പ്രക്രിതിയിലെ കാഴ്ചകള്‍
**********************************
അപ്രതീക്ഷിതമായി കാണുന്ന ചില കാഴ്ചകള്‍ ചിലപ്പോള്‍ നമുക്ക്
ഒരു കൂട്ടം വിഷയങ്ങള്‍ ചിന്തിക്കാന്‍ തന്നേക്കാം. എന്നും കാണുന്ന
മരച്ചില്ലകള്‍ , പക്ഷികള്‍, പൂക്കള്‍. ഇളം കാറ്റ്, അങ്ങനെ പലതുകൊണ്ടും
നിറഞ്ഞ ഒരു പാഠശാലയാണ് പ്രകൃതി.എല്ലാദിവസവും ഉണരുമ്പോള്‍
കാഴ്ചകാണുന്ന നീല സാഗരം, അതിന്‍റെ വ്യത്യസ്ത ഭാവങ്ങള്‍ ചില നാളുകളില്‍ കരയുമായി പിണങ്ങി വേലിയിറക്കം എന്ന പേരില്‍
വിരഹദുഖം പ്രകടിപ്പിക്കും, ചിലപ്പോള്‍ കരയുമായി സല്ലപിക്കും
വേലിയേറ്റമെന്ന പേരില്‍. ചില ദിവസങ്ങളിലെ സൂര്യോദയം മനസ്സിനും
ചിന്തക്കും ഒത്തിരി ഊര്‍ജ്ജം പകരാറുണ്ട് അത്ര മനോഹരമാണ് ആ കാഴ്ച
ഓരോ ദിവസവും നമ്മുടെ ജീവിതത്തില്‍ വ്യത്യസ്തമായിരിക്കും
അത് പലതും നമുക്ക് വേണ്ടി കരുതാറുണ്ട് എന്ന പൌലോകൊയ്‌ലോയുടെ വാക്കുകള്‍ പ്രസക്തമാണെന്ന് പലപ്പോഴും ഞാന്‍
ചിന്തിക്കാറുണ്ട്. പക്ഷികളുടെ കല പില ശബ്ദമായിരുന്നു എന്നെ ഇന്ന് ആ വൃക്ഷചില്ലകളിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്. ഇലകള്‍ കൊണ്ട്
നിബിഡമായ ചില്ലകള്‍, , ഓരോ കുരുവികളും ഓരോ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കയാണോ എന്നൊരു തോന്നല്‍- എത്രയോ പക്ഷികള്‍ക്ക് കൂട് കൂട്ടാന്‍
അവസരം ഒരുക്കി വൃക്ഷച്ചില്ലകള്‍ -വല്ലാത്തൊരു ബഹുമാനം തോന്നിയെനിക്ക് ആ വൃക്ഷത്തോട്, എത്രത്തോളം നാം വളര്‍ന്നു എന്നതല്ല എത്രപേര്‍ക്ക് കൂട് കൂട്ടാന്‍ നമ്മള്‍ ഇടം നല്കി, അതല്ലേ വളരെ പ്രധാനം. ഇതേ വൃക്ഷത്തില്‍ ഒരു ഉണക്ക ശിഖരം കുടുംബത്തിലെ കാരണവരെപ്പോലെ വിടചൊല്ലാന്‍ കാത്തിരിക്കും പോലെ അഗ്രത്തിലായി ഒന്ന് ചരിഞ്ഞ് കാണുന്നു, അതില്‍ കുറച്ച് കുരുവികള്‍ ഇരുന്ന് ഉല്ലസിക്കുന്നു സൂര്യോദയം വീക്ഷിക്കും പോലെ എത്ര മനോഹരമായ കാഴ്ച. ജീവിതാവസാനത്തില്‍പ്പോലും നന്മ ചെയ്യുന്ന ശിഖരം-----ഇത് സ്വപ്നമല്ല പച്ചയായ സത്യം,മനുഷ്യനുമിതുപോലെ നന്മ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍---വെറുതെ ആശിച്ചുപോകുന്നു--
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ