‍ പെണ്‍കുട്ടിയെ ചതിയിലൂടെ വധശിക്ഷക്ക് കൊടുക്കുന്നു വീണ്ടും. .
ഹൃദയഭേദകമായ അനവധി രംഗങ്ങള്‍ക്ക് ശേഷം നഷ്ടപെട്ടുപോയ തന്‍റെ മകള്‍ എസ്മൊറാദോ എന്ന ജിപ്സി പെണ്‍കുട്ടിയാണെന്ന് സിസ്റ്റര്‍ ഗൂദുല്‍ മനസ്സിലാക്കുന്നു. ഒരമ്മ മകളെ കണ്ടെത്തി നിമിഷനേരങ്ങള്‍ക്കകം മകളെ വധശിക്ഷ നടപ്പിലാക്കാന്‍ കൊണ്ട് പോകുന്നു. പെണ്‍കുട്ടിയുടെ വധശിക്ഷ നടപ്പിലാക്കിയതറിഞ്ഞ് ഒറ്റക്കണ്ണന്‍ ക്വസോമോദോ തന്നെ എടുത്തു വളര്‍ത്തിയ ചതിയനായ ആര്‍ച്ച് ടീക്കനെ കൊല്ലുന്നു. വിരൂപനും നല്ല ഹൃദയത്തിന് ഉടമയും ഒരിക്കലും കരയാത്ത ക്വസോമോദോ ആദ്യമായി കരഞ്ഞു. ജിപ്സി പെണ്‍കുട്ടിയുടെ മരണശേഷം ക്വസോമോദോ അപ്രത്യക്ഷമായി. ഒരു വര്‍ഷത്തിനുശേഷം ജിസ്പ്സിപെണ്‍കുട്ടിയുടെ ശവശരീരം കിടന്നിരുന്നയിടത്ത് അതിനെ കെട്ടിപ്പുണര്‍ന്ന്‍ ഒരു പുരുഷന്‍റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു-----
മരുപ്പച്ച

നന്നായ്,
മറുപടിഇല്ലാതാക്കൂനെഞ്ച് കത്തിയെരിഞ്ഞുപോയി
മറുപടിഇല്ലാതാക്കൂ