എന്‍റെ റോസാപ്പൂവ്
*********************
റോസാപൂവിനോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചു
എന്തിനാണ് നിനക്കീ മുള്ളുകളെന്ന്, നീ അറിയാതെ
നിന്നില്‍ നിന്ന് തേന്‍ നുകരുന്ന വണ്ടുകള്‍ക്ക്
നിന്‍റെ മുള്ളുകളെ പേടിയില്ല, ഒന്നിനും
വേണ്ടിയല്ലേലും പൂക്കളെ അടര്‍ത്തി കളയുന്നവര്‍ക്ക്
നിന്‍റെ മുള്ളിനെ പേടിയില്ല, അപ്പോള്‍ പിന്നെ
തണ്ടിന് കാവലായാണോ? ആയിരിക്കാം അല്ലെ ?
ഇതുപോലൊരു മുള്ള് എന്‍റെ പ്രണയിനി നിന്‍റെ
ശരീരത്തിലോ മനസ്സിലോ ഉണ്ടായിരുന്നുവെങ്കില്‍,
നിന്നെ പലപ്പോഴും ഞാന്‍ വേദനിപ്പിച്ചപ്പോള്‍
അതിന്‍റെ ഒരംശം എനിക്കും കിട്ടുമായിരുന്നല്ലോ,
അതോ മുള്ളുണ്ടായിട്ടും നീ പ്രതികരിക്കാത്തതാണോ
അങ്ങനെയാവാമല്ലേ -----? ഒരു പക്ഷേ ഞാന്‍ നല്‍കുന്ന
വേദന സഹിക്കുന്നതാവും നിന്‍റെ സ്നേഹോപകാരം -

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ